ഇത് ചെറിയ സ്ഥലത്തെ 'വളരുന്ന വീട്'! അകത്താണ് കാഴ്ചകൾ
Mail This Article
തിരുവല്ലയിലാണ് അഡ്വ. ഹരികൃഷ്ണന്റെയും കുടുംബത്തിന്റെയും പുതിയ വീട്. പ്രധാന റോഡിനു സമീപത്താണ് L ഷേപ്പിലുള്ള പ്ലോട്ട്. റോഡിൽനിന്നും ഇവിടേക്ക് ഇടുങ്ങിയ വഴിയാണ്. എങ്കിലും 8 സെന്റ് പ്ലോട്ടിലുള്ള വീട്ടിലേക്കെത്തിയാൽ സ്ഥലപമിതിയൊന്നും ദൃശ്യമാകില്ല.
അത്യാവശ്യം കാറുകൾ പാർക്ക് ചെയ്യാൻ പാകത്തിൽ മുറ്റം വിട്ടാണ് വീടിന് സ്ഥാനംകണ്ടത്. മുറ്റവും ലാൻഡ്സ്കേപ്പും കഴിഞ്ഞാൽ 5 സെന്റിൽ താഴെയാണ് വീടിരിക്കുന്നത്.
വീടിന്റെ പുറംഭിത്തികളിൽ യെലോ- ബ്ലാക്ക് നാച്ചുറൽ ക്ലാഡിങ് പതിച്ചു ഭംഗിയാക്കിയിട്ടുണ്ട്. നഗരമധ്യത്തിലെ വീട്ടിൽത്തന്നെ ഓഫിസും വേണമെന്ന് ഗൃഹനാഥൻ ആവശ്യപ്പെട്ടിരുന്നു. വീടിന്റെ സ്വകാര്യതയെ ബാധിക്കാതെ കാർപോർച്ചിന്റെ മുകളിലായാണ് ഓഫിസ് സ്‌പേസ് ഉൾക്കൊള്ളിച്ചത്. ഇവിടേക്ക് പ്രവേശിക്കാൻ പുറത്തുനിന്നും സ്‌റ്റെയറും വേർതിരിച്ചു.
പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ഓഫിസ് സ്‌പേസ്, യൂട്ടിലിറ്റി ഏരിയ എന്നിവയാണ് 3100 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.
പ്രധാനവാതിൽ തുറന്ന് അകത്തേക്ക് കയറിയാൽ വിശാലമായ ഓപ്പൺ സ്‌പേസാണ്. ലിവിങ്- ഡൈനിങ്- കിച്ചൻ- കോർട്യാർഡ്- സ്‌റ്റെയർ എന്നിവ ഒറ്റഹാളിന്റെ ഭാഗങ്ങളിൽ വിന്യസിച്ചു.സെമി -പാർടീഷനുകളിലൂടെ സ്വകാര്യതയും ഉറപ്പുവരുത്തിയിട്ടുണ്ട്.
ഡബിൾ ഹൈറ്റിലുള്ള സ്‌റ്റെയർ- കോർട്യാർഡ് സ്‌പേസാണ് ഹൈലൈറ്റ്. ഇവിടെ ധാരാളം ഇൻഡോർ പ്ലാന്റുകൾ വച്ച് ഹരിതാഭ നിറച്ചു. സ്‌റ്റെയറിന്റെ വശത്തെ ഭിത്തിയിൽ വലിയ ഗ്ലാസ് പാനലിങ്ങുണ്ട്. ഇതുവഴി പ്രകാശം സമൃദ്ധമായി ഉള്ളിലേക്കെത്തുന്നു. ജിഐ ഫ്രയിമിൽ തടിപ്പലക വിരിച്ചാണ് സ്‌റ്റെയർകേസ് നിർമിച്ചത്. കൈവരികളിൽ വുഡ്+ ഗ്ലാസ് ഫിനിഷാണ്.
അടുത്ത സുഹൃത്ത് സിമന്റിൽ തീർത്ത ആനക്കൊമ്പ് ഗൃഹനാഥന് ഉപഹാരമായി നൽകിയിരുന്നു. ഇത് പ്രതിഷ്ഠിക്കാൻ നല്ലൊരിടം വേണമെന്ന് വീട്ടുകാരൻ ആവശ്യപ്പെട്ടിരുന്നു. അങ്ങനെ സ്‌റ്റെയറിന്റെ താഴെയുള്ള കോർട്യാർഡിൽ ഇതിനുസ്ഥാനമൊരുക്കി.
സ്‌റ്റെയറിന്റെ ഒരുവശത്തായാണ് സിംപിൾ ഡൈനിങ് സ്‌പേസ്. ഇതിനോടുചേർന്ന് കിച്ചനും വേർതിരിച്ചു. വാഷ് ഏരിയ സ്‌റ്റെയറിന്റെ വശത്തെ ഭിത്തിയിൽ സജ്ജീകരിച്ചു.
കിച്ചണിലെ ക്യാബിനറ്റുകൾ തടിയിൽ ഗ്ലാസ് ഫിനിഷ് നൽകിയവയാണ്. കൗണ്ടറിൽ ആർട്ടിഫിഷ്യൽ ഗ്രാനൈറ്റും വിരിച്ചു.
മകൾ ക്‌ളാസിക്കൽ നർത്തകി കൂടിയാണ്. മകൾക്ക് നൃത്തം പരിശീലിക്കാനായി മുകൾനിലയിൽ ട്രസ് റൂഫിട്ടു പ്രത്യേക സ്‌പേസും സജ്ജീകരിച്ചു. ഇതിനനുബന്ധമായി യൂട്ടിലിറ്റി, വാഷിങ് ഏരിയയും വേർതിരിച്ചു.
താഴെയും മുകളിലും രണ്ടു വീതം കിടപ്പുമുറികളാണുള്ളത്. ഓരോ മുറികളും വ്യത്യസ്ത തീമിലാണ് ഒരുക്കിയത്. ഹെഡ്‌ബോർഡിലും ഹെഡ്‌സൈഡ് ഭിത്തിയിലും പാനലിങ്, വോൾപേപ്പറുകളുണ്ട്.
ചുരുക്കത്തിൽ ഈ വീട്ടിലേക്ക് കയറിയാൽ നഗരത്തിലെ ഇത്തിരിസ്ഥലത്ത് പണിത വീടാണെന്ന കാര്യമേ മറന്നുപോകും. 'വളരുന്ന വീട്' എന്ന കൺസെപ്റ്റിലാണ് ഇവിടം അകത്തളം ഒരുക്കിയത്. വീട്ടുകാരുടെ വളരുന്ന ആവശ്യങ്ങൾക്കനുസരിച്ച് മുകളിലേക്ക് ഇടങ്ങൾ വിപുലമാക്കി. വിശാലത- ഉപയുക്തത-ഹരിതാഭ...ഇവയുടെ സന്തുലിതമായ മിശ്രണമാണ് ഈ വീടിന്റെ ആരും കൊതിക്കുന്ന ഒരു ഗൃഹാനുഭവമാക്കിമാറ്റുന്നത്.
Project facts
Location- Thiruvalla, Pathanamthitta
Plot- 8 cent
Area- 3100 Sq.ft
Owner- Harikrishnan, Ajitha
Designer- Radhakrishnan
SDC Architects, Trivandrum
Mob- 9447206623, 9744053235
Y.C- 2021
English Summary- Growing House in Small Plot; Veedu Malayalam