ADVERTISEMENT

കോഴിക്കോട് പയ്യോളിയിൽ പുതിയ വീട് പണിത വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു.

ഞങ്ങൾ പ്രവാസികളാണ്. ഞങ്ങളുടെ മാതാപിതാക്കൾക്കായി നിർമിച്ചുനൽകിയ വീടാണിത്. അച്ഛനും അമ്മയും മാത്രമാണ് വീട്ടിലുണ്ടാവുക. അതിനാൽ പരിപാലനം അധികഭാരമാകാതെയാണ് വീട് രൂപകൽപന ചെയ്തത്.

payyoli-home-exterior

ട്രോപ്പിക്കൽ തീമിലുള്ള വീടിനോടായിരുന്നു ഞങ്ങൾക്കിഷ്ടം. അങ്ങനെ മേൽക്കൂര നിരപ്പായിവാർത്തശേഷം ജിഐ ട്രസ് ചെയ്തതാണ് ഓടുവിരിച്ചത്. അതിനാൽ ഉള്ളിൽ ചൂട് കുറവാണ്. വീടിന്റെ മിനിയേച്ചർ തീമിൽ ഡിറ്റാച്ഡ് ആയി കാർപോർച്ച് ഒരുക്കി.

സിറ്റൗട്ട്, ഫോർമൽ ലിവിങ്, കോർട്യാർഡ്, ഡൈനിങ്, കിച്ചൻ, രണ്ടു കിടപ്പുമുറികൾ, ബാത്റൂം എന്നിവയാണ് താഴത്തെനിലയിൽ. മുകൾനിലയിൽ രണ്ടു കിടപ്പുമുറികൾ, ബാൽക്കണി, ഓപ്പൺ ടെറസ് ഗാർഡൻ എന്നിവയുണ്ട്. മൊത്തം 3300 ചതുരശ്രയടിയാണ് വിസ്തീർണം. സെമി-ഓപ്പൺ നയത്തിലാണ് അകത്തളങ്ങൾ ഒരുക്കിയത്. കൂടാതെ നാച്ചുറൽ ലൈറ്റിനും ക്രോസ് വെന്റിലേഷനും പ്രാധാന്യംനൽകി.

payyoli-home-living

പ്രായമായ മാതാപിതാക്കൾക്ക് ചെടികൾ വളരെ ഇഷ്ടമാണ്. അവയെ പരിപാലിക്കുന്നതിലാണ് അവർ ആനന്ദം കണ്ടെത്തുന്നത്. 

payyoli-home-dine

എല്ലാവരും ശ്രദ്ധിക്കുന്നത് സിറ്റൗട്ടിലെ ക്രീപ്പർ ചെടിയാണ്. കർട്ടൻ ക്രീപ്പർ എന്നാണ് ഇതിന്റെ പേര്. സിറ്റൗട്ടിന്റെ മുകളിൽ ഓപ്പൺ ബാൽക്കണിയുണ്ട്. ഇവിടെ നിന്നാണിത് താഴേക്ക് പടർത്തിയത്. ഇവിടെ വേറെയും  ചെടികളുണ്ട്. ഇരിപ്പിടങ്ങളുമുണ്ട്. അച്ഛനും അമ്മയ്ക്കും വൈകുന്നേരങ്ങൾ ചെലവഴിക്കാൻ ഇഷ്ടമുള്ള സ്ഥലമാണിത്.

payyoli-home-court

കോർട്യാർഡാണ് ഉള്ളിലെ താരം. വിശാലമായ ഗ്ലാസ് റൂഫാണ് ഇവിടെ. ഇതുവഴി പ്രകാശം സമൃദ്ധമായി ഉള്ളിലെത്തുന്നു. പെബിൾസ് വിരിച്ച മെയിൻ കോർട്യാർഡിൽ ബാംബൂ, മറ്റ് ചെടികൾ എന്നിവയുണ്ട്. ഇതുകൂടാതെ സ്‌റ്റെയറിന്റെ താഴെയും ഒരുമിനികോർട്യാർഡുണ്ട്. ഇവിടെയും ഇൻഡോർ പ്ലാന്റ്സ് ഹാജരുണ്ട്.

payyoli-home-interior

ഡൈനിങ്ങിൽനിന്ന് ഗ്ലാസ് ഡോർ വഴി പുറത്തേക്കിറങ്ങാം. പറമ്പിൽ അത്യാവശ്യം കൃഷിയുമുണ്ട്. ഡൈനിങ്- കിച്ചൻ ഓപ്പൺ നയത്തിലാണ്. പെരുമാറാൻ എളുപ്പത്തിലുള്ള കുഞ്ഞുകിച്ചനാണ്. മറൈൻ പ്ലൈവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് ക്യാബിനറ്റ്. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു. 

വീടുപണിയുടെ ഭൂരിഭാഗം സമയവും ഞങ്ങൾ ഗൾഫിലായിരുന്നു. മണിക്കൂറുകൾ നീളുന്ന കോളുകളിലൂടെയാണ് വീടുപണി ചർച്ചകളും മേൽനോട്ടവും പുരോഗമിച്ചത്. വീട് പണിയുന്നതിനുമുൻപ് ഞങ്ങൾ നന്നായി ഹോംവർക്ക് ചെയ്തിരുന്നു. അതിനാൽ ആഗ്രഹിച്ച പോലെ വീട് പൂത്തിയാക്കാനായി.

 

payyoli-home-plan

Project facts

Location- Payyoli, Calicut

Plot- 14 cent

Area- 3300 Sq.ft

Owner- Rajesh, Tabu

Architect- Jithin K

JK Architects

mail@jkarchitects.co.in

Y.C- 2022 Dec

English Summary- Tropical House- Veedu Magazine Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com