ലാഭിച്ചത് ലക്ഷങ്ങൾ! ഇത് 4.5 സെന്റിലെ അദ്‌ഭുതവീട്
Mail This Article
ദേശീയപാതയ്ക്ക് സമീപമുള്ള വെല്ലുവിളികൾ ഏറെയുള്ള 4.5 സെന്റ് പ്ലോട്ട്. അവിടെ പ്രകൃതിയെ മുറിവേൽപിക്കാതെ ഒരു വീട് വേണം: ഇതായിരുന്നു ദിലീപിന്റെയും നിതയുടെയും ആവശ്യം. ആവശ്യവുമായി സമീപിച്ച പലരും പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി കയ്യൊഴിഞ്ഞു. ഒടുവിൽ ആർക്കിടെക്ട് രമേശിനെയും ആർക്കിടെക്ട് ശാലിനിയെയും കണ്ടെത്തി. ഇരുവരും കൈകൊടുത്തു. അങ്ങനെ ഈ സ്വപ്നഭവനം സഫലമായി.
'ആകാശത്തേക്ക് വികസിക്കുന്ന വീട്' എന്ന കൺസെപ്റ്റിൽ മൂന്നുനിലകളിലായി ഇടങ്ങളൊരുക്കിയാണ് സ്ഥലപരിമിതി മറികടന്നത്. ഉപയോഗിച്ച ബദൽ സാമഗ്രികളാണ് ഈ വീടിന്റെ ഹൈലൈറ്റ്. രണ്ടും മൂന്നും നിലകൾ കോൺക്രീറ്റ് ചെയ്തിട്ടില്ല. പകരം സ്റ്റീൽ സ്ട്രക്ചറിൽ ബൈസൺ പാനൽ വിരിച്ചു ഫ്ലോർ പെയിന്റടിച്ചു. മുറികൾ വേർതിരിക്കാനും എഎസി ബ്ലോക്കും, ബൈസൺ പാനലും ഉപയോഗിച്ചു.
കോൺക്രീറ്റ് പരമാവധി ഒഴിവാക്കിയതോടെ വീട് ലൈറ്റ് വെയ്റ്റായി മാറി. അടിത്തറയും അതനുസരിച്ച് കോളം- ഫൂട്ടിങ് ശൈലിയിൽ ഒരുക്കി.
'A' ആകൃതിയിലുള്ള മേൽക്കൂരയാണ് വീടിന്റെ പുറംകാഴ്ചയിലെ താരം. ഭംഗിയേക്കാൾ ഉപയുക്തതയും കുറഞ്ഞ ചെലവും ഇതിലൂടെ നേടാനായി. ഉദാഹരണത്തിന് മുകൾനിലകളിലെ ഭിത്തിയുടെ റോൾകൂടി മേൽക്കൂര നിർവഹിക്കുന്നുണ്ട്. രണ്ടാംനിലയിൽ അധികമായി ഒരുകിടപ്പുമുറി ഒരുക്കാനും ഇതിലൂടെ സാധിച്ചു. കോൺക്രീറ്റ് ഓടാണ് മേൽക്കൂരയിൽ.
ചെറിയ സ്ഥലത്തെ വീടായതിനാൽ വീട്ടുകാർക്ക് ധാരാളം സ്റ്റോറേജ് സ്‌പേസ് വേണമായിരുന്നു. സാധ്യമായിടത്തെല്ലാം കൺസീൽഡ്- മൾട്ടിപർപ്പസ് സ്‌റ്റോറേജ് സ്‌പേസുകൾ ഒരുക്കിയിട്ടുണ്ട്.
തടിയുടെ ഉപയോഗം നിയന്ത്രിച്ചും ചെലവ് കുറച്ചു. യുപിവിസി+ ഗ്ലാസ് കൊണ്ടാണ് ജനൽവാതിലുകൾ. പ്രധാനവാതിൽ മാത്രമാണ് ഇവിടെ തടിയുള്ളത്. ഫർണിച്ചറുകൾ ജിഐ ട്യൂബിൽ അപ്ഹോൾസ്റ്ററി ചെയ്തുനിർമിച്ചതാണ്. സ്‌റ്റെയർ കൈവരികളും സ്ക്വയർ ട്യൂബ് തന്നെ. ഫ്ലോറിങ്ങിലും ചെലവ് ലഭിച്ചു. താഴത്തെ നില മാത്രമേ വിട്രിഫൈഡ് ടൈൽ ഉള്ളൂ. ബാക്കി രണ്ടുനിലകളും ബൈസൺ പാനൽ ഫ്ലോറിങ്ങാണ്.
ഇനിയാണ് പ്രധാന ഹൈലൈറ്റ് 2800 സ്ക്വയർഫീറ്റ് വീടിന് ചെലവായത് എത്രയെന്നോ? വെറും 27.5 ലക്ഷം രൂപ! നിലവിലെ നിരക്കുപ്രകാരം ഇതുപോലെ ഒരു വീട് പണിയാൻ കുറഞ്ഞത് 56 ലക്ഷമെങ്കിലുമാകും എന്നോർക്കണം...
Project facts
Location- Kalarcode, Alappuzha
Plot- 4.5 cent
Area- 1700 Sq.ft
Owner- Dileep, Nitha
Architects- Ramesh Krishnan, Shalini
Archifex Architecture Studio, Alappuzha
Mob- 9633604068
English Summary- Small Plot Cost Effective House; Prefab Construction- Veedu Video