ADVERTISEMENT

കണ്ണൂർ പയ്യന്നൂരാണ് പരസ്യചിത്രസംവിധായകനായ ജിതേഷിന്റെ പുതിയ വീട്. റോഡ് സൈഡിൽ തന്നെ ദീർഘചതുരാകൃതിയിലുള്ള 7.3 സെന്റ് പ്ലോട്ടായിരുന്നു ഇത്. അവിടെ പരമാവധി വിശാലതയും സൗകര്യങ്ങളുമുള്ള വീട് എന്ന വീട്ടുകാരുടെ ആവശ്യം മാനിച്ചാണ് രൂപകൽപന.

പൊതുവെ മലയാളികൾ വീടുപണിതുകഴിഞ്ഞാൽ ചെയ്യുന്നത് ജയിലിന്റെ മതിൽ പോലെ ചുറ്റുമതിൽ ഉയർത്തിപ്പണിയുകയാണ്. ഇവിടെ അങ്ങനെ ചെയ്തില്ല. പകരം ചെറിയ കോൺക്രീറ്റ് വേലി മാത്രമാണ് പണിതത്. ചെറിയ പ്ലോട്ടിലും പരമാവധി ഇൻഡോർ- ഔട്ഡോർ ചെടികൾക്ക് സ്ഥാനം കൊടുത്തിട്ടുണ്ട്. കാർ പോർച്ചിന്റെ ഭിത്തിയിൽ ഒരു വെർട്ടിക്കൽ ഗാർഡൻ സജ്ജീകരിച്ചു.

7-cent-payyanur-elevn

സമകാലിക ബോക്സ് മാതൃകയിലാണ് എലിവേഷൻ. പുറംഭിത്തിയിൽ പതിച്ച വെട്ടുകല്ല് കൊണ്ടുള്ള ക്ളാഡിങ്ങാണ് ആളുകൾ ആദ്യം ശ്രദ്ധിക്കുക. 

പൂമുഖത്തിനു അനുബന്ധമായി ആർട്ടിഫിഷ്യൽ ഗ്രാസ് വിരിച്ച ഒരു പുൽത്തകിടിയുമുണ്ട്. ഇവിടെ ഭിത്തി നാച്ചുറൽ സ്റ്റോൺ പതിച്ചു ഹൈലൈറ്റ് ചെയ്തു. 

പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, ഓഫിസ് റൂം, മൂന്നു കിടപ്പുമുറികൾ, കിച്ചൻ, വർക്കേരിയ, ബാൽക്കണി, ഓപ്പൺ ടെറസ് എന്നിവയാണ് 2250 ചതുരശ്രയടിയിൽ വിന്യസിച്ചത്. പ്രധാന വാതിൽ തുറന്നാൽ ഡബിൾ ഹൈറ്റ് ഫോയറിലൂടെ, ഓപ്പൺ നയത്തിൽ ക്രമീകരിച്ച ലിവിങ്- ഡൈനിങ് ഹാളിലേക്ക് പ്രവേശിക്കാം. കസ്റ്റമൈസ്ഡ് ഫർണിച്ചറാണ് ഇവിടം അലങ്കരിക്കുന്നത്. ഒരു ഭിത്തി ടെക്സ്ചർ പെയിന്റ് ചെയ്ത് ഹൈലൈറ്റ് ചെയ്തശേഷം പ്രെയർ ഏരിയ വേർതിരിച്ചു.

7-cent-payyanur-living

ഗോവണിയുടെ ഡിസൈൻ ശ്രദ്ധേയമാണ്. ലിവിങ്- ഡൈനിങ് വേർതിരിക്കുന്ന സെമി-പാർടീഷനായി വർത്തിക്കുന്നതും ഫ്‌ളോട്ടിങ് മാതൃകയിൽ ഒരുക്കിയ ഗോവണിയാണ്. ഇതിന്റെ താഴെയും ആർട്ടിഫിഷ്യൽ ഗ്രാസ് വിരിച്ചു. സമീപം ടിവി യൂണിറ്റും കൊടുത്തു. സ്റ്റെയറിന്റെ മുകളിലെ ഡബിൾ ഹൈറ്റ് സീലിങ്ങിൽ സ്‌കൈലൈറ്റ് കൊടുത്തിട്ടുണ്ട്. ഇതുവഴി കാറ്റും വെളിച്ചവും ഉള്ളിലേക്കെത്തും.

7-cent-payyanur-stair

വോൾപേപ്പർ ഒട്ടിച്ച് ഹൈലൈറ്റ് ചെയ്ത ഭിത്തിയാണ് ഡൈനിങ് വേർതിരിക്കുന്നത്. സിംപിൾ ഡിസൈനിലാണ് ഊണുമേശ. 

ബ്ലാക്& വൈറ്റ് തീമിലാണ് പാൻട്രി കിച്ചൻ. മറൈൻ പ്ലൈവുഡ് ഫിനിഷിലാണ് കബോർഡുകൾ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു.

7-cent-payyanur-kitchen

എല്ലാ സൗകര്യങ്ങളും അടങ്ങിയതാണ് കിടപ്പുമുറികൾ. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവ മുറികളിൽ കൊടുത്തു. ഭാവിയിൽ ഒരു കിടപ്പുമുറി കൂടി പണിയാൻ സ്ഥലം മുകൾനിലയിൽ വിട്ടിട്ടുണ്ട്. നിലവിൽ ഇവിടം ടെറസ് ഗാർഡനായി വേർതിരിച്ചു.

7-cent-payyanur-bed

ചുരുക്കത്തിൽ ചെറിയ പ്ലോട്ടിൽ പരമാവധി സ്ഥലം ഉപയുക്തമാക്കിയതാണ് ഈ വീടിനെ വ്യത്യസ്തമായ കാഴ്ചാനുഭവം ആക്കിമാറ്റുന്നത്.

7-cent-payyanur-upper

 

7-cent-payyanur-gf

Project facts

7-cent-payyanur-ff

Location- Payyanur, Kannur

Plot- 7.3 cent

Area- 2250 SFT

Owner- Jithesh, Chinnu

Architects-  Mithun.O.Raghavan , Meghna Anilkumar  

DesignLOOM Studio, Kochi /Kannur

Mob-  9495181756

Y.C-Feb 2020

English Summary- 7 cent House Plan Payyanur; Home Tour Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com