ADVERTISEMENT

ചമ്പക്കരയിൽ വെറും 6 സെന്റിലായിരുന്നു മാക്സൻറെ പഴയ വീട്. കാലപ്പഴക്കവും സ്ഥലപരിമിതിയും ബുദ്ധിമുട്ടിച്ചപ്പോഴാണ് വീട് കാലാനുസൃതമായി പുതുക്കാൻ വീട്ടുകാരൻ തീരുമാനിച്ചത്. എന്നാൽ ബജറ്റ് പോക്കറ്റിൽ ഒതുങ്ങുകയും വേണം. ഡിസൈനർ മെജോയെയാണ് രൂപമാറ്റത്തിന്റെ ചുമതല ഏൽപിച്ചത്. പരമാവധി പുനരുപയോഗത്തിലൂടെയാണ്, ചെലവ് ചുരുക്കി, കെട്ടും മട്ടും മിനുക്കിയ വീട് സഫലമാക്കിയത്.

ട്രഡീഷണൽ+ കൊളോണിയൽ ശൈലികൾ സമന്വയിപ്പിച്ചാണ് വീടിന്റെ എലിവേഷൻ ചിട്ടപ്പെടുത്തിയത്. മുകൾനിലയിലെ മേൽക്കൂരയിൽ വിരിച്ചത് പഴയ പള്ളി പൊളിച്ചിടത്തു നിന്ന് ശേഖരിച്ച ഓടാണ്. പഴയ വീട്ടിലെ ജനലുകൾ, വാതിലുകൾ, ഫർണിച്ചർ, കിച്ചൻ ക്യാബിനറ്റ് എന്നിവയെല്ലാം പുനരുപയോഗിച്ചു.

27-lakh-house-champakara-exterior

കാർ പോർച്ച്‌, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ഹോം തിയറ്റർ എന്നിവയാണ് 2000 ചതുരശ്രയടിയിൽ ഉള്ളത്. മുകളിലെ ഹോംതിയറ്റർ മാത്രമാണ് പുതുതായി കൂട്ടിച്ചേർത്തത്.

ഓപ്പൺ നയത്തിലാണ് അകത്തളങ്ങൾ ഒരുക്കിയത്.  കൂടുതൽ ജനലുകൾ നൽകി. ഒപ്പം വെള്ള നിറവും ഭിത്തികളിൽ അടിച്ചു. അതോടെ അകത്തളം കൂടുതൽ വിശാലമായി. ക്രോസ് വെന്റിലേഷൻ സുഗമമായി.

27-lakh-house-champakara-inside

വുഡ്+ സ്റ്റീൽ കോംബിനേഷനിലാണ് ഗോവണി. ഇവിടുത്തെ ഭിത്തി റെഡ് ടെക്സ്ചർ പെയിന്റ് അടിച്ച് ഹൈലൈറ്റ് ചെയ്തു.

മൂന്നു കിടപ്പുമുറികൾക്കും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സ്‌പേസ് നൽകി. കൂടുതൽ വെളിച്ചം ലഭിക്കുംവിധം ജനലുകൾ നൽകി.

27-lakh-house-champakara-theatre

L ഷേപ്പിലാണ് കിച്ചൻ. വൈറ്റ് ഗ്രാനൈറ്റാണ് കൗണ്ടറിൽ വിരിച്ചത്. പഴയ കിച്ചൻ ക്യാബിനറ്റുകൾ തേക്കിൻതടിയിൽ കടഞ്ഞെടുത്തതായിരുന്നു. ഇവ അതേപടി പുനരുപയോഗിച്ചു.

പഴയ ചുറ്റുമതിൽ അതേപടി നിലനിർത്തി. മുറ്റം ബേബിമെറ്റൽ വിരിച്ചു. വീട് പുതുക്കിയപ്പോഴും മുറ്റത്തെ മരങ്ങൾ സംരക്ഷിച്ചു. അതിനാൽ ഇവയുടെ കുളിർത്തണുപ്പും വീടിനു ലഭിക്കുന്നു.

old-house-champakara
പഴയ വീട്

വീട്ടുകാരുടെ ആവശ്യം പോലെ ബജറ്റിലൊതുക്കി, 27 ലക്ഷം രൂപയ്ക്ക് പണി പൂർത്തിയാക്കി എന്നതാണ് പ്രധാന ഹൈലൈറ്റ്.

Project facts

Location- Champakara

Plot- 6 cent

Area- 2000 SFT

Owner- Maxan

Design- Mejo Kurian

Voyage Designs, Vytilla

Mob- 97456 40027

Y.C- 2017

English Summary- 27 Lakh House Chambakara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com