ADVERTISEMENT

കാസർഗോഡ് ജില്ലയിലെ നീലേശ്വരം എന്ന സ്ഥലത്താണ് ഋതു എന്ന് പേരുള്ള ഈ മനോഹരവീട് ഉള്ളത്. കെട്ടിലും മട്ടിലും കേരളത്തനിമയുടെ ഗുണഗണങ്ങൾക്കൊപ്പം പുതിയകാലത്തിന്റെ സൗകര്യങ്ങളും ചിട്ടപ്പെടുത്തിയിട്ടുണ്ട് ഇവിടെ.

പഴയകാല തറവാടുകളെ അനുസ്മരിപ്പിക്കുന്ന, പലതട്ടുകളായി കളിമൺ ഓടുമേഞ്ഞ മേൽക്കൂരയാണ് വീടിന്റെ പുറംകാഴ്ചയിലെ ഐശ്വര്യം. മേൽക്കൂരയോട് ചേർന്ന് പരമ്പരാഗതത്തനിമയെ പിന്തുണയ്ക്കുന്ന വില്ലഴി(വുഡൻ ലൂവറുകൾ)കളുമുണ്ട്.  പ്രൗഢി പ്രതിഫലിപ്പിക്കുന്ന തൂണുകളാണ് പൂമുഖത്തുള്ളത്. ഇവിടെ ഇൻബിൽറ്റായി അരഭിത്തി കെട്ടിയിട്ടുണ്ട്.

traditional-home-kasargod-back

പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, പൂജാസ്‌പേസ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ, ബാത്റൂം എന്നിവയാണ് 2591 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. പോർച്ച് പ്രധാനസ്ട്രക്ചറിന്റെ ഭംഗിയെ ബാധിക്കാതെ മാറ്റിപ്പണിതു. പഴയ മേച്ചിലോടുകളാണ് പോർച്ചിൽ ഉപയോഗിച്ചത്. 

traditional-home-kasargod-porch

പ്രധാനവാതിൽ തുറന്ന് പ്രവേശിക്കുന്നത് വിശാലമായ സ്വീകരണമുറിയിലേക്കാണ്. ഇവിടെ സോഫ ഫർണീച്ചറും ടിവി യൂണിറ്റും സെറ്റ് ചെയ്തു.  വീടിന്റെ മധ്യഭാഗം ഡബിൾ ഹൈറ്റിൽ ഫ്ലാറ്റായി വാർത്തശേഷം ജിഐ ട്രസ് ചെയ്താണ് ഓടുവിരിച്ചത്. അതിനാൽ ഡൈനിങ് ഹാളിലേക്ക് പ്രവേശിക്കുമ്പോൾ നല്ല വിശാലത അനുഭവപ്പെടുന്നു.

traditional-home-kasargod-living

മാറ്റ് ഫിനിഷ്ഡ് വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. വീട്ടിൽ പരമ്പരാഗത ഭംഗി നിറയ്ക്കുന്ന മിക്ക ഫർണിച്ചറുകളും പോളിഷ് ചെയ്ത് പുനരുപയോഗിച്ച പഴയ ഫർണീച്ചറുകളാണ്.

traditional-home-kasargod-dine

വീട്ടിലെ ശ്രദ്ധാകേന്ദ്രം ബുദ്ധ തീമിലൊരുക്കിയ കോർട്യാർഡാണ്. മേച്ചിലോടും ഗ്ലാസ് ഓടും ഇടകലർത്തിയാണ് ഇവിടെ വിരിച്ചിരിക്കുന്നത്. അതിനാൽ പ്രകാശം സമൃദ്ധമായി ഉള്ളിലെത്തുന്നു. പിന്നിൽ ജാളി ഭിത്തിയാണ്. ഇതുവഴി കാറ്റ് ഉള്ളിലെത്തുന്നു.  ഇവിടെ നിലത്ത് കടപ്പ സ്‌റ്റോൺ വിരിച്ചു. ഇൻഡോർ ചെടികളും ഹാജരുണ്ട്. കൺസീൽഡ് സ്‌റ്റോറേജുള്ള പീഠത്തിലാണ് ബുദ്ധപ്രതിമ പ്രതിഷ്ഠിച്ചത്.

traditional-home-kasargod-court

കോർട്യാർഡിന്റെ ഭംഗി ആസ്വദിച്ചു ഭക്ഷണം കഴിക്കാൻ പാകത്തിലാണ് ഡൈനിങ്ങിന്റെ സ്ഥാനം. 

വൃത്താകൃതിയിലുള്ള ഗ്ലാസ് ടോപ് ഡൈനിങ് ടേബിളാണ് ഇവിടെയുള്ളത്. സ്ലൈഡിങ് ഗ്ലാസ് ഡോർ തുറന്നാൽ ഇവിടെനിന്ന് കോർട്യാർഡിലേക്ക് പ്രവേശിക്കാം.

traditional-home-kasargod-bed

മൂന്നു കിടപ്പുമുറികൾക്കും അറ്റാച്ഡ് ബാത്റൂം സൗകര്യം ഏർപ്പെടുത്തി. രണ്ടു കിടപ്പുമുറികൾ തുറക്കുന്നതും കോർട്യാർഡിന്റെ കാഴ്ചകളിലേക്കാണ് എന്നത് ശ്രദ്ധേയം. രണ്ടു വശത്തും വലിയ ജാലകങ്ങൾ നൽകിയതിനാൽ വെളിച്ചവും കാഴ്ചകളും മുറികളിലേക്ക് വിരുന്നെത്തുന്നു.

മോഡേൺ കിച്ചൻ ചിട്ടപ്പെടുത്തി. പ്ലൈ+ മൈക്ക ഫിനിഷിലാണ് ക്യാബിനറ്റ്. കൗണ്ടറിൽ കലിംഗ സ്‌റ്റോൺ വിരിച്ചു. സ്പ്ലാഷ്ബാക്കിൽ ഒട്ടിച്ച ബ്ലൂ ടൈലുകളാണ് മറ്റൊരു ആകർഷണം.

ചുരുക്കത്തിൽ കേരളത്തനിമയുടെ കെട്ടിലും മട്ടിലും നവീനഭാവങ്ങൾ മിശ്രണം ചെയ്‌തൊരുക്കിയ ഈ വീട് ഇപ്പോൾ നാട്ടിലെ ശ്രദ്ധാകേന്ദ്രമാണ്.

traditional-home-kasargod-plan

Project facts

Location- Nileshwar, Kasargod

Plot- 35 cent

Area- 2591 Sq.ft

Owner- Venugopalan

Designer- Krishnanunni C

Greenfern Studio, Kasargod

Mob- 9037262062

Y.C- 2022

English Summary- Traditional Kerala House; Veedu Magazine Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com