എന്താ ഭംഗി! ഇതാണ് ഞങ്ങൾ തിരഞ്ഞ വീട്; ഇവിടെ എത്തുന്നവർ പറയുന്നു
Mail This Article
പത്തനംതിട്ട അടൂരിലാണ് ജെയ്‌നിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. പച്ചപുതച്ച റബർ തോട്ടവും വിശാലമായ ലാൻഡ്സ്കേപ്പും നടപ്പാതയുമെല്ലാം വീടിന്റെ പ്രൗഢിക്ക് മാറ്റുകൂട്ടുന്നു. പരമ്പരാഗത ശൈലിയോട് ചേർന്നുപോകുന്ന ഘടകങ്ങളാണ് എലിവേഷനിൽ കൂടുതലെങ്കിലും സമകാലിക ശൈലിക്കും അകത്തും പുറത്തും സ്ഥാനമുണ്ട്.
പുറംകാഴ്ചയിലെ ലാളിത്യത്തിന്റെ തുടർച്ചയാണ് ഉള്ളിലും കാണാനാവുക. പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ എന്നിവയാണ് 2866 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.
പ്രധാനവാതിൽ തുറന്നു ഫോയറിലേക്ക് പ്രവേശിക്കാം. ഗസ്റ്റ് ലിവിങ്ങിന്റെ വലതുവശത്തായി കോർട്യാർഡും അതിനോട് ചേർന്ന് സ്റ്റഡി ഏരിയയുമുണ്ട്. എന്നാൽ ലിവിങ്ങിൽ നിന്നും സ്റ്റഡി ഏരിയയിലേക്ക് നോട്ടമെത്തുകയുമില്ല.
ക്ളീൻ ഫീൽ ലഭിക്കുന്ന ഫർണിഷിങ്ങാണ് ഹൈലൈറ്റ്. സിന്തറ്റിക് പിവിസി, വെനീർ എന്നിവയ്‌ക്കൊപ്പം പിയു ഗ്ലോസി ഫിനിഷും അകത്തളങ്ങൾക്ക് ചാരുത പകരുന്നു. കസ്റ്റമൈസ്ഡ് ഫർണിച്ചറാണ്. യെലോ കളർ ടോൺ പിന്തുടരുംവിധമാണ് ഫർണിച്ചറും ഫർണിഷിങ്ങും. വാം ടോൺ പ്രകാശം പൊഴിക്കുന്ന തൂക്കുവിളക്കുകളും ആർട്ടിഫാക്ടുകളും അകത്തളം പ്രസന്നമാക്കുന്നു.
വീട്ടുകാരുടെ അഭിരുചികൾ ചോദിച്ചറിഞ്ഞാണ് നാലു കിടപ്പുമുറികളുടെയും ഡിസൈൻ. വിശാലതയ്‌ക്കൊപ്പം സ്‌റ്റോറേജിനും പ്രാധാന്യം നൽകി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവ കൊടുത്തു. ജിപ്സം ഫോൾസ് സീലിങ്ങും ഹെഡ്ബോർഡുമെല്ലാം കിടപ്പുമുറികൾ ആകർഷകമാക്കുന്നു.
വൈറ്റ്+ വുഡൻ കോംബിനേഷനിലാണ് കിച്ചൻ. ഇതിൽ മഞ്ഞ നിറത്തിലുള്ള ബാക്സ്പ്ലാഷ് ടൈലുകളും കൊടുത്തു. പിവിസി ബോർഡിൽ പിയു പെയിന്റ് ഫിനിഷ് നൽകിയാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ കൊറിയൻ സ്റ്റോൺ വിരിച്ചു.
അകത്തേക്ക് കയറുമ്പോൾ മനസ്സിൽ നിറയുന്ന ഫ്രഷ്‌നസ്സാണ് ഈ വീടിന്റെ ഹൈലൈറ്റ്. മികച്ച ഡിസൈൻ മികവിലൂടെയാണ് ആ അനുഭവം സാധ്യമാക്കിയത്.
Project facts
Location- Adoor
Plot- 1.45 Acre
Area- 2866 SFT
Owner- Jain
Interior Design- Woodnest Interiors, Chalakudy
Mob- 7025938888
Structure- Prime Builders
Y.C- 2021
English Summary- Elegant Kerala House; Veedu Malayalam Magazine