ADVERTISEMENT

സ്വന്തം വീട് പണിയുമ്പോൾ അത് ആഗ്രഹിച്ചതിലും പതിന്മടങ്ങ് സുന്ദരമായി വന്നാൽ അതിൽപരം സന്തോഷം മറ്റെന്തുണ്ട്. കടയ്ക്കാവൂർ സ്വദേശി രഞ്ജു ഭാര്യ അശ്വതിയുടെ സുഹൃത്തിന്റെ വീടിന്റെ പാലുകാച്ചലിന് പോയപ്പോൾ ആ വീട് നന്നായി സ്വാധീനിച്ചു. സ്വന്തം വീട് വയ്ക്കുമ്പോൾ എന്തായാലും ഈ വീട് പണിത ഡിസൈനറെക്കൊണ്ട് തന്നെ ചെയ്യിക്കണം എന്ന് തീരുമാനിച്ചു. അങ്ങനെയാണ് എസ് ഡി സി ആർക്കിടെക്ട്സ് പ്രൊജക്റ്റ് ഏറ്റെടുക്കുന്നത്. 

kadakavur-house

സമകാലിക ശൈലിയിലുള്ള എലിവേഷനെ മനോഹരമാക്കുന്നത് കോംപൗണ്ട് വാതിലും ബാൽക്കണിയിലേക്കു ചേർന്നുള്ള കോർട്യാർഡിലും ഭിത്തിയിലുമൊക്കെ പതിപ്പിച്ച നാച്യുറൽ സ്റ്റോൺ ക്ലാഡിങ്ങുമാണ്. പരമാവധി കാറ്റിനെയും വെളിച്ചത്തെയും ഉള്ളിലേക്ക് എത്തിക്കുന്നതിനായി  നൽകിയിരിക്കുന്ന ഗ്ലാസും സിഎൻസി വർക്കും എലിവേഷന് ഭംഗി കൂട്ടുന്നതിനൊപ്പം അവയുടെ കടമയും കൃത്യമായി നിർവഹിക്കുന്നുണ്ട്. 

kadakavur-house-drawing

കോമൺ സ്പേസുകൾ എല്ലാം സ്പേഷ്യസ് ആയിരിക്കണമെന്ന ക്ലൈന്റിന്റെ ആഗ്രഹപ്രകാരം തുറന്നതും വിശാലവുമായ ഡിസൈൻ നയങ്ങളാണ് അകത്തുടനീളം നൽകിയിട്ടുള്ളത്. ഗസ്റ്റ് ലിവിങ്, ഡൈനിങ്ങ് ഫാമിലി ലിവിങ് എല്ലാം വിശാലമായ ഡിസൈൻ നയങ്ങളിലൂന്നി ചെയ്തു. 

kadakavur-house-living

ഡബിൾ ഹൈറ്റ് സ്പേസിൽ നൽകിയ കോർട്യാർഡ് അകത്തളത്തിലെ ശ്രദ്ധാകേന്ദ്രമാണ്. പാനലിംഗിനും സീലിങ്ങിനും മറ്റും ഉപയോഗിച്ചിട്ടുള്ളത് തേക്കിൻ തടിയാണ്. വെണ്മയുടെ ചാരുതയാണ് ഉൾത്തടങ്ങളിൽ.

kadakavur-house-dine

ഡൈനിങ്ങിനു നേരെയാണ് മുകളിലേക്കുള്ള സ്റ്റെയർകേസിന് സ്ഥാനം നൽകിയിട്ടുള്ളത്. സ്റ്റെയറിന് അടിയിലായി വാഷ് കൗണ്ടറും കൊടുത്തു. ഹാങ്ങിങ് ലൈറ്റുകളും, എൽ ഇ ഡി സ്പോട് ലൈറ്റുകളുമെല്ലാം ഇന്റീരിയറിന്റെ ആംപിയൻസ്  കൂട്ടുന്നുണ്ട്.

kadakavur-house-bed

ഒരു കിടപ്പുമുറി മാത്രമാണ് മുകൾനിലയിൽ നൽകിയത്. കൂടാതെ വിശാലമായ ഒരു ബാൽക്കണിയും ഉണ്ട്. മുകളിൽ നിന്നും താഴേക്ക് നോക്കിയാൽ എല്ലാ സ്പേസിലേക്കും കാഴ്ച ചെന്നെത്തുന്ന വിധമാണ് ക്രമീകരണം.

kadakavur-house-upper

3 കിടപ്പുമുറികളാണ് താഴെ ഉള്ളത്. ലളിതവും സുന്ദരവുമായ കിടപ്പുമുറികളാണ് എല്ലാം. അനാവശ്യമായ അലങ്കാരങ്ങൾക്ക് വേണ്ടിയുള്ള പ്രൊജക്ഷനുകളോ കൂട്ടിയിണക്കലുകളോ നൽകിയിട്ടില്ല. വാഡ്രോബ് യൂണിറ്റുകളും സൈഡ് ടേബിളുകളും എല്ലാ മുറിയിലും കൊടുത്തു.

kadakavur-house-height

മോഡുലാർ കിച്ചനാണ്. വിശാലമാണ് അടുക്കള ഡിസൈൻ. തടിയും മറൈൻ പ്ലൈവുഡുകളുമാണ് കബോർഡുകൾക്ക്. കൗണ്ടർ ടോപിനു ബ്ലാക്ക് ഗ്രാനൈറ്റ് കൊടുത്തു. ഗ്ലാസ്സിന്റെ ഷട്ടറുകളും അടുക്കളയെ ആഡംബര പൂർണമാകുന്നുണ്ട്. പരമാവധി സ്റ്റോറേജ് യൂണിറ്റുകൾക് പ്രാധാന്യം നൽകിക്കൊണ്ടാണ് അടുക്കള ഡിസൈൻ . 

kadakavur-house-skylit

എല്ലാ അർഥത്തിലും വീട്ടുകാരുടെ ആഗ്രഹങ്ങൾക്ക് അതിർവരമ്പുകൾ തീർക്കാതെയാണ് ഓരോ സ്പേസും ഇവിടെ ഡിസൈൻ ചെയ്തത് എന്നതാണ് പ്രത്യേകത .

 

Project facts

Location- Kadakkavur, Trivandrum

Plot- 11.5 cent

Area- 2900 SFT

Owner- Renju, Aswathy

Design- Radhakrishnan, 

SDC Architects, Trivandrum

 Mob: 9447206623

Completion - 2019

English Summary- Contemporary House Trivandrum

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com