മനംകവരും; ഇത് സർപ്രൈസുകൾ ഒളിപ്പിച്ച കിടിലൻവീട്!
Mail This Article
മലപ്പുറം മഞ്ചേരിയിലാണ് പ്രവാസിയായ നാസറിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. ഒറ്റനോട്ടത്തിൽ ഇരുനില വീട് എന്നുതോന്നുമെങ്കിലും ഇത് ഒരുനിലയാണ്. സ്‌റ്റെയർ റൂം മാത്രമേ മുകളിലുള്ളൂ. പിൻവശത്തേക്ക് മൂന്നു മീറ്ററോളം താഴ്ന്നുകിടക്കുന്ന 16 സെന്റ് പ്ലോട്ടാണ്. ഈ സവിശേഷത മുതലെടുത്താണ് വീടിന്റെ സ്ട്രക്ചർ നിർമിച്ചത്.
എന്നുവച്ചാൽ ഒരു ബേസ്മെന്റ് ഫ്ലോറും ഈ വീട്ടിൽ മറഞ്ഞിരിപ്പുണ്ട്. വീടിന്റെ ബേസ്മെന്റ് ഫ്ലോർ, കാർ പാർക്കിങ്ങിനും ചെറിയ ഒത്തുചേരലുകൾക്കും ഉപകരിക്കുംവിധം ഒരുക്കി.
വീടിന്റെ ടെറസിലുള്ള ഡമ്മി ഷോവോളാണ് ഇരുനിലവീട് എന്നുതോന്നിപ്പിക്കുന്ന ആകാരം പ്രദാനംചെയ്യുന്നത്. വൈറ്റ്+ ഗ്രേ കളർതീമാണ് പുറംചുവരുകളിലുള്ളത്. ചുറ്റുമതിലും ഇതേ കളർടോൺ പിന്തുടരുന്നു. മുൻപിലും വശത്തുമുള്ള റോഡുകളിലേക്ക് പ്രവേശനം സാധ്യമാകുന്ന വിധമാണ് വീടിന്റെ രൂപകൽപന.
പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ എന്നിവയാണ് 3846 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.
ലളിതമായ പൂമുഖമാണ്. ചെറിയൊരു സീറ്റിങ്ങും ഷൂറാക്കും മാത്രമാണ് ഇവിടെയുള്ളത്. പോർച്ചിന്റെ എൻട്രൻസിനോട് ചേർന്നചുവരിൽ വെർട്ടിക്കൽ ഗാർഡൻ ഒരുക്കിയിട്ടുണ്ട്. ഇത് ഭംഗിക്കൊപ്പം പോർച്ചിന് വേർതിരിവും നൽകുന്നു.
പൂമുഖത്തു കൂടിയെന്നതുപോലെ പോർച്ചിന്റെ വശത്തുള്ള എൻട്രൻസിലൂടെയും അകത്തേക്ക് കടക്കാം. ബേസ്മെന്റ് ഫ്ലോറിലേക്കുള്ള ഗോവണിയും ഇവിടെയാണുള്ളത്.
വിശാലമാണ് ഫോർമൽ ലിവിങ്. ഇവിടെ ഒരുഭിത്തി മുഴുവൻ ഗ്രേ പെയിന്റും മൈക്ക പാനലിങും ചെയ്തശേഷം ടിവി യൂണിറ്റ് വേർതിരിച്ചു.
വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. ഫർണിച്ചർ കസ്റ്റമൈസ് ചെയ്തു. ഫോൾസ് സീലിങ് ചെയ്ത് അകത്തളം കമനീയമാക്കി.
ഡൈനിങ്ങിനോട് ചേർന്നാണ് ഫാമിലി ലിവിങ്. ഇവിടെയും ഭിത്തി വേർതിരിച്ച് ടിവി യൂണിറ്റ് നൽകി.
എട്ടുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ ഒരുക്കി. വാഷ് ഏരിയയിലെ ഡിസൈൻ മിറർ, ഡൈനിങ്ങിന്റെ വശത്തെ ഭിത്തിയിലും തുടരുന്നു. മെറ്റൽ ഫ്രയിമിൽ വുഡൻ പ്ലാങ്കുകൾ വിരിച്ചാണ് സ്‌റ്റെയർ.
പ്ലാനിലാക് ഗ്ലാസ്+ മൈക്ക കോംബിനേഷനിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു. സ്പ്ലാഷ്ബാക്കിൽ ടൈൽ ഒട്ടിച്ച് ഭംഗിയാക്കി. അനുബന്ധമായി വർക്കേരിയയുമുണ്ട്.
സ്‌റ്റോറേജിനും ഫങ്ഷനാലിറ്റിക്കും പ്രാധാന്യം നൽകിയാണ് കിടപ്പുമുറികൾ. ഹെഡ്‌സൈഡ് വോൾ ഹൈലൈറ്റ് ചെയ്തു. ഫുൾ ലെങ്ത് വാഡ്രോബുകളാണ് മറ്റൊരു ആകർഷണം. എല്ലാ കിടപ്പുമുറികൾക്കും അറ്റാച്ഡ് ബാത്റൂം സൗകര്യവും ചിട്ടപ്പെടുത്തി.
ചുരുക്കിപ്പറഞ്ഞാൽ ഈ വീട് പുറമെ കണ്ടാൽ ഇരുനിലയെന്നു തോന്നിക്കും. എന്നാൽ മുകളിൽ നിലകളില്ല. എന്നാൽ താഴെ ഒരുനില ഒളിച്ചിരിപ്പുമുണ്ട്...
കേരളത്തിലെ വൈവിധ്യമാർന്ന വീടുകളുടെ വിഡിയോ വിശേഷങ്ങൾ കണ്ടാസ്വദിക്കൂ!...
Subscribe Now- https://www.youtube.com/ManoramaVeedu4u?sub_confirmation=1
Project facts
Location- Manjeri
Plot- 16 cent
Area- 3846 Sq.ft
Owner- Nazar
Designer- Sajjad P, Shamil NV, Amjed Naseef, Haneefa
Stone Arc Design.Co, Manjeri
Mob- 8590044044
Y.C- 2021
ചിത്രങ്ങൾ- അഖിൽ കോമാച്ചി
***
പ്രിയ വായനക്കാരേ, നിങ്ങളുടെ വീടുപണി അനുഭവങ്ങൾ, രസകരമായ ഓർമകൾ, പറ്റിയ അബദ്ധങ്ങൾ, പഠിച്ച പാഠങ്ങൾ എന്നിവ പങ്കുവയ്ക്കാം. അത് മറ്റുള്ളവർക്ക് ഉപകരിക്കട്ടെ. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും സഹിതം അയയ്ക്കുക. യോഗ്യമായവ പ്രസിദ്ധീകരിക്കും.
English Summary- Simle Box Typed House; Best Moden Kerala House Plans