ADVERTISEMENT

മലപ്പുറം കോട്ടയ്ക്കലാണ് പ്രവാസിയായ വാഹിദിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. യൂറോപ്യൻ ശൈലിയുടെയും കേരളത്തിന് അനുയോജ്യമായ ട്രോപ്പിക്കൽ ശൈലിയുടെയും മിശ്രണമാണ് വീടിന്റെ പുറംകാഴ്ച. ആഡംബരപൂർണമായ ജീവിതശൈലി പ്രദാനം ചെയ്യുന്ന പ്രീമിയം ലെവലിലാണ് ഈ വീട് ചിട്ടപ്പെടുത്തിയിരിക്കുന്നത്.

premium-home-kottakal-side

ഉടമയ്ക്ക് യൂറോപ്യൻ ശൈലിയോട് ആഭിമുഖ്യം ഉണ്ടായിരുന്നു. എങ്കിലും ധാരാളം മഴ പെയ്യുന്ന കേരളത്തിലെ കാലാവസ്ഥയോട് യോജിക്കാനായി ചരിഞ്ഞ മേൽക്കൂരകൾ കൂട്ടിച്ചേർത്തു. നിരപ്പായ ടെറസിനു മുകളിൽ ട്രസ് വർക്ക് ചെയ്താണ് സെറാമിക്  ഓടുകൾ വിരിച്ചത്.  

കാർ പോർച്ച് കൊളോണിയൽ തീമിലാണ്. കൊളോണിയൽ ശൈലിയിലെ സാന്നിധ്യമായ ഡോർമർ വിൻഡോസ്  ഇവിടെ ഹാജർ വയ്ക്കുന്നുണ്ട്.

premium-home-kottakal-dine

പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, പ്രെയർറൂം, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ എന്നിവയാണ്  താഴത്തെ നിലയിലുള്ളത്. മുകൾനിലയിൽ രണ്ടു കിടപ്പുമുറികൾ, ഓപ്പൺ ടെറസ് എന്നിവയുമുണ്ട്. മൊത്തം 3200 ചതുരശ്രയടിയാണ് വിസ്തീർണം.

premium-home-kottakal-upper

സെമി- ഓപ്പൺ ശൈലിയിൽ കാറ്റും വെളിച്ചവും സമൃദ്ധമായി ലഭിക്കുംവിധമാണ് അകത്തളങ്ങൾ ചിട്ടപ്പെടുത്തിയത്. പ്രധാന വാതിൽ തുറന്ന് പ്രവേശിക്കുന്നത് ഡബിൾ ഹൈറ്റിൽ ഒരുക്കിയ ലിവിങ്ങിലേക്കാണ്. ഇതിന്റെ മുകളിൽ ഗ്ലാസ് ഭിത്തികളുണ്ട്. ഇതുവഴി പ്രകാശം ഉള്ളിലേക്ക് എത്തുന്നു. ഇറ്റാലിയൻ മാർബിൾ ഫിനിഷ് ലഭിക്കുന്ന ടൈലുകളാണ്പ്രധാനമായും നിലത്തുവിരിച്ചത്. ലിവിങ്ങിൽ വുഡൻ ഫിനിഷ്ഡ് ടൈൽ വിരിച്ചു.

premium-home-kottakal-drawing

കസ്റ്റമൈസേഷനാണ് ഈ വീടിന്റെ മറ്റൊരു ഹൈലൈറ്റ്. അതായത് ഓരോ ഇടങ്ങൾക്കും നിയതമായ നിയമങ്ങളില്ല. ഉദാഹരണത്തിന് ഉടമയുടെ പിതാവിന് ഡൈനിങ്ങിൽ ഇരുന്നും ടിവി കാണണം എന്ന ആവശ്യം പറഞ്ഞു. അത് പരിഹരിക്കാൻ ലിവിങ്ങിൽ 360 ഡിഗ്രി തിരിച്ചു വയ്ക്കാവുന്ന ടിവി യൂണിറ്റാണ് കൊടുത്തത്. ആവശ്യാനുസരണം ഇത് അഡ്ജസ്റ്റ് ചെയ്യാം.

premium-home-kottakal-hall

ഡൈനിങ് ഹാളിലാണ് ഫ്‌ളോട്ടിങ് ശൈലിയിൽ ഒരുക്കിയ സ്‌റ്റെയർകേസ്. സ്റ്റീൽ സ്ട്രക്ചറിൽ വുഡൻ പ്ലാങ്കുകൾ വിരിച്ചാണ് ഇത് നിർമിച്ചത്. ഗ്ലാസ് കൈവരികളാണ് മറ്റൊരാകർഷണം.

premium-home-kottakal-stair

എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ വൈറ്റ് മാർബിൾ ടോപ്പ് വിരിച്ച ഊണുമേശ കസ്റ്റമൈസ് ചെയ്തതാണ്. ഡൈനിങ്ങിന് അനുബന്ധമായുള്ള വാഷ് ഏരിയ  ഒരു ഗ്രീൻ കോർട്യാർഡ് ആക്കിമാറ്റി. ഇവിടെ സ്‌കൈലൈറ്റും ഇൻഡോർ പ്ലാന്റുകളും സാന്നിധ്യമറിയിക്കുന്നു.

premium-home-kottakal-wash

പിവിസി ഷീറ്റ്+ മൈക്ക ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു.

premium-home-kottakal-kitchen

ആഡംബരത്തികവോടെയാണ് അഞ്ചു കിടപ്പുമുറികളും ചിട്ടപ്പെടുത്തിയത്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവയെല്ലാം മുറികളിൽ അനുബന്ധമായി ഒരുക്കി.

premium-home-kottakal-bed

വീടുപണിയുടെ ഭൂരിഭാഗം സമയത്തും ഗൃഹനാഥനും കുടുംബവും വിദേശത്തായിരുന്നു. അവിടെനിന്നാണ് മേൽനോട്ടം നിർവഹിച്ചത്. തങ്ങളുടെ ആവശ്യങ്ങൾ ആദ്യമേ ഡിസൈനറോട് കൃത്യമായി സംവദിച്ചിരുന്നതുകൊണ്ട് പണിയുടെ കാര്യത്തിൽ ടെൻഷൻ ഇല്ലായിരുന്നു എന്ന് വീട്ടുകാർ പറയുന്നു. ഏതായാലും തങ്ങൾ ആഗ്രഹിച്ചതിനേക്കാൾ ഭംഗിയായി വീട് സഫലമായ സന്തോഷത്തിലാണ് വാഹിദും കുടുംബവും.

premium-home-kottakal-entrance

Project facts

gf

Location- Kottakkal, Malappuram

ff

Plot-20 cent

Area- 3200 Sq.ft

Owner- Vahid & Suhaila

Design- Afsal Babu

D& E Architects

Mob- 9656176666

Y.C- Oct 2021

ചിത്രങ്ങൾ- അഖിൽ കോമാച്ചി 

English Summary- Kerala House Plans; Fusion Style House; Veedu Magazine Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com