ADVERTISEMENT

കൊല്ലം ജില്ലയിലെ കേരളപുരത്താണ് ശ്യാമിന്റെയും ശരണ്യയുടെയും പുതിയ വീട്. കേരളീയ ശൈലിയിലുള്ള പുറംകാഴ്ചയും മോഡേൺ സൗകര്യങ്ങളുള്ള അകത്തളങ്ങളുമാണ് ഇവിടെയുള്ളത്.

green-house-kollam

കഴിവതും പ്രകൃതിസൗഹൃദപരമായാണ് വീടുപണിതത്. പ്രകൃതിയോടിണങ്ങിയ മഡ് ഇന്റർലോക് ബ്രിക്ക് കൊണ്ടാണ് വീടുപണിതത്. കിടപ്പുമുറി, കിച്ചൻ എന്നിവ മാത്രമേ കോൺക്രീറ്റ് ചെയ്തിട്ടുള്ളൂ. ഇവിടെയാണ് മുകളിലെ മുറികൾ വരുന്നത്. ബാക്കി ഭാഗങ്ങൾ ജിഐ ട്രസ് ചെയ്ത് ഓടുവിരിച്ചു.

green-house-kollam-side

കൂടാതെ ഉള്ളിൽ ജിപ്സം പ്ലാസ്റ്ററിങ് ചെയ്തു. അതിനാൽ പലയിടത്തും പതിവ് പെയിന്റിങ് വേണ്ടിവന്നില്ല. ജിപ്സം ചൂടിനെ പുറംതള്ളുന്നതിനാൽ അകത്തളത്തിൽ താരതമ്യേന ചൂട് കുറവായിരിക്കും.

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിലുള്ളത്. മുകൾനിലയിൽ രണ്ടു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ബാൽക്കണി എന്നിവയാണുള്ളത്. മൊത്തം 2350 ചതുരശ്രയടിയാണ് വിസ്തീർണം.

green-house-kollam-hall-JPG

വാതിൽ തുറന്ന് കയറുന്നത് ഡബിൾഹൈറ്റിലുള്ള ഫോർമൽ ലിവിങ്ങിലേക്കാണ്. മൊറോക്കൻ ടൈൽസാണ് ഇവിടെ വിരിച്ചത്. ഫാമിലി ലിവിങ്ങിൽ പഴയ കാവിനിലങ്ങളെ ഓർമിപ്പിക്കുംവിധം ഓക്സൈഡ് ഫിനിഷ് തോന്നിക്കുന്ന ടൈൽസ് വിരിച്ചു.

ആദ്യം കോർട്യാർഡാക്കാൻ ഉദ്ദേശിച്ച സ്ഥലമാണ് പിന്നീട് ഫാമിലി ലിവിങ്ങാക്കി മാറ്റിയത്. ഇവിടെ സ്‌കൈലൈറ്റ് സീലിങ്ങുണ്ട്. വശത്തായി ക്രോസ് വെന്റിലേഷൻ ലഭിക്കാൻ ജാളി ഭിത്തികളുമുണ്ട്.

green-house-kollam-family-living-JPG

ഡൈനിങ്- കിച്ചൻ ഓപ്പൺ തീമിലാണ്. ഇവിടെ പ്രൊഫൈൽ ലൈറ്റുകൾ ഉപയോഗിച്ചിട്ടുണ്ട്.

green-house-kollam-dine

ജിഐ ഫ്രയിമിൽ റബ്‌വുഡ് പാനലിങ് ചെയ്താണ് സ്റ്റെയർ നിർമിച്ചത്. സ്‌റ്റെയറിന്റെ സൈഡിൽ ഒരു വാട്ടർബോഡിയുമുണ്ട്. അപ്പർ ലിവിങ് കോൺക്രീറ്റ് അല്ല. ജിഐ ഫ്രയിമിനുമുകളിൽ വുഡ് പാനൽ ചെയ്തിരിക്കുകയാണ്. ഇവിടെനിന്ന് താഴെ ഫോർമൽ ലിവിങ്ങിലേക്ക് കാഴ്ച ലഭിക്കും. ഇവിടെ മേൽക്കൂരയിൽ ഓടിനുതാഴെ പനമ്പായ കൊണ്ടുള്ള സീലിങ് ചെയ്തതും വ്യത്യസ്തതയാണ്.

മറൈൻ പ്ലൈ+ ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ ഗ്രേ ടൈൽസ് വിരിച്ചു. കിച്ചനിൽ ഇരുന്ന് ഫാമിലി ലിവിങ്ങിലെ ടിവികണ്ട് ഭക്ഷണം കഴിക്കാൻ ഒരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറുമുണ്ട്.

green-house-kollam-kitchen

3 in 1 ആയി ഉപയോഗിക്കാവുന്ന സിറ്റിങ്- ഡ്രസിങ്- സ്‌റ്റോറേജ് ഏരിയയാണ് ബെഡ്റൂമിലെ ഹൈലൈറ്റ്. ഹെഡ്‌സൈഡ് വോൾ മൊറോക്കൻ ടൈൽസ് വിരിച്ചു ഹൈലൈറ്റ് ചെയ്തിട്ടുമുണ്ട്. 

green-house-kollam-bed

സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം ഏകദേശം 50 ലക്ഷം രൂപയാണ് വീടിനു ചെലവായത്. കോൺക്രീറ്റ് കുറച്ചതും ഓടുവിരിച്ചതും ക്രോസ് വെന്റിലേഷൻ സുഗമമാക്കിയതും ജിപ്സം പ്ലാസ്റ്ററിങ് ചെയ്തതും വഴി, നട്ടുച്ചയ്ക്കും വീടിനകത്ത് കുളിർമയുള്ള അന്തരീക്ഷം നിലനിർത്താനാകുന്നു എന്നതാണ് ഹൈലൈറ്റ്.

വീടുകളെ സ്നേഹിക്കുന്നയാളാണോ നിങ്ങൾ? എങ്കിൽ Subscribe ചെയ്യൂ...

Project facts

Location- Keralapuram, Kollam

Plot- 15 cent

Area- 2350 Sq.ft

Owner- Shyam. Sharanya

Design- Razim Nasar, Arun Murali

Insight Architectural Ideas

Y.C- 2023

English Summary- Eco Friendly House with Modern Interiors- Swapnaveedu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com