ഇങ്ങനെയൊരു വീട് കണ്ടിട്ടുണ്ടോ! വ്യത്യസ്ത കാഴ്ചകളൊരുക്കി സൂപ്പർവീട്
Mail This Article
കൊച്ചി നഗരത്തിരക്കുകളിൽനിന്നുമാറി പ്രശാന്തസുന്ദരമായ കോതാട് എന്ന പ്രദേശത്താണ് ഈ വീട് സ്ഥിതിചെയ്യുന്നത്. ആദ്യകാഴ്ചയിൽ തന്നെ ശ്രദ്ധപിടിച്ചുപറ്റുന്ന 'C' ആകൃതിയോട് സാമ്യമുള്ള എലിവേഷനാണ് വീടിന്റെ ഹൈലൈറ്റ്.
കന്റെംപ്രറി+ ഫ്ലൂയിഡ് തീമിലാണ് വീടിന്റെ ഡിസൈൻ. ഒറ്റവാക്കിൽ ഒഴുകിനടക്കുന്ന ഡിസൈൻ..വൈറ്റ്+ ഗ്രേ കളർതീമിലാണ് വീട്. സിറ്റൗട്ടിലും ക്യാന്റിലിവർ പോർച്ചിലും പോളികാർബണേറ്റ് ഷീറ്റ് വിരിച്ചു.
സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിൽ. മുകൾനിലയിൽ രണ്ടു കിടപ്പുമുറികൾ, ഹോം തിയറ്റർ, അപ്പർ ലിവിങ് എന്നിവയുണ്ട്. മൊത്തം 2700 ചതുരശ്രയടിയാണ് വിസ്തീർണം.
വാസ്തു നോക്കിയാണ് ഇടങ്ങൾ ചിട്ടപ്പെടുത്തിയത്. അതിനാൽ കാറ്റും വെളിച്ചവും നന്നായി ഉള്ളിലേക്ക് വിരുന്നെത്തുന്നു. ഫർണിഷിങ്ങിൽ തടിയുടെ ഉപയോഗം കുറച്ചതാണ് മറ്റൊരു ഹൈലൈറ്റ്. യുപിവിസി, സ്റ്റീൽ ഡോറുകളാണ് ബദലായി ഉപയോഗിച്ചത്.
കസ്റ്റമൈസ്ഡ് ഫർണിച്ചറാണ് ഫോർമൽ ലിവിങ്ങിൽ. ചുവരിലെ മ്യൂറൽ പെയിന്റിങ്ങാണ് പ്രധാന ആകർഷണം. സ്ലൈഡിങ് ഗ്ലാസ് വാതിൽവഴി പുറത്തേക്കിറങ്ങാം. ഇതുവഴി കാറ്റും വെളിച്ചവും ഉള്ളിലെത്തും. പൂജാസ്‌പേസും ഇവിടെ ക്രമീകരിച്ചു.
സ്വകാര്യതയോടെ ഫാമിലി ലിവിങ് വിന്യസിച്ചു. വോൾപേപ്പർ ഒട്ടിച്ചു ഭിത്തി ഹൈലൈറ്റ് ചെയ്തു ടിവി യൂണിറ്റ് നൽകി.
മാർബിൾ ടേബിൾ ടോപ്പാണ് ഡൈനിങ് ടേബിളിന്. ഇതിന് സമീപം ഒരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറുള്ള പാൻട്രി കിച്ചനുണ്ട്. കുട്ടികൾക്ക് പഠിക്കാനുള്ള സ്റ്റഡി സ്‌പേസായും ഇവിടം ഉപയോഗിക്കാം.
U ഷേപ്പിലാണ് പ്രധാന കിച്ചൻ. മറൈൻ പ്ലൈ+ ലാമിനേറ്റ് ഫിനിഷിലാണ് ക്യാബിനറ്റ്. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു. സ്പ്ലാഷ്ബാക്കിൽ ഗ്ലോസി ടൈൽ വിരിച്ചു ഭംഗിയാക്കി.
മുകളിലും താഴെയും രണ്ടുവീതം കിടപ്പുമുറികൾ. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് എന്നിവ മുറികളിൽ ഒരുക്കി.
ചുരുക്കത്തിൽ വ്യത്യസ്ത കാഴ്ചാനുഭവമാണ് വീട് നൽകുന്നത്.
Project facts
Location- Kothad, Ernakulam
Plot- 11.5 cent
Area- 2700 Sq.ft
Owner- Renju & jayalakshmi
Architect- Rejna Hameed
Acube Architects
Y.C- 2022
English Summary- C Shaped House- Veedu Magazine Malayalam