ADVERTISEMENT

കോഴിക്കോട് ജില്ലയിലെ ചെട്ടിക്കുളം എന്ന സ്ഥലത്താണ് അരുണിന്റേയും കുടുംബത്തിന്റെയും പുതിയ വീട്. ഇവിടെ എത്തുന്നവർ ആദ്യം ശ്രദ്ധിക്കുന്നത് പരസ്പരപൂരകമായി നിലകൊള്ളുന്ന വീടും ലാൻഡ്സ്കേപ്പുമാണ്. പ്രായോഗിക മിനിമൽ നയങ്ങൾ പിന്തുടർന്നാണ് വീടിന്റെ രൂപകൽപന.

 

compact-home-calicut-yard

ലീനിയർ- ബോക്സ് ആകൃതിയിലാണ് എലിവേഷൻ. ഇവിടെയുള്ള ഹൈലൈറ്റ് ഫണ്ടർമാക്സിന്റെ വുഡൻ പാനലും കരിങ്കല്ല് കൊണ്ടുള്ള ഷോ വോളുമാണ്. ജിഐ ഫ്രയിമിൽ ഗ്ലാസ് റൂഫ് വിരിച്ചാണ് കാർ പോർച്ച്. 

 

compact-home-calicut-sitout

മുറ്റത്തുണ്ടായിരുന്ന പരമാവധി മരങ്ങൾ നിലനിർത്തിയാണ് ലാൻഡ്സ്കേപ് ഒരുക്കിയത്. പ്ലോട്ടിലെ ലെവൽ വ്യത്യാസം അതേപടിനിലനിർത്തി. ഡ്രൈവ് വേയിൽ താന്തൂർ സ്‌റ്റോൺ വിരിച്ചു.

compact-home-calicut-living

 

compact-home-calicut-dining

കാർ പോർച്ച്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ, അപ്പർ ലിവിങ് എന്നിവയാണ് 2554 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

compact-home-calicut-dine

 

compact-home-calicut-upper

സ്‌റ്റോൺ ഭിത്തി പകരുന്ന റസ്റ്റിക് ഫിനിഷാണ് സിറ്റൗട്ടിൽ. ഇവിടെ വുഡൻ ഫർണിച്ചറും ഷൂ റാക്കും സജ്ജീകരിച്ചു. ഡബിൾ ഹൈറ്റിലാണ് ഫോർമൽ ലിവിങ്. വുഡൻ ടൈൽ വിരിച്ച് ഈ സ്‌പേസിന് കോൺട്രാസ്റ്റ് നൽകി. ഡബിൾ ഹൈറ്റ് ലിവിങ്ങിന്റെ മുകളിൽ ഗ്ലാസ് വോളുണ്ട്. ഇതുവഴി സ്വാഭാവിക പ്രകാശം ഉള്ളിലേക്കെത്തുന്നു.

compact-home-calicut-kitchen

 

compact-home-calicut-bed

ലിവിങ്ങിന് സമീപമാണ് ഡൈനിങ്. വൈറ്റ് വിട്രിഫൈഡ് ടൈൽ വിരിച്ച് ഇവിടെ വേർതിരിവ് പകർന്നിട്ടുണ്ട്. കസ്റ്റമൈസ്ഡ് ഗ്ലാസ് ടോപ് ടേബിളും കുഷ്യൻ സീറ്റിങ്ങുമാണ് ഇവിടെ.

compact-home-calicut-gf

 

compact-home-calicut-ff

ഡബിൾ ഹൈറ്റിലാണ് സ്‌റ്റെയർ. ജിഐ ഫ്രയിമിൽ ഇരൂൾ തടിപ്പലക വിരിച്ചാണ് സ്‌റ്റെയർ. ഇതിന്റെ താഴെ അക്വേറിയം വേർതിരിച്ചു. സ്‌റ്റെയറിന്റെ വശത്തെ ഭിത്തികളിൽ ഫോട്ടോഫ്രയിമുകൾ ഇടംപിടിച്ചിട്ടുണ്ട്.

 

ഗോവണി കയറിയെത്തുന്നത് അപ്പർ ഹാളിലേക്കാണ്. ഇവിടെ മൂന്നുവശവും ഗ്ലാസ് വോളുകൾ കൊടുത്തതിനാൽ നാച്ചുറൽ ലൈറ്റ് സമൃദ്ധമായി അകത്തേക്ക് ലഭിക്കുന്നു. ഒരു ആട്ടുകട്ടിലാണ് അപ്പർ ലിവിങ്ങിൽ കൊടുത്തിരിക്കുന്നത്.

 

ലൈറ്റ് ബ്ലൂ+ വൈറ്റ് തീമിലാണ് കിച്ചൻ. മൾട്ടിവുഡ്+ പിയു പെയിന്റ് ഫിനിഷിൽ ക്യാബിനറ്റ് നിർമിച്ചു. ചെറിയൊരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും ഇവിടെ ഒരുക്കി. കൗണ്ടറിലും ബ്രേക്ക്ഫാസ്റ്റ് ടേബിളിലും ബ്ലാക്ക് ഗ്രാനൈറ്റ് ഉപയോഗിച്ചു.  പെയിന്റിങ് ഫ്രയിമുകൾ കിച്ചനെ കൂടുതൽ സുന്ദരമാക്കുന്നു.

 

സൗകര്യങ്ങൾക്ക് പ്രാധാന്യം നൽകിയാണ് മൂന്നു കിടപ്പുമുറികളും. ഫുൾ ലെങ്ത് വാഡ്രോബ്, ഡ്രസിങ് സ്‌പേസ്, അറ്റാച്ഡ് ബാത്റൂം എന്നിവയെല്ലാം ഇവിടെ  അനുബന്ധമായുണ്ട്.

 

മിനിമൽ ശൈലിയിലുള്ള വൈറ്റ്+ വുഡൻ കോംബിനേഷനാണ് വീടിന്റെ അകത്തും പുറത്തും നിറയുന്നത്. ആഗ്രഹിച്ചതുപോലെ ഒരു ഭവനം ലഭിച്ചതിന്റെ സന്തോഷത്തിലാണ് വീട്ടുകാർ. ചുരുക്കത്തിൽ നാട്ടിലെ ശ്രദ്ധാകേന്ദ്രങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് ഈ വീട്.

 

Project facts

Location- Chettikulam, Calicut

Plot- 21 cent

Area- 2554 Sq.ft

Owner- Arun R

Design- Mukhil MK, Dijesh O, Ragesh CM, Babith SR

Concern Architects

Mob- 9895427970

Y.C- 2020

English Summary- Best Simple House Models Kerala; Veedu Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com