ADVERTISEMENT

ISRO യിൽ ടെക്‌നീഷ്യൻ ആയിരുന്ന ഗൃഹനാഥൻ വിശ്രമജീവിതത്തിന് തിരഞ്ഞെടുത്തത് കറുകുറ്റിക്കടുത്ത് വാഴച്ചാൽ എന്ന സുന്ദരമായ പ്രദേശമാണ്. ഇവിടെ ഗ്രാമ്യഭംഗിയിൽ ലയിച്ചു നിൽക്കുന്ന, സൗകര്യങ്ങളെല്ലാം ഒരുനിലയിൽ ഒതുക്കിയ വീട് എന്നതായിരുന്നു ഇദ്ദേഹത്തിന്റെ ആവശ്യം.

ചുറ്റും നിറയുന്ന പച്ചപ്പിനു നടുവിൽ ശാന്തസുന്ദരമായി നിലകൊള്ളുകയാണ് വീട്. ട്രഡീഷണൽ കൊളോണിയൽ ശൈലികളുടെ മിശ്രണമാണ് വീടിന്റെ ആകെത്തുക. അകത്തും പുറത്തും അനവവശ്യ അലങ്കാരങ്ങൾ വേണ്ട എന്നാദ്യമേ പറഞ്ഞിരുന്നു. അതിനാൽ ആവശ്യങ്ങൾ മുൻനിർത്തിയുള്ള ക്രമീകരണങ്ങളാണ് നൽകിയിട്ടുള്ളത്.

simple-home-karukutty-hall

ഗ്രേ+ വൈറ്റ് നിറഭേദത്തിലാണ് പുറംകാഴ്ചയുടെ ഭംഗി. മുറ്റം പേവിങ് ടൈൽസ് വിരിച്ചു. പ്ലോട്ടിൽ മഴവെള്ളക്കൊയ്ത്തിനുള്ള ടാങ്കും നൽകിയിട്ടുണ്ട്. പുരപ്പുറത്തു വീഴുന്ന വെള്ളംമുഴുവൻ ഇതിലേക്കെത്തും. ഇത് ഫിൽറ്റർ ചെയ്ത് ഉപയോഗിക്കാം.

simple-home-karukutty-living

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, നാലു കിടപ്പുമുറികൾ, കിച്ചൻ, വർക്കേരിയ എന്നിവയാണ് 1850 ചതുരശ്രയടിയിൽ ഒരുക്കിയത്.

simple-home-karukutty-dine

അനാവശ്യ ഇടച്ചുവരുകൾ നൽകാതെ തുറന്ന നയത്തിലാണ് അകത്തളങ്ങൾ ഒരുക്കിയത്. ഇത് കൂടുതൽ വിശാലത തോന്നാൻ സഹായിക്കുന്നു. വലിയ ജനാലകൾ കാറ്റും വെളിച്ചവും ഉള്ളിലേക്കെത്തിക്കുന്നു.

simple-home-karukutty-kitchen

സ്റ്റോറേജിന്‌ പ്രാധാന്യം നൽകിയാണ് കിടപ്പുമുറികൾ. ഫുൾ ലെങ്ത് വാഡ്രോബുകൾ നൽകി. നാലു മുറികൾക്കും അറ്റാച്ഡ് ബാത്റൂം നൽകി.

simple-home-karukutty-bed

അധിക പ്രൊജക്ഷനുകളോ പാർടീഷനുകളോ അലങ്കാരവസ്തുക്കളോ ഇല്ലാത്തതിനാൽ ലളിതസുന്ദരമായ ഒരു താമസാനുഭവം ഇവിടെ ലഭിക്കുന്നു. ആഗ്രഹിച്ചത് പോലെയൊരു അനുഭവത്തിലേക്ക് പ്രവേശിച്ചതിന്റെ സന്തോഷത്തിലാണ് വീട്ടുകാർ.

simple-home-karukutty-view

 

Project facts

Location- Karukutty, Ernakulam

Area- 1850 SFT

Owner- Poly PK

Designer- Anoop KG

Cadd Artech, Angamali

Mob- 9037979660

Y.C- 2020

English Summary- Simple Elegant House Karukutty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com