ഇഷ്ടമാകും; ഇത് പതിവുകളിൽ നിന്നും മാറിനിൽക്കുന്ന വീട്; പ്ലാൻ
Mail This Article
തൃശ്ശൂര്‍ ജില്ലയിലെ അവിനിശ്ശേരിയിലാണ് ഈ വീട് തലയുയർത്തി നിൽക്കുന്നത്. പതിവു ശൈലികളിൽ നിന്നും മാറിനിൽക്കുന്ന രൂപഭംഗിയും ക്രമീകരണങ്ങളുമാണ് വീടിനെ വേറിട്ടതാക്കുന്നത്.
കന്റംപ്രറി ശൈലിയുടെ പൂരകങ്ങൾ കൂട്ടിയിണക്കിയത് അലങ്കാരങ്ങൾക്ക് വേണ്ടി ആയിരുന്നില്ല എന്നതാണ് ഈ വീടിന്റെ സവിശേഷത. സ്ട്രക്ചറിന്റെ പ്രത്യേകതകൾ കൊണ്ട് വീട്ടകങ്ങളിലും ഊഷ്മളമായ അന്തരീക്ഷം അനുഭവവേദ്യമാകുന്നു. തെക്കു പടിഞ്ഞാറ് നിന്ന് വീശിയെത്തുന്ന കാറ്റിനേയും പകൽവെളിച്ചത്തെയും ഉള്ളിലേക്ക് സ്വാഗതം ചെയ്യുംവിധമാണ് വെന്റിലേഷൻ ക്രമീകരണങ്ങൾ.
പ്രൊജക്ഷൻ ഉള്ള സൺഷേഡുകൾ പരമാവധി നൽകിക്കൊണ്ട് ചൂടിനെ തടയിടുന്നു. എലിവേഷന്റെ പ്രത്യേകതയും ഭംഗിയും ഈ ക്രമീകരണങ്ങൾ തന്നെയാണെന്ന് നിസ്സംശയം പറയാം. വിശാലമായ ഡിസൈൻ നയമാണ് എലിവേഷന് അതുകൊണ്ടുതന്നെ ലാന്റ്സ്കേപ്പിനും തുല്യ പ്രാധാന്യം കൊടുത്തു. ട്രോപ്പിക്കൽ സ്റ്റൈൽ ലാന്‍സ്കേപ്പാണ് വീടിന്റെ ഹൈലൈറ്റ്.
സൂര്യപ്രകാശം തടസമില്ലാതെ കടന്നു വരുന്നതിനാൽ ചൂട് അകത്തേക്ക് ഏൽക്കാത്തവിധമാണ് വെന്റിലേഷനുകളുടെ ക്രമീകരണം. ഓപ്പണിങ്ങുകൾ കൂടുതൽ ഉള്ളഭാഗത്ത് സൺഷേഡുകൾ നൽകി. ഓരോ ബോക്സിനകത്ത് എന്ന പോലയാണ് ജനാലകൾ പിടിപ്പിച്ചിരിക്കുന്നത്. എലിവേഷനിൽ തന്നെ ദൃശ്യമാകുന്ന ഗ്രിൽവർക്കും പാഷിയോയും കഴിഞ്ഞിട്ടാണ് മിന്റോസും ഭിത്തിയുമെല്ലാം നൽകിയിട്ടുള്ളത്.
ഡിസൈനിങ്ങ് ഫോമുകളുടെ വൈവിധ്യങ്ങളാൽ ശ്രദ്ധേയമാണ് അകത്തളങ്ങൾ. മികച്ച നിലവാരം പുലർത്തുന്ന അകത്തളാലങ്കാരങ്ങൾ തന്നെയാണ് ഇന്റീരിയറിന്റെ മനോഹാരിത. പ്രധാന വാതിൽ തുറന്ന് എത്തുന്നത് ഫോയറിലേക്കാണ്. ഫോയറിന്റെ ഇടതുവശത്തായി ഗസ്റ്റ് ലിവിങ്ങ് സ്വകാര്യത ഉറപ്പാക്കി കൊണ്ടാണ് ലിവിങ്ങിന്റെ ക്രമീകരണം. ആന്റിക് ലുക്ക് പ്രദാനം ചെയ്യുന്ന ടൈലാണ് ഇവിടെ വിരിച്ചിരിക്കുന്നത്.
ഫോയറിൽ നിന്നും വലതു വശത്തേക്ക് എത്തിച്ചേരുമ്പോൾ ആദ്യം കണ്ണിൽ ഉടക്കുക പാർട്ടീഷൻ വാളാണ്. സിഎൻസി വർക്കും, ഹൈ പ്രഷർ ലാമിനേറ്റുമാണ് (HPL) പാർട്ടീഷൻ വാളിന് ഉപയോഗിച്ചിട്ടുള്ളത്. വുഡിന്റെ എലമെന്റുകൾക്ക് എല്ലാം വെനീറിന്റെ ചന്തമാണ് നൽകിയത്. വാതിലും ജനലുമെല്ലാം ചെറുതേക്കാണ്.
ഡൈനിങ്ങും ഫാമിലി ലിവിങ്ങും ഒരു മൊഡ്യൂളിൽ ആണ് നൽകിയത്. എങ്കിലും രണ്ട് സ്പേസിനേയും തമ്മിൽ വേർതിരിക്കുന്നതിനായി പാർട്ടീഷൻ വാൾ നൽകി. ബുക്ക് റാക്കും ഷെൽഫും, ടി.വി യൂണിറ്റും കോഫിടേബിളും ഉൾപ്പെടുത്തിയ പാർട്ടീഷൻ വാൾ ഡിസൈൻ എലമെന്റായും വർത്തിക്കുന്നുണ്ട്. ഫാമിലി ഏരിയയിൽ നിന്നും പാഷിയോ കാണാൻ സാധ്യമാകും വിധമുള്ള ഓപ്പണിങ്ങുകളാണ് മറ്റൊരു സവിശേഷത.
ഡൈനിങ്ങിന്റെ വലതു വശത്തും പാഷിയോ ഉണ്ട്. ഓപ്പണിങ്ങുകള്‍ കൂടാതെ നൽകിയിരിക്കുന്ന ലൂവറുകളും സ്ട്രിപ്പുകളും ഇന്റീരിയറിന്റെ പ്രത്യേകതയാണ്. ലൂവറുകൾക്ക് അലൂമിനിയം പൗഡർ കോട്ടാണ്. ഫ്രെയിമിന് വുഡ് ഉപയോഗിച്ചും ഓവൽ ഷെയ്പ്പ് ലൂവറുകളാണ് ആകെ നൽകിയത്.
ഫോയറിൽ നിന്നും എത്തുന്ന പാസേജിന്റെ ഇടതു വശത്തായി പ്രയര്‍ ഏരിയ കൊടുത്തിട്ടുണ്ട്. ഇവിടെ നൽകിയ കസ്റ്റം മെയ്ഡ് സ്ലൈഡിങ് ഡോർ വ്യത്യസ്തമായി ഡിസൈൻ ചെയ്തിരിക്കുന്നത് കാണാം. ഇൻഡസ്ട്രിയൽ തീം ഫോളോ ചെയ്തിരിക്കുന്നത് ദൃശ്യമാണ്. സ്റ്റീലിന്റെ ചന്തമാണ് ‘U’ സ്റ്റെയർ കേസിന് ‘7’ ഷേപ്പ് ആകൃതിയിൽ എംഎസ് ബെന്റ് ചെയ്ത് വ്യത്യസ്തമാക്കിയിരിക്കുന്നത് കാണാം.ഇതിന് ഫിനിഷിന് ഉപയോഗിച്ചിരിക്കുന്നത് സ്റ്റെയർ കയറി ചെല്ലുന്നത് ബ്രിഡ്ജിലേക്കാണ്. ബ്രിഡ്ജിനിരുവശവും ഓപ്പൺ സ്പേസ് നൽകി.
അപ്പർ ലിവിങ്, 3 ബെഡ്റൂമുകൾ എന്നിങ്ങനെയാണ് ഫസ്റ്റ് ഫ്ലോറിലെ ക്രമീകരണങ്ങൾ. കാറ്റും, പ്രകാശവും യഥേഷ്ടം കയറി ഇറങ്ങാനുള്ള സൗകര്യം ഒരുക്കിയാണ് 5 കിടപ്പു മുറികളും ഡിസൈൻ ചെയ്തിട്ടുള്ളത്. വാക് ഇൻ വാഡ്രോബുകളാണ് ആകെ നൽകിയിരിക്കുന്നത്. ആന്റിക് ലുക്ക് പ്രദാനം ചെയ്യുംവിധത്തിലാണ് ബാത്റൂമുകളുടെ ഡിസൈൻ നയം പിന്തുടർന്നിരിക്കുന്നത്.
എലഗന്റ് ബ്യൂട്ടിയിലാണ് കിച്ചൻ ഡിസൈൻ. കിച്ചനുള്ളിൽ തന്നെ ബ്രേക്ഫാസ്റ്റ് ടേബിളും കൊടുത്തു. വൈറ്റ് തീം ആണ് ഇവിടെ പിന്തുടർന്നിരിക്കുന്നത്. ഇതിനൊരു ബ്രേക് നൽകുന്നതിനാൽ പച്ചനിറത്തിന്റെ വകഭേദം അടുക്കളയ്ക്ക് കൊടുത്തു. വ്യത്യസ്തമാക്കി കൗണ്ടർ ടോപ്പിന് നാനോ വൈറ്റാണ്. വെനീറിന്റെ ചന്തവും പി യു ഫിനിഷുമാണ് ഷട്ടറുകൾക്ക്.
ഇവിടെ ഓരോ സ്പേസിന്റെയും ഡീറ്റെയ്‍ലിങ്ങുകളും എക്യുപ്മെന്റുകളും എല്ലാം വളരെ വ്യത്യസ്തമായി ഉപയുക്തതയിലൂന്നി നൽകിയിരിക്കുന്നതാണ് വീടിന്റെ പ്രത്യേകത. ടഫന്റ് ഗ്ലാസും, ഗ്രില്ലും നൽകി അകത്തും പുറത്തും നയനമനോഹരമായി കാഴ്ച വിരുന്നൊരുക്കിയ വീട് വീട്ടുകാരുടെ ഹൃദയാഭിലാഷങ്ങൾ പൂർത്തീകരിക്കുക കൂടിയാണ് ചെയ്തത്.
Project facts
Location- Avinisseri, Thrissur
Area- 6100 SFT
Plot- 32 cent
Owner-Noorzaman
Design- George Soveen, Cisi
Aetas Design Studio, Panambilly Nagar Kochi
Mob- 9895757686 9995660167
Completion year- 2018
English Summary- Luxury Contemporary House Thrissur Plan