ADVERTISEMENT

ഗള്‍ഫില്‍ ഉദ്യോഗസ്ഥനായ മാത്യൂസ്‌ മാത്യു വീട്‌ പണിയാനായി കാഞ്ഞിരപ്പള്ളിക്കടുത്ത് തമ്പലക്കാടാണ്‌ പ്ലോട്ട്‌ വാങ്ങിയത്‌: റോഡില്‍നിന്നും അല്പം താഴ്ന്ന സ്ഥലമാണ് വാങ്ങിയത്. വീട്ടുകാർ തമ്മിലുള്ള ഫലപ്രദമായ ആശയവിനിമയത്തിനും പരിപാലനസുഖത്തിനുമായി ഒരുനില വീട്‌ മതിയെന്ന തീരുമാനത്തിലായിരുന്നു മാത്യൂസും, ഭാര്യ ബിന്‍സിയും മക്കളായ നിസ, നിയയും.

cute-single-floor-home-side-JPG

പരിചയമുള്ള നിരവധി ഒരുനില വീടുകളുടെ സൗകര്യം മനസ്സിലാക്കിയാണ്‌ നിസ്സംശയം ഒരുനില വീട്‌ മതിയെന്ന്‌ കുടുംബം തീരുമാനിച്ചത്‌.

താഴ്‌ന്ന പ്ലോട്ടാണെങ്കിലും ഒരുനില വീടിന്റെ മേല്‍ക്കൂരയടക്കം റോഡില്‍നിന്നും നല്ലവണ്ണം കാണാവുന്ന രീതിയിലാണ്‌ പ്ലാന്‍ വരച്ചത്‌. സാമാന്യം വലുപ്പമുള്ള നാല്‌ കിടപ്പുമുറികളും അറ്റാച്ച്ഡ്‌ ബാത്ത്റൂമുകളൂമുള്ള ഒരുനില വീടിന്റെ രൂപകല്പനയാണ്‌ എൻജിനീയർ ശ്രീകാന്ത്‌ പാങ്ങപ്പാട് തയാറാക്കിയത്. 

cute-single-floor-home-living-JPG

പോര്‍ച്ച്‌, സിറ്റൗട്ട്, ഫോര്‍മല്‍ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ് ഹാള്‍, മൂന്നു കിടപ്പുമുറികൾ, അടുക്കള, സ്റ്റോര്‍, വര്‍ക്ക്‌ ഏരിയ അടക്കം 2112 സ്ക്വയര്‍ഫീറ്റിലാണ്‌ വീട്‌ പണിപൂര്‍ത്തിയാക്കിയത്‌. 

cute-single-floor-home-dine-JPG

ഫ്ലാറ്റ് റൂഫ് വാര്‍ത്ത്‌, ജിഐ ട്രസ് വർക്ക് ചെയ്താണ് ഓടുവിരിച്ചത്. ഇതിലൂടെ മുകൾനിലയിൽ വിശാലമായ യൂട്ടിലിറ്റി ഏരിയയും ലഭിക്കുന്നു. ഇവിടേക്ക് പ്രവേശിക്കാവുന്ന സ്‌റ്റെയർകേസും ഫാമിലി ലിവിങ്ങിൽനിന്ന് നൽകിയിട്ടുണ്ട്.

സെമി-ഓപ്പൺ ശൈലിയിലാണ് അകത്തളങ്ങൾ ഒരുക്കിയത്. ഇടങ്ങൾ തമ്മിൽ ആശയനിമയം സാധ്യമാകുന്നതിനൊപ്പം സ്വകാര്യതയും ആവശ്യത്തിനുണ്ട്.

കോംബിനേഷൻ ഫർണിഷിങ്ങും ഭിത്തി പെയിന്റിങിലെ കളർ മിതത്വവും വീടിന്റെ ഉള്‍ത്തളങ്ങളെ മനോഹരമാക്കുന്നു.

cute-single-floor-home-stair-JPG

മിതത്വമാണ് കിടപ്പുമുറികളുടെ ഹൈലൈറ്റ്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യവുമുണ്ട്.

cute-single-floor-home-bed-JPG

എല്ലാം കയ്യൊതുക്കത്തിൽ ലഭിക്കുന്ന കിച്ചനും വർക്കേരിയയും വീട്ടുകാരുടെ ജീവിതശൈലിയുമായി ഇഴുകിച്ചേരുന്നു.

cute-single-floor-home-kitchen-JPG

'ഞങ്ങളെപ്പോലെ ഒറ്റനില വീടുകളിലെ ജീവിതം ആഗ്രഹിക്കുന്നവര്‍ക്ക്‌ മാതൃകയാണീ വീട്‌' എന്ന കാണാനെത്തുന്നവരുടെ വാക്കുകള്‍ മാത്യൂസിനും കുടുംബത്തിനും സംതൃപ്തിയേകുന്നു.

Project facts

Location- Thampalakkad, Kanjirappally

ARea- 2112 Sq.ft

Owner- Mathews Mathew

Engineer : Sreekanth Pangappadu

PG Group of Designs, Kanjirappally

Mobile : 9447114080

English Summary- Best Single Storeyed House Plans Kerala- Hometour Malayalam 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com