ADVERTISEMENT

മലപ്പുറം കാക്കഞ്ചേരിയിലാണ് പ്രവാസിയായ അബ്ദുൽ മജീദിന്റെയും കുടുംബത്തിന്റെയും പുതിയവീട്. ഔട്ഡേറ്റഡ് ആകാതെ നിലനിൽക്കുന്ന രൂപം വേണം, രാജകീയമായ അകത്തളങ്ങൾ വേണം, കാറ്റും വെളിച്ചവും നന്നായി ലഭിക്കണം തുടങ്ങിയവയായിരുന്നു ഗൃഹനാഥന്റെ ആവശ്യങ്ങൾ. ഇപ്രകാരം കൊളോണിയൽ ശൈലിയിലുള്ള വമ്പൻ പുറംകാഴ്ചയും ക്‌ളാസിക് ശൈലിയിലുള്ള അകത്തളങ്ങളുമാണ് വീടിന്റെ പ്രത്യേകത.

colonial-home-malappuram-exterior

45 സെന്റ് ഉള്ളതുകൊണ്ട് ധാരാളം മുറ്റംനൽകി പിന്നിലേക്കിറക്കിയാണ് വീടുപണിതത്. ഡ്രൈവ് വേ നാച്ചുറൽ സ്‌റ്റോണും ഗ്രാസും വിരിച്ചു. പില്ലറുകളും ക്ലാഡിങ്ങും മേൽക്കൂരയിലെ ഡോർമർ വിൻഡോസും കൊളോണിയൽ ശൈലി പ്രതിഫലിപ്പിക്കുന്നു.

colonial-home-malappuram-scape

പ്രധാനവാതിൽ തുറന്ന് പ്രവേശിക്കുന്നത് ആഡംബരറിസോർട്ടുകളെ അനുസ്മരിപ്പിക്കുന്ന വിശാലമായ ഹാളിലേക്കാണ്. ഇറ്റാലിയൻ മാർബിളിന്റെ പ്രൗഢിയാണ് അകത്തളങ്ങളിൽ നിറയുന്നത്. ഫർണിച്ചറുകൾ സൗദി അറേബ്യ, ഇൻഡോനേഷ്യ എന്നിവിടങ്ങളിൽനിന്ന് ഇറക്കുമതി ചെയ്തവയാണ്.

colonial-home-malappuram-interiors

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ, അറ്റാച്ഡ് ബാത്റൂമുകൾ എന്നിവയാണ് താഴത്തെ നിലയിൽ. മുകൾനിലയിൽ അപ്പർ ലിവിങ്, മൂന്നു കിടപ്പുമുറികൾ, അറ്റാച്ഡ് ബാത്റൂമുകൾ, ബാൽക്കണി, ഓപ്പൺ ടെറസ് എന്നിവയുണ്ട്. മൊത്തം 7000 ചതുരശ്രയടിയാണ് വിസ്തീർണം.

colonial-home-malappuram-front

വീടിനുള്ളിലെ പ്രധാന ഹൈലൈറ്റുകളിലൊന്ന് സ്‌റ്റെയറാണ്. ഒന്നായി തുടങ്ങി രണ്ടുകൈവരികളായി പിരിയുന്ന സ്റ്റെയറിന്റെ തടിയിൽ കൊത്തിയ കൈവരികൾ ഇന്തോനേഷ്യയിൽനിന്ന് ഇറക്കുമതി ചെയ്തതാണ്.

colonial-home-malappuram-hall

എട്ടുപേർക്കിരുന്ന്  ഭക്ഷണം കഴിക്കാൻ പാകത്തിലുള്ള ഡൈനിങ് ടേബിൾ സൗദിയിൽനിന്ന് വാങ്ങിയതാണ്.

colonial-home-malappuram-wash

മൾട്ടിവുഡ്+ അക്രിലിക് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ കൊറിയൻ ടോപ് വിരിച്ചു. അനുബന്ധമായി വർക്കേരിയയുമുണ്ട്.

colonial-home-malappuram-kitchen

ആറു കിടപ്പുമുറികളും അതിഗംഭീരമായി വ്യത്യസ്ത തീമിലാണ് ഒരുക്കിയത്.

colonial-home-malappuram-bed

ഗൃഹനാഥന് സൗദിയിൽ ബിസിനസാണ്. വീടുപണിയുടെ തുടക്കം മുതൽ പലഘട്ടങ്ങളും വാട്സാപ്പിലൂടെയായിരുന്നു ഗൃഹനാഥൻ വിലയിരുത്തിയത്. തങ്ങൾക്ക് നൽകിയ സ്വാതന്ത്ര്യം മികച്ച രീതിയിൽ വീട് പൂർത്തിയാക്കാൻ ഉപകരിച്ചെന്ന് ഡിസൈനറും പറയുന്നു.

colonial-home-malappuram-night

രാത്രിയിൽ വിളക്കുകൾ കൺതുറക്കുമ്പോൾ വീടും ലാൻഡ്സ്കേപ്പും സ്വർണനിറത്തിൽ കുളിച്ചുനിൽക്കുന്ന കാഴ്ച ഗംഭീരമാണ്.

 

Project facts

Location- Kakkanchery, Malappuram

Plot- 45 cent

Area- 7000 Sq.ft

Owner- Abdul Majeed

Design- Muhammed Shafi

Arkitecture Studio

Y.C- Apr 2023

English Summary- Luxury Colonial House with Classic Interiors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com