ADVERTISEMENT

മലപ്പുറം ജില്ലയിലെ വി.കെ പടി എന്ന സ്ഥലത്താണ് ബിസിനസ്സുകാരനും പൊതുപ്രവർത്തകനുമായ ജാവേദിന്റെ പുതിയ വീട്. ഒരു തെങ്ങിൻതോപ്പായിരുന്നു ഈ പ്ലോട്ട്.  പരമാവധി തെങ്ങുകൾ നിലനിർത്തിയാണ് വീടുപണിതത്. കേരളത്തിന്റെ ട്രോപ്പിക്കൽ കാലാവസ്ഥ പരിഗണിച്ചാണ് വീടിന്റെ പുറംകാഴ്ച. ഇതിനൊപ്പം മോഡേൺ ഘടകങ്ങളുമുണ്ട്.

politician-house-malappuram

മേൽക്കൂര ജിഐ ട്രസ് ചെയ്തശേഷം ഓടുവിരിച്ചു. ചൂട് തടയാൻ ഇതിനടിയിൽ സാൻഡ്‌വിച്ച് പാനലുകളുമുണ്ട്. നാച്ചുറൽ ലൈറ്റിനും ക്രോസ് വെന്റിലേഷനും നൽകിയ പ്രാധാന്യമാണ് എടുത്തുപറയേണ്ടത്. ധാരാളം ജാലകങ്ങളും ഹീറ്റ് റെസിസ്റ്റന്റ് ഗ്ലാസ് പാനലിങ്ങും എലിവേഷനിൽ ഉൾപ്പെടുത്തിയത് ഇതിനാണ്. വീടിനകത്തേക്ക് കയറുന്ന ഭാഗത്ത് ടെറാക്കോട്ട ജാളി കൊണ്ടുള്ള ഭിത്തിയുണ്ട്. ഇതിനപ്പുറം പെബിൾസും ഇൻഡോർ പ്ലാന്റുകളുമുള്ള മിനികോർട്യാർഡാണ്.

politician-house-malappuram-jali

പൊതുപ്രവർത്തകൻ ആയതുകൊണ്ട് ധാരാളം ആളുകൾ വീട്ടിലെത്താറുണ്ട്. വീടിന്റെ സ്വകാര്യത നഷ്ടമാകാതെ  ചെറിയ ഒത്തുകൂടലുകൾക്കായി  വശത്തായി ഒരു കണക്ടഡ് സിറ്റൗട്ട് ഒരുക്കിയിട്ടുണ്ട്. 

politician-house-malappuram-night

പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, അപ്പർ ഹാൾ, ബാൽക്കണി എന്നിവയാണ് 4800 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. കാർ പോർച്ച് ഡിറ്റാച്ഡ് ശൈലിയിൽ നിലനിർത്തി.

പരസ്പരം കണക്ടഡ് ആയ സെമി -ഓപ്പൺ സ്‌പേസുകളാണ് വീടിനുള്ളിൽ. ഇത് നല്ല വിശാലത തോന്നിപ്പിക്കുന്നു. ലിവിങ്ങിൽ നിന്നും നേരെ ഒരു ഇടനാഴിയുണ്ട്. ഇവിടെ സീലിങ് സിമന്റ് ഫിനിഷിൽ നിലനിർത്തിയത് അകത്തളങ്ങൾക്ക് റസ്റ്റിക് ഫിനിഷ് നൽകുന്നു.

politician-house-malappuram-living

ഈ വീടിന്റെ ഒരു സവിശേഷത, ഫർണിഷിങ്ങിനായി തടിയുടെ ഉപയോഗം നിയന്ത്രിച്ചു എന്നതാണ്. പകരം അലുമിനിയമാണ് ഉപയോഗിച്ചത്. ഫർണിച്ചറുകൾ ചൈനയിൽനിന്നും ഇറക്കുമതി ചെയ്തതാണ്. ബ്ലൂ കളർ തീമിലുള്ള ഫർണിച്ചറാണ് ലിവിങ്ങിൽ. ഇവിടെ ഭിത്തിയിൽ നാച്ചുറൽ സ്‌റ്റോൺ തേക്കാതെ നിലനിർത്തിയത് കൗതുകമുള്ള കാഴ്ചയാണ്. ഒരു ഷെൽഫിന്റെ പിന്നിലായി ഫാമിലി ലിവിങ് ചിട്ടപ്പെടുത്തി. ഇവിടെ ഭിത്തി ഓറഞ്ച് കളറിൽ ഹൈലൈറ്റ് ചെയ്തു.

politician-house-malappuram-living2

ജിഐ ഫ്രയിമിൽ വുഡൻ പ്ലാങ്ക് വിരിച്ചാണ് സ്‌റ്റെയർകേസ് നിർമിച്ചത്. കൈവരികൾ വുഡ്+ ഗ്ലാസ് ഫിനിഷിലാണ്. സ്‌റ്റെയറിന്റെ താഴെയും ഗ്രീൻ കോർട്യാർഡ് വേർതിരിച്ചു. സ്‌റ്റെയർ കയറി മുകളിലെത്തുമ്പോൾ വശത്തായി ലൈബ്രറിയും റീഡിങ് കോർണരും സെറ്റ് ചെയ്തിട്ടുണ്ട്. ഇവിടെനിന്നും താഴത്തെ നിലയിലേക്ക് കാഴ്ചയും ലഭിക്കുന്നു.

politician-house-malappuram-library

ഡൈനിങ്ങിൽ നിന്നും സ്ലൈഡിങ് ഗ്ലാസ് ഡോർ വഴി വീടിന്റെ മുൻവശത്തെ ബാൽക്കണി സ്‌പേസിലേക്കിറങ്ങാം.

politician-house-malappuram-dine

താഴെയും മുകളിലും രണ്ടുവീതം കിടപ്പുമുറികൾ വിന്യസിച്ചു. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് ഉൾക്കൊള്ളിച്ചു. ഒരു മുറിയുടെ ഹെഡ്‌സൈഡ് ഭിത്തി സിമന്റ് ടെക്സ്ചർ ഫിനിഷിൽ നിലനിർത്തി.

politician-house-malappuram-bed

ഓറഞ്ച് പ്ലാനിലാക് ഗ്ലാസ് ഫിനിഷിലാണ് കിച്ചൻ. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു. നാനോവൈറ്റ് ഫിനിഷിൽ ഒരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും ഇവിടെയുണ്ട്. കിച്ചന്റെ ഒരുവശത്തെ ഭിത്തി മുഴുവൻ സ്ലൈഡിങ് ഗ്ലാസ് ജാലകങ്ങളാണ്. അധികസുരക്ഷയ്ക്കായി ഗ്രില്ലുകളും കൊടുത്തിട്ടുണ്ട്. ഔട്സൈഡ് ഗ്രീൻ കോർട്യാർഡിന്റെ ഹരിതാഭയിലേക്കാണ് ഇവ കൺതുറക്കുന്നത്.

politician-house-malappuram-kitchen

ഡബിൾ ഹൈറ്റ്- ഓപ്പൺ സ്‌പേസുകൾ ഉള്ളതുകൊണ്ട് താഴെ ലൈറ്റിട്ടാൽ വീട് മുഴുവൻ പ്രകാശപൂരിതമാകും. ചുരുക്കത്തിൽ ഒരു റിസോർട്ടിലെത്തിയ പ്രതീതിയാണ് ഇവിടെയെന്ന് സന്ദർശകർ സാക്ഷ്യപ്പെടുത്തുന്നു.

E:\PROJECT\1.RESIDENCE\FREEZED\RES.FORMr JAWAD KOLAPPURAM\MR JAWAD 40X30 Layout1 (1)

 

E:\PROJECT\1.RESIDENCE\FREEZED\RES.FORMr JAWAD KOLAPPURAM\MR JAWAD 40X30 Layout1 (1)

Project facts

Location- Vk Padi, Malappuram

Plot- 50 cent

Area- 4800 Sq.ft

Owner- Jawad

Designer- MA Jawad

Andel Architects

Mob- 9947582889

Y.C- 2020

ചിത്രങ്ങൾ- അഖിൽ കോമാച്ചി 

English Summary- Luxury House Malappuram- HomeTour Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com