ADVERTISEMENT

പാലാ ചേർപ്പുങ്കലിലുള്ള ടോം മാത്യുവിന്റെയും കുടുംബത്തിന്റെയും പുതിയ വീട് കാഴ്ചകളാൽ സമ്പന്നമാണ്. കയറ്റിറക്കങ്ങളുള്ള പ്ലോട്ടിന്റെ സ്വാഭാവികത നിലനിർത്തിയാണ് പ്രകൃതിയോട് ചേർന്ന് ഈ സ്വപ്നഭവനം നിർമിച്ചത്. ആദ്യകാഴ്ചയിൽ രണ്ടുനിലകളുള്ള വമ്പൻ വീട് എന്ന് തോന്നിക്കുമെങ്കിലും ഒരുനിലവീടാണിത്. എന്നാലും ഡബിൾ ഹൈറ്റ് സ്‌പേസുകളുടെ സാന്നിധ്യം ഇരുനിലയുടെ വിശാലത സാധ്യമാക്കുന്നു.

traditional-home-pala-ext

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, കോർട്യാർഡ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ എന്നിവയാണ് 3000 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

traditional-home-pala-side

കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായി ചരിഞ്ഞ മേൽക്കൂരയാണ് നൽകിയത്. ജിഐ ട്രസ് ചെയ്ത് മാംഗ്ലൂർ ഓട് വിരിച്ചു. സിറ്റൗട്ടിന്റെ മുകളിലുള്ള ഗേബിൾ റൂഫ് ഭംഗിക്കൊപ്പം ഉള്ളിലേക്ക് വെളിച്ചവുമെത്തിക്കുന്നു.

പരമ്പരാഗത തനിമ പ്രതിഫലിക്കുന്ന പൂമുഖവും ചാരുപടികളുമെല്ലാം തേക്കിന്റെ  പ്രൗഢിയിലാണ്.

വീട്ടിലെ ഏറ്റവും ഭംഗിയുള്ള ഇടങ്ങളിലൊന്ന് കോർട്യാർഡാണ്. ഫാമിലി ലിവിങും ഇവിടെയാണ്. ഇൻബിൽറ്റ് ബെഞ്ചുകളാണ് ഇവിടെ. വെട്ടുകല്ലിന്റെ ക്ലാഡിങ് ഭിത്തിയാണ് കോർട്യാർഡിലെ ഹൈലൈറ്റ്. പർഗോള റൂഫിലൂടെ പ്രകാശം ഉള്ളിലേക്കെത്തുന്നു.

traditional-home-pala-court

ചെറുതെങ്കിലും ചേതോഹരമാണ് ഫോർമൽ ലിവിങ്. വുഡൻ ഫിനിഷിന്റെ സാന്നിധ്യമാണ് ഇവിടം അടയാളപ്പെടുത്തുന്നത്. വോൾ പാനലിങ്, സീലിങ്, ഷെൽഫ് എന്നിവയിൽ വുഡൻ തീം നിറഞ്ഞുനിൽക്കുന്നു.

traditional-home-pala-living

വിട്രിഫൈഡ് ടൈൽ, വുഡൻ ഫ്ലോർ എന്നിവയാണ് നിലത്ത് സാന്നിധ്യമറിയിക്കുന്നത്.

ഒരു ഓപ്പൺ ഹാളിന്റെ ഭാഗമായാണ് ഡൈനിങ്. ഇതിനോട് ചേർന്ന് അഡീഷണൽ ലിവിങ്ങുമുണ്ട്.  ഡെഡ് സ്‌പേസ് കുറയ്ക്കുന്ന കോംപാക്ട് സ്റ്റെയറാണ് ഇവിടെ. ഇതിനോട് ചേർന്ന് വാഷ് ഏരിയയുമുണ്ട്.

traditional-home-pala-stair

ഗ്രേ+ വുഡൻ തീമിലാണ് കിച്ചൻ. മറൈൻ പ്ലൈ+ ലാമിനേറ്റ് ഫിനിഷിലാണ് ക്യാബിനറ്റ്. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു.

traditional-home-pala-kitchen

തടിയുടെ പ്രൗഢി കിടപ്പുമുറികളിലും നിറയുന്നു. അറ്റാച്ഡ് ബാത്റൂം, ഡ്രസിങ് ഏരിയ, വാഡ്രോബ് എന്നിവ അനുബന്ധമായുണ്ട്.

traditional-home-pala-bed

വീടും ചുറ്റുപാടുകളും പരസ്പരപൂരകമാകുന്നതാണ് ഇവിടെ ശ്രദ്ധേയം. കാറ്റ്, വെളിച്ചം, പച്ചപ്പ് എന്നിവ മനംനിറയെ ആസ്വദിക്കാനാകും. 

traditional-home-pala-landscape

അത്യാവശ്യം സ്ഥലമുള്ളതുകൊണ്ട് ധൈര്യമായി ഒരുനില തിരഞ്ഞെടുത്തത് നന്നായി എന്ന് വീട്ടുകാരും പറയുന്നു. കുടുംബാംഗങ്ങൾ തമ്മിൽ ആശയവിനിമയത്തിനും ഇഴയടുപ്പത്തിനും കൂടാതെ വൃത്തിയായി പരിപാലിക്കാനും ഒരുനിലയാണ് നല്ലത് എന്ന് ഇവർ സാക്ഷിക്കുന്നു.

 

Project facts

Location- Cherppunkal, Pala

Area- 3000 Sq.ft

Owner- Tom Mathew

Architect- Yadu Mohandas

Viroha Architects, Thodupuzha

English Summary- Traditional Single Storeyed House- Veedu Magazine Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com