ADVERTISEMENT

സ്വന്തം വീട് സ്വയമായി ഡിസൈൻ ചെയ്തു നിർമിച്ചതിന്റെ വിശേഷങ്ങൾ മലപ്പുറം സ്വദേശി സാജിദ് പങ്കുവയ്ക്കുന്നു.

ഞാനൊരു ഗ്രാഫിക് ഡിസൈനറാണ്. ജോലിയുടെ ഭാഗമായി പ്ലാൻ വരച്ച മുൻപരിചയം മാത്രം കൈമുതലാക്കിയാണ് സ്വന്തം വീടിന്റെ പണിക്കിറങ്ങിയത്. അതാകുമ്പോൾ നമ്മുടെ ആശയങ്ങൾക്ക് മങ്ങലേൽക്കാതെ സാക്ഷാത്കരിക്കാൻ കഴിയും. കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കടുത്ത് പുത്തൂർപള്ളി എന്ന സ്ഥലത്ത് 30 സെന്റ് പ്ലോട്ടാണ് ഉണ്ടായിരുന്നത്.

സമകാലിക ശൈലിയിൽ പരമാവധി കാറ്റും വെളിച്ചവും പുതിയകാല സൗകര്യങ്ങളും നിറയുന്ന വീട് എന്നതായിരുന്നു എന്റെയും കുടുംബത്തിന്റെയും ആശയം. മനസ്സിൽ വരച്ച പ്ലാൻ ലൈസൻഡ് എൻജിനീയറെ കൊണ്ട് വരപ്പിച്ച് പണി തുടങ്ങുകയായിരുന്നു. സ്ട്രക്ച്റിന്റെ പൂർണമായ മേൽനോട്ടവും ഞാനാണ് ചെയ്തിരുന്നത്.

കേരളത്തിന്റെ ട്രോപ്പിക്കൽ കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിൽ മേൽക്കൂര ചരിച്ചു വാർത്തു. അതിനുമുകളിൽ മേച്ചിൽ ഓടുകൾ പാകി. അതോടെ വീടിനു ഒരു പരമ്പരാഗതഛായയും കൈവന്നു. വീടിന്റെ ഭംഗി ആസ്വദിക്കാൻ പാകത്തിൽ മുറ്റം നൽകിയാണ് സ്ട്രക്ച്ർ പണിതത്. മുറ്റത്ത് വെള്ളം ഇറങ്ങുന്ന വിധത്തിൽ നാച്ചുറൽ സ്റ്റോണും ഗ്രാസും ഇടകലർത്തി ലാൻഡ്സ്കേപ് ഒരുക്കി. ഗേറ്റിൽ നിന്നും മുറ്റത്തേക്ക് പ്രവേശിക്കുന്ന ഭാഗത്ത് വെട്ടുകല്ല് കൊണ്ട് ഡ്രൈവ് വേ നൽകി.

owner-self-designed-house-yard

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, അഞ്ചു കിടപ്പുമുറികൾ എന്നിവയാണ്  3100 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. ഫോർമൽ ലിവിങ് സ്വകാര്യത നൽകി ക്രമീകരിച്ചു. ഫാമിലി ലിവിങ്, ഡൈനിങ്, സ്റ്റെയർ എന്നിവയെല്ലാം ഓപ്പൺ ഹാളിന്റെ ഭാഗമായി വരുന്നു. വിട്രിഫൈഡ് ടൈലാണ് ഫ്ലോറിങ്ങിനു ഉപയോഗിച്ചത്. മിനിമൽ ശൈലിയിൽ ജിപ്സം ഫോൾസ് സീലിങ് നൽകി വാം ടോൺ ലൈറ്റുകൾ കൊടുത്തത് അകത്തളത്തിൽ പ്രസന്നത നിറയ്ക്കുന്നു.

owner-self-designed-house-living

ഫർണിച്ചറുകൾ പുറത്തുനിന്നും വാങ്ങി. ടീക് വുഡ് കൊണ്ടാണ് വാതിലുകളും ജനലുമൊക്കെ നിർമിച്ചത്. 

owner-self-designed-house-dine

ഗോവണിയുടെ ഭാഗത്തെ സീലിങ് ഡബിൾ ഹൈറ്റിൽ നൽകി സ്‌കൈലൈറ്റ് കൊടുത്തു. ഗോവണിയുടെ താഴെ പെബിൾ കോർട്യാർഡ് ഒരുക്കി.

owner-self-designed-house-stair

മറൈൻ പ്ലൈവുഡ് കൊണ്ടാണ് കിച്ചൻ കബോർഡുകൾ. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു.

owner-self-designed-house-kitchen

താഴെ മൂന്നും മുകളിൽ രണ്ടും കിടപ്പുമുറികളാണുള്ളത്. എല്ലാ കിടപ്പുമുറികളിലും അറ്റാച്‌ഡ് ബാത്റൂം, വാഡ്രോബ് എന്നിവ നൽകി കുട്ടികളുടെ മുറിയിൽ ബങ്ക് ബെഡ് നൽകിയിട്ടുണ്ട്. .

owner-self-designed-house-kid-bed

സ്വാഭാവിക പ്രകാശത്തിനും ക്രോസ് വെന്റിലേഷനും പ്രാധാന്യം നൽകിയത് കൊണ്ട് വീടിനുള്ളിൽ താരതമ്യേന അധിക ചൂട് അനുഭവപ്പെടാറില്ല. ഒരു മുൻപരിചയവും ഇല്ലാതെ ഞങ്ങൾക്ക് തൃപ്തികരമായ രീതിയിൽ വീടൊരുക്കാൻ കഴിഞ്ഞതിന്റെ ത്രില്ല് വേറെയും! എന്റെ അനുഭവത്തിൽ അത്യാവശ്യം വരയ്ക്കാനും ഇടങ്ങൾ മനസ്സിൽ കാണാനുമുള്ള ശേഷിയുണ്ടെങ്കിൽ ആർക്കും വീട് സ്വയം രൂപകൽപന ചെയ്യാനാകും. അതുവഴി നല്ലൊരു തുക ലഭിക്കുകയും ചെയ്യാം.

owner-self-designed-house-gf

 

owner-self-designed-house-ff

Project facts

Location- Near Calicut University, Malappuram

Area- 3100 SFT

Plot- 30 cent

Owner& Designer- Sajid PC

Mob- 99617 61899

Completion year- 2018 Dec

English Summary- Owner Self Designed House 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com