ADVERTISEMENT

ഇടുക്കി കട്ടപ്പനയിലാണ് സോമിയുടെയും കുടുംബത്തിന്റെയും പുതിയവീട്. റോഡ് നിരപ്പിൽ നിന്ന് താഴ്ന്നുകിടക്കുന്ന 80 സെന്റിലാണ് വീടുപണിതത്. സ്ഥലമുള്ളതുകൊണ്ട് മുറ്റത്തിനായി ധാരാളം സ്ഥലംവിട്ടു. പലതട്ടുകളായി വിന്യസിച്ച മേൽക്കൂരയാണ് വീടിന്റെ പുറംകാഴ്ചയിലെ ആകർഷണം. മുഴുനീള കോൺക്രീറ്റ് തൂണുകൾ, മുഴുനീള ജനാലകൾ എന്നിവയാണ് പുറംകാഴ്ചയിലെ ആകർഷണം.

kattapana-home-night

വീട്ടിലേക്ക് കയറുമ്പോൾത്തന്നെ ഒരു സർപ്രൈസ് എലമെന്റ് വേണമെന്ന വീട്ടുകാരുടെ ആവശ്യപ്രകാരമാണ് സിറ്റൗട്ടിൽ നെടുനീളൻ സ്‌കൈലൈറ്റ് കോർട്യാർഡ് ഒരുക്കിയത്. ഇതിൽനട്ട മരം ഇപ്പോൾ വളർന്നു ഓപ്പൺ മേൽക്കൂര വരെയായിട്ടുണ്ട്.

തികച്ചും സമകാലിക ശൈലിയിലാണ് വീടിന്റെ അകംപുറം ഡിസൈൻ. സോളിഡ് വുഡിൽ ഒരുക്കിയ കസ്റ്റമൈസ്ഡ് ഫർണിച്ചറാണ് ലിവിങ്ങിലെ ആകർഷണം.

kattapana-home-formal

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, രണ്ടു കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിലുള്ളത്. മുകളിൽ രണ്ടു കിടപ്പുമുറികൾ മാത്രമാണുള്ളത്. മൊത്തം 3000 ചതുരശ്രയടിയാണ് വിസ്തീർണം.

kattapana-home-living

വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. സിറ്റൗട്ടിൽ മാത്രം ലപ്പോത്ര ഗ്രാനൈറ്റ് വിരിച്ചു.

സ്‌റ്റെയറാണ് മറ്റൊരാകർഷണം. പടികളിലും കൈവരികളിലും തടിപൊതിഞ്ഞു. ടിവി യൂണിറ്റും സ്റ്റെയർ കൈവരികളിൽ ഒരുക്കി.

kattapana-home-stair

ഫാമിലി ലിവിങ്- ഡൈനിങ് ഹാളിൽ നിന്നാൽ ആസ്വദിക്കാവുന്ന മറ്റൊരു കോർട്യാർഡുമുണ്ട്. വെള്ളാരങ്കല്ലുകൾ വിരിച്ച ഇവിടെ ഇൻഡോർ പ്ലാന്റുകളുമുണ്ട്.

kattapana-home-court

കിഴക്ക്- വടക്ക് ഭാഗത്തുനിന്നുള്ള കാറ്റിനെ വീട്ടിലേക്ക് ആനയിക്കുന്ന രണ്ടു കോർട്യാർഡുകൾ വീടിന്റെ ശ്വാസകോശമായി വർത്തിക്കുന്നുണ്ട്. അതിനാൽ ഉള്ളിൽ ചൂട് വളരെ കുറവാണ്. 

kattapana-home-indoor

ഫാമിലി ലിവിങ്ങിലെ സ്ലൈഡിങ് ഗ്ലാസ് ഡോറിലൂടെയാണ് കോർട്യാർഡിലേക്ക് കടക്കുന്നത്. ഇതുവഴി പ്രകാശവും ഉള്ളിലെത്തുന്നു.

kattapana-home-family-living

ലാക്വേഡ് ഗ്ലാസ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റുകൾ. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു.

kattapana-home-kitchen

മിനിമലിസമാണ് കിടപ്പുമുറികളിൽ നിറയുന്നത്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസുകളുമുണ്ട്.

kattapana-home-dine

കാറ്റും വെളിച്ചവും കാഴ്ചകളും നൽകുന്ന പോസിറ്റീവ് എനർജിയാണ് ഈ വീടിന്റെ ഹൈലൈറ്റ്. ചുരുക്കത്തിൽ നാട്ടിലെ ഒരു സൂപ്പർസ്റ്റാറാണ് ഇപ്പോൾ ഈ വീട്.

Project facts

Location- Kattappana

Plot- 80 cent

Area- 3000 Sq.ft

Owner- Somy Thomas & Jismi

Architects- Deepak Thomas, Chinnu Joseph

Concreator Architecture Studio, Kattappana

Y.C- 2022

English Summary- Contemporary Modern House- Veedu Magazine Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com