ADVERTISEMENT

ഇപ്പോഴും മലയാളികൾക്കു ചെരിഞ്ഞ മേൽക്കൂരകളോട് ഒരു ഭ്രമമാണ്, ഫ്ലാറ്റ് റൂഫ്/ ബോക്സ്‌ വീടുകളും ട്രെൻഡ് ആയികൊണ്ടിരിക്കുന്ന ഈ സമയത്ത് ഒട്ടും തന്നെ ആർഭാടങ്ങളില്ലാതെ എല്ലാ ട്രെൻഡുകളുടെയും മിക്സിങ് ആയാണ് ഈ വീട് ചെയ്തിരിക്കുന്നത്.

പരമാവധി വിശാലതയും കാറ്റും വെളിച്ചവും കയറുന്ന അകത്തളങ്ങളുമുള്ള ഒരു വീട് എന്നായിരുന്നു ആശയം. അതുകൊണ്ട് തന്നെ മുൻഗണന നൽകിയത് എലിവേഷനും സൗകര്യങ്ങൾക്കുമാണ്. വിശാലമായ മുറ്റം ലഭിക്കുന്ന രീതിയിൽ വീട് പിന്നിലേക്ക് ഇറക്കി നിർമിച്ചു. ഇന്റീരിയർ ഡിസൈനിങ് തുടക്കം മുതലെ പ്ലാൻ ചെയ്തത് കൊണ്ട് സമയവും പണവും ലഭിക്കാൻ സാധിച്ചു.

fusion-home-side

15 സെന്റ് സ്ഥലത്ത്, 2 നിലകളിലായി,  2280 സ്‌ക്വർ ഫീറ്റിലാണ്‌ ഈ വീട് നിർമിച്ചിരിക്കുന്നത്. പോർച്ച്, സിറ്റ് ഔട്ട്, ലിവിങ്, ഡൈനിങ്ങ്, കിച്ചൺ, വർക്ക് ഏരിയ, നാലു   കിടപ്പുമുറികൾ,ബാൽക്കണി എന്നിവ അടങ്ങുന്നതാണ് ഈ വീട്.  സ്റ്റോറേജിന്‌ കൂടുതൽ പ്രാധാന്യം നൽകികൊണ്ടുള്ള ഡിസൈൻ ആണ് തിരഞ്ഞെടുത്തത്. എല്ലാ ട്രെൻഡുകളും ഉൾക്കൊള്ളിച്ച മുൻവശം ആയിരുന്നു  വീടിന്റെ പ്രധാന ആകർഷണം.

മറൈൻ പ്ലൈ വിത്ത് ലാമിനേറ്റ് ഫിനിഷിൽ ഫർണിഷ് ചെയ്ത ഇന്റീരിയറുകൾ ആണ് നൽകിയിരിക്കുന്നത്. ലിവിങ് ഏരിയയിൽ ഒരു വാളിൽ ടീവി യൂണിറ്റ് കൊടുത്ത് വലതുഭാഗത്തായി പാർട്ടീഷൻ ഷെൽഫും നൽകി. 

fusion-home-living

സിറ്റൗട്, ലിവിങ് ഏരിയയോട് ചേർന്ന് നിർമ്മിച്ച് വലതുഭാഗത്തായ് കാർ പോർച്ചും ഉൾപ്പെടുത്തി . സിറ്റ്ഔട്ടിൽ നിന്ന് വീടിനകത്തേക്ക്  പ്രവേശിക്കുമ്പോൾ അവിടെ ഡബിൾ ഹൈറ്റിൽ ഫോയർ നൽകിയിരിക്കുന്നു. അതിനാൽ തന്നെ ലിവിങ് റൂമിന്റെ പ്രൈവസി നഷ്ടപ്പെടുന്നില്ല. ഫോയറിന്റെ ഒരു വാൾ റെഡ് ബ്രിക്ക് ക്ലാഡിങ് കൊടുത്ത് മനോഹരമാക്കി. 

fusion-home-dine

ഡൈനിങ്ങ് ഏരിയയിൽ സ്റ്റെയർകേസ് നൽകി അതിനടിയിലായി വാഷ് ബേസിൻ, ഇൻവെർട്ടർ സ്‌റ്റോറേജ് യൂണിറ്റ് എന്നിവ കൊടുത്തു. സമീപം എട്ടു പേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിലുള്ള ഡൈനിങ്ങ് ടേബിൾ നൽകി അവിടം മനോഹരമാക്കി. സ്റ്റെപ്പുകൾക്ക്  മുഴുവനായും ലെപോത്ര ഗ്രാനൈറ്റാണ് യൂസ് ചെയ്തിരിക്കുന്നത്. ഡൈനിങ്ങ് ഏരിയയിലെ ലിവിങ് വാളിൽ ജാളി ഡോറോട് കൂടിയ പ്രയർ സ്പേസും നൽകി.

വിട്രിഫൈഡ് ടൈൽസ് ആണ് ഫ്ലോറിങ്ങിനു ഉപയോഗിച്ചിരിക്കുന്നത്. എല്ലാ ടൈലുകളും ഇന്റീരിയറിൽ മാച്ച് ആകുന്നതും മാറ്റ് ഫിനിഷിൽ ഉള്ളതും ആണ് തിരഞ്ഞെടുത്തിരിക്കുന്നത്.  ജിപ്സം സീലിങ്ങുകൾ കണ്ടു മടുത്ത ഈ കാലത്ത് സീലിങ്ങുകൾ നൽകാത്ത തരത്തിൽ ഉള്ള ഡിസൈൻ ആണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്. സ്ലാബ് കോൺക്രീറ്റ് സമയത്ത് ലൈറ്റ് പോയിന്റ്  നൽകിയത് കൊണ്ട് അവിടെ സ്പോട് ലൈറ്റ് നൽകി ജിപ്സം സിലിങ്ങിന്റെ ഫീൽ കൊണ്ടുവരാൻ സാധിച്ചു.  

മറൈൻ പ്ലൈ വുഡിൽ ലാമിനേറ്റ് ഷീറ്റ് ഒട്ടിച്ചാണ് കിച്ചൺ ക്യാബിനറ്റ് ചെയ്തിരിക്കുന്നത്. വുഡ് ആൻഡ് വൈറ്റ് ഡിസൈനിൽ നാനോ വൈറ്റ് കൗണ്ടർ ടോപ്പും എത്തിയതോടെ കിച്ചൺ മനോഹരമായി. ഡൈനിങ്ങ് ഏരിയ യെയും കിച്ചനെയും വേർതിരിക്കുന്നത് അക്വാറിയം ഉൾപ്പെടുന്ന ഒരു പാർട്ടീഷൻ ഷെൽഫ് ആണ്. 

fusion-home-kitchen

മുകളിലത്തെ മാസ്റ്റർ ബെഡ്റൂമിൽ നിന്ന് യൂസ് ചെയ്യാൻ കഴിയുന്ന തരത്തിൽ  ഒരു ചെറിയ ഓപ്പൺ ടെറസ് നൽകിയിട്ടുണ്ട്. കൂടാതെ ബാൽക്കണിയോട് ചേർന്നുള്ള ഓപ്പൺ ടെറസിൽ നിന്നും പോർച്ച് ടെറസ് യൂസ് ചെയ്യാൻ കഴിയുന്ന രീതിയിൽ ആണ് ഡിസൈൻ ചെയ്തിരിക്കുന്നത്. അവിടം ഒരു ഗാർഡൻ ഒരുക്കി മനോഹരം ആക്കിയിട്ടുണ്ട്. രാത്രിയിൽ ലൈറ്റുകൾ കൺതുറക്കുമ്പോൾ അതിമനോഹരം ആവുകയാണ് ഈ വീട്.

fusion-home-bed

 

Project facts

Location- Saradamandiram, Calicut

Plot- 15 cent

Area- 2280 SFT

Owner- Dr. Kishore Kumar

Design- Midarp Buiders, Calicut

Mob- 97464 43355

English Summary- Fusion House; Home Tour Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com