ADVERTISEMENT

നൂറു വർഷത്തോളം പഴക്കമുള്ള തറവാടിനെ സംരക്ഷിച്ച് കാലോചിതമായി നവീകരിച്ച കഥയാണിത്. ഗൃഹനാഥന്റെ മകൾ തന്നെയാണ് വീടിന്റെ ആർക്കിടെക്ട് എന്നതാണ് മറ്റൊരു ഹൈലൈറ്റ്. കോട്ടയം ജില്ലയിലെ തോട്ടയ്ക്കാടാണ് കുര്യൻ പുന്നൂസിന്റെയും കുടുംബത്തിന്റെയും വീട്. മകൾ അനൂപ കുര്യനാണ് വീടിന്റെ നവീകരണത്തിന് നേതൃത്വം നൽകിയത്.

traditional-home-kottayam-sitout

അകത്തളങ്ങളുടെ പുനർവിന്യാസത്തിലൂടെയാണ് നവീകരണം സാധ്യമായത്. അതിനാൽ അധികം കൂട്ടിച്ചേർക്കലുകൾ വരുത്തിയിട്ടില്ല. പഴയ വീടിന്റെ മുൻവശങ്ങളിൽ ഓപ്പൺ ടെറസ് ആയിരുന്നു. ഇത് പൊളിച്ചുകളഞ്ഞശേഷം ജിഐ ട്രസ് ചെയ്ത്  ഇവിടെ മുഖപ്പുകൾ സ്ഥാപിച്ച് ഓടുവിരിച്ചതോടെ വീടിന്റെ പുറംകാഴ്ച കൂടുതൽ ഭംഗിയുള്ളതായി.

kottayam-renovated-home

പഴയ മേൽക്കൂരയുടെ ബലം പരിശോധിച്ചപ്പോൾ ബലഹീനതതകൾ ഒന്നുമില്ലെന്ന് ബോധ്യമായി. അങ്ങനെ ഇരുമുള്ളുകൊണ്ടുള്ള കഴുക്കോലും മേൽക്കൂരയും നിലനിർത്തി.  നീളൻ വരാന്തയുള്ള പൂമുഖവും തൂണുകളും വീടിന്റെ പരമ്പരാഗത ഭംഗിക്ക് മാറ്റുകൂട്ടുന്നു.

kottayam-renovated-home-night

വെള്ളാരങ്കല്ലു വിരിച്ച വിശാലമായ മുറ്റവും പുൽത്തകിടിയും വീടിന്റെ ഭംഗിക്ക് മികച്ച പിന്തുണയേകുന്നു. പുതിയകാലത്ത് ഏറെക്കുറെ അപൂർവമായികൊണ്ടിരിക്കുന്ന ഒരു കാഴ്ചയാണ് ഇത്തരം മുറ്റങ്ങൾ.

traditional-home-kottayam-yard-view

കേരളീയ വീടുകളുടെ വിഡിയോ കാണാം! Subscribe Now

പൂമുഖം, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ എന്നിവയാണ് 3000 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

ഡിറ്റാച്ഡ് ശൈലിയിൽ പൂമുഖത്തോട് ചേർന്നാണ് സിറ്റിങ് സ്‌പേസ്. നേരത്തെ പഴയ ഗാരേജ് ആയിരുന്നു ഇവിടം. വീട്ടിൽ ഉണ്ടായിരുന്ന പഴയ വില്ലുവണ്ടിയുടെ ചക്രമാണ് ഇവിടെ ചുവരുകൾ അലങ്കരിക്കുന്നത്. ആത്തങ്കുടി ടൈലാണ് നിലത്ത് ഭംഗിവിതറുന്നത്.  

kottayam-renovated-home-sitout

പഴയ വെട്ടുകല്ലുകൊണ്ടുള്ള ഭിത്തിയും മച്ചുമൊക്കെ പുനരുപയോഗിച്ചപ്പോൾ കെമിക്കൽ ട്രീറ്റ്‌മെന്റ് നടത്തി ചിതൽ ഭീഷണിയെ പ്രതിരോധിച്ചത് പ്രസക്തമാണ്.

traditional-home-kottayam-floor

വീടിന്റെയും ഔട്ടർ സിറ്റിങ് സ്‌പേസിന്റെയും മധ്യത്തിലാണ് കോർട്യാർഡ്. ഇവിടെ ഒരു വാട്ടർബോഡിയാണുള്ളത്. മേൽക്കൂരയിൽ വീഴുന്ന മഴവെള്ളം പാത്തികളിലൂടെ കുളത്തിൽ എത്തിച്ചേരും. കാറ്റ് വാട്ടർബോഡിയുടെ കുളിരും ആവാഹിച്ചുകൊണ്ട് അകത്തളങ്ങളിൽ തണുപ്പുനിറയ്ക്കുന്നു.

kottayam-renovated-home-court

വെള്ള നിറത്തിന്റെ തെളിമയും തടിയുടെ പ്രൗഢിയുമാണ് അകത്തളങ്ങളിൽ നിറയുന്നത്.പോളിഷ് ചെയ്തെടുത്ത പഴയ ഫർണിച്ചറാണ് ഫോർമൽ ലിവിങ്ങിൽ. ഒപ്പം കസ്റ്റമൈസ് ലാമ്പുകളും സജ്ജീകരിച്ചു.  ഫാമിലി ലിവിങ്ങിലും സമാനശൈലിയിൽ പഴയ ഫർണിച്ചർ പുനരുപയോഗിച്ചു. പഴയ ബ്ലാക് & വൈറ്റ് ഫോട്ടോകൾ നിറഞ്ഞ ഭിത്തി പഴമയ്ക്ക് മാറ്റുകൂട്ടുന്നു. ടിവി യൂണിറ്റും ഇവിടെയാണ്.

kottayam-renovated-home-living

കാറ്റിനും വെളിച്ചത്തിനും പ്രാധാന്യം നൽകി നേർരേഖയിലാണ് പഴയ വീട്ടിൽ ജാലകങ്ങൾ ക്രമീകരിച്ചിരുന്നത്. ഇവിടെയാണ് വാസ്തുശാസ്ത്രത്തിന്റെ പ്രായോഗികത ദർശിക്കാനാകുന്നത്. ഡൈനിങ്ങിലെ ചെറുജാലകം മാറ്റി മുഴുനീള ജാലകം വച്ചതൊഴിച്ചാൽ അധികം പൊളിച്ചുപണികൾ വേണ്ടിവന്നില്ല.  

പഴയ വീട്ടിലെ ഡൈനിങ് ഒരു കുടുസുമുറിയായിരുന്നു. സമീപമുള്ള സ്‌പേസുകൾ കൂട്ടിച്ചേർത്ത് ഡൈനിങ് വിശാലമാക്കി. സമീപം നിലക്കണ്ണാടി സ്ഥാപിച്ച് വാഷ് ഏരിയയും ഒരുക്കി. നിലത്താണ് പ്രധാന മാറ്റം. പഴയ ബ്ലാക് ഓക്സൈഡ് മാറ്റി ലപ്പോത്ര ഗ്രാനൈറ്റ് വിരിച്ചു.

kottayam-renovated-home-dine

പഴയ ചെറിയ കിടപ്പുമുറികൾ സമീപത്തെ സ്‌പേസുകൾ കൂട്ടിച്ചേർത്ത് വിശാലമാക്കി. ചിലതിന് അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് നൽകി.

kottayam-renovated-home-bed

പഴയ വീടുകളിൽ അടുക്കള വിശാലമായിരിക്കുമല്ലോ. ഇവിടെ അടുക്കളയിലാണ് ഏറ്റവുമധികം നവീകരണം സാധ്യമാക്കിയത്.  വിശാലമായ അടുക്കള വിഭജിച്ച് പുതിയകാല മോഡുലാർ കിച്ചനും പുകയില്ലാത്ത അടുപ്പുള്ള  വർക്കിങ് കിച്ചനും ക്രമീകരിച്ചു.

kottayam-renovated-home-kitchen

സെലിബ്രിറ്റി വീടുകൾ കാണാം! Subscribe Now 

നവീകരണം വീട്ടിൽ മാത്രം ഒതുങ്ങിയില്ല. വശത്തെ മുറ്റത്ത് പൂച്ചെടികളും ഫലവൃക്ഷത്തൈകളും വച്ചുപിടിപ്പിച്ചു. ആറുമാസമെടുത്താണ് നവീകരണം പൂർത്തിയാക്കിയത്. ഇപ്പോൾ മുറ്റത്ത് ഒരു ഹരിതസ്വർഗം തന്നെ ഒരുങ്ങിയിട്ടുണ്ട്.

traditional-home-kottayam-scape

ചുരുക്കത്തിൽ നമ്മുടെ പരമ്പരാഗത വാസ്തുശിൽപ നൈപുണ്യത്തിന്റെ ജീവിക്കുന്ന അടയാളങ്ങളായ ഇത്തരം വീടുകൾ സംരക്ഷിക്കാൻ കാണിച്ച മനസ്സും അതിനായി മുടക്കിയ അധ്വാനവുമാണ് ഈ വീടിനെ തികച്ചും അനുകരണീയമാക്കുന്നത്.

 

Project facts

Location- Thottackad, Kottayam

Plot- 2 Acre

Area- 3000 Sq.ft

Owner- Kurian Punnoose

Architect- Anupa Kurian

Studio 3Twenty One Architects & Designers, Kottayam, Kochi

Y.C- 2023

English Summary- Old Traditional Kerala House Renovated- Veedu Magazine Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com