ADVERTISEMENT

കേരളത്തിൽ ഇപ്പോൾ നിരവധി ആർക്കിടെക്ചർ രീതികൾ പ്രചാരത്തിലുണ്ട്. കന്റെംപ്രറി, കൊളോണിയൽ, ഫ്യൂഷൻ എന്നിങ്ങനെ. പക്ഷേ കേരളത്തിന്റെ കാലാവസ്ഥയ്ക്കും ജീവിതരീതിക്കും ഏതു കാലഘട്ടത്തിലും യോജിക്കുന്നത് നമ്മുടെ പരമ്പരാഗത ശൈലി പിന്തുടരുന്ന കെട്ടിടങ്ങളാണ്. ഈ മോഡേൺ കാലത്തും ആ സന്ദേശം മുറുകെ പിടിക്കുകയാണ് തൃശൂർ ആളൂരിലുള്ള ജെയ്‌സന്റെ വീട്.

traditional-house-aloor-foyer

ഒരു പരമ്പരാഗത തറവാടിനെ അനുസ്മരിപ്പിക്കുന്ന രൂപഭാവങ്ങളാണ് ഈ വീടിന്. പല തട്ടുകളായി ചരിഞ്ഞ ഓടിട്ട മേൽക്കൂരയാണ് വീടിനു കേരളത്തനിമ പകരുന്നത്. പഴയ ഓടുകൾ തന്നെ മേൽക്കൂരയിൽ വിരിച്ചത് വീടിനു പഴമ തോന്നാനാണ്.

traditional-house-aloor-yard

കാർ പോർച്ചിൽ നിന്നും സിറ്റൗട്ടിലേക്ക് നീണ്ട ഇടനാഴിയാണ്. ഇതിനിരുവശത്തും ധാരാളം ചെടികൾ തലയാട്ടി നിൽക്കുന്നു. പുറത്തെ പച്ചപ്പിന്റെ ഒരു ചെറുപതിപ്പാണ് ഉള്ളിൽ ഒരുക്കിയിരിക്കുന്നത്. പ്രധാനവാതിൽ തുറന്നാൽ കാണുന്നത് നടുമുറ്റത്തെ ചെടികളും പച്ചപ്പുമാണ്.നടുമുറ്റത്തിനു ചുറ്റുമാണ് ഇടങ്ങൾ വിന്യസിച്ചിരിക്കുന്നത്. മഴയും വെയിലുമെല്ലാം എത്തിനോക്കുന്ന തുറന്ന മേൽക്കൂരയാണ് നടുമുറ്റത്തിന്. വീടിനുള്ളിലെചൂടുവായുവിനെ പുറംതള്ളി അകത്തളം തണുപ്പിക്കുന്നതിൽ കോർട്യാർഡ് വലിയ പങ്കുവഹിക്കുന്നു.

traditional-house-aloor-green

കാർ പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, പാഷ്യോ, അഞ്ചു കിടപ്പുമുറികൾ, കിച്ചൻ, വർക്കേരിയ എന്നിവയാണ് 6500 ചതുരശ്രയടിയിൽ വിന്യസിച്ചിരിക്കുന്നത്.

traditional-house-aloor-living

ചാരനിറമുള്ള ടൈലുകളാണ് നിലത്ത് വിരിച്ചത്. ഭിത്തികളിൽ ഇളംവെള്ളനിറം നൽകി. ലളിതമായ സ്വീകരണമുറികൾ കണ്ണുനട്ടിരിക്കുന്നതും നടുമുറ്റത്തിന്റെ ഭംഗിയിലേക്കാണ്. ഊണുമുറിയിൽ നിന്നും ഫോൾഡിങ് ഗ്ലാസ് വാതിൽ വഴി പച്ചപ്പ് നിറഞ്ഞ പാഷ്യോ സ്‌പേസിലേക്കിറങ്ങാം.

traditional-house-aloor-patio

മാസ്റ്റർ ബെഡ്‌റൂമിനോട് ചേർന്നും ഒരു കോർട്യാർഡ് നൽകി. വെയിലും കാറ്റുമെല്ലാം ആവശ്യത്തിന് കടന്നുവരാൻ ധാരാളം ജാലകങ്ങളാൽ സമൃദ്ധമാണ് കിടപ്പുമുറികൾ. മുകളിലെ കിടപ്പുമുറിയോട് ചേർന്ന് ഒരു പുറത്തെ പച്ചപ്പിന്റെ കാഴ്ചകൾ ആസ്വദിക്കാൻ വരാന്തയും ബാൽക്കണിയും നൽകി. പുതിയകാല സൗകര്യങ്ങൾ അടുക്കളയിൽ ലഭ്യമാക്കി. സ്റ്റോറേജിനും മിനിമലിസത്തിനും പ്രാധാന്യം നൽകി.

traditional-house-aloor-dine

ധാരാളം മരങ്ങളും ചെടികളും വീടിനു പശ്ചാത്തലമൊരുക്കുന്നു. ചുരുക്കത്തിൽ ഈ മോഡേൺകാലത്ത് പഴമയിലേക്ക് ഒരു ടൂർ പോയതുപോലെയൊരു അനുഭവമാണ് ഈ വീടിന്റെ കാഴ്ചകൾ നൽകുന്നത്.

traditional-house-aloor-bed

 

Project facts

Location- Aloor, Thrissur

Area- 6500 SFT

Owner- Jaisen George

Architect- Jayadev Kesavankutty

Stirvi Architects, Ernakulam

Mob-  9846420000

Y.C- 2020

English Summary- Traditional Modern House Aloor Thrissur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com