ADVERTISEMENT

പാലക്കാട് തത്തമംഗലത്താണ് സച്ചിദാനന്ദന്റെയും കുടുംബത്തിന്റെയും പുതിയ വീട്. 50 വർഷത്തോളം പഴക്കമുള്ള തറവാട് വീട്ടിൽ അസൗകര്യങ്ങൾ പെരുകിയപ്പോഴാണ് പുതിയ വീടിനെക്കുറിച്ച് ആലോചിച്ചത്.

palakkad-old-house-jpeg
പഴയ വീട്

എന്നാൽ തന്റെ പിതാവ് നിർമിച്ച, താൻ ദീർഘവർഷങ്ങൾ ജീവിച്ച വീടിനോടുള്ള വൈകാരികമായ ബന്ധം കാരണം പൂർണമായി പൊളിച്ചുകളയാൻ മനസ്സനുവദിച്ചില്ല. അങ്ങനെ പഴയ വീട് നിലനിർത്തി കാലോചിതമായി സൗകര്യങ്ങൾ നവീകരിക്കാൻ തീരുമാനിച്ചു. മനോരമ വീട് ചാനലിൽ വന്ന ഒരു വീട് കണ്ടിഷ്ടമായാണ് ഇവർ ഡിസൈനർ നജീബിനെ സമീപിക്കുന്നത്.

palakkad-house-old-new

വീടിന്റെ കെട്ടും മട്ടും അടിമുടിമാറ്റി. കണ്ടാൽ 'പുതിയ വീടല്ല' എന്നാരും പറയില്ല.  നീളൻ പൂമുഖം, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, മൂന്ന് കിടപ്പുമുറികൾ എന്നിവയാണ് 2400 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

palakkad-house-yard

ഓടും കോൺക്രീറ്റും ഇടകലർത്തി പണിത തറവാട് വീടിന്റെ ഓടിട്ട ഭാഗങ്ങൾ പലതും ക്ഷയോന്മുഖമായിരുന്നു. അതിനാൽ ഓടിട്ട ഭാഗങ്ങൾ പൊളിച്ചുകളഞ്ഞു മേൽക്കൂര പൂർണമായി വാർത്തശേഷം ജിഐ ട്രസ് ചെയ്ത് ഓടുവിരിച്ചു.  മുകളിൽ വിശാലമായ അറ്റിക് സ്‌പേസ് ലഭിച്ചിട്ടുണ്ട്. സ്‌റ്റോറേജ്, തുണിയുണക്കൽ അടക്കം മൾട്ടിപർപസ് ഇടമായി ഇവിടം ഉപയോഗിക്കാം. താഴത്തെ കോർട്യാർഡിലേക്ക് വെളിച്ചമെത്തിക്കുന്ന ഗ്ലാസ് സീലിങ് ഗ്രിൽ ചെയ്ത് സുരക്ഷിതമാക്കിയിട്ടുണ്ട്.

palakkad-house-attic

സ്ട്രക്ചർ പരിശോധിച്ചപ്പോൾ മിക്കതും ഉറപ്പുള്ളതായിരുന്നു. അതിനാൽ ഭിത്തികൾ പരമാവധി നിലനിർത്തി  അകത്തളങ്ങളുടെ പുനഃക്രമീകരണത്തിലൂടെയാണ് നവീകരണം സാധ്യമായത്. പുതിയ വീട്ടിൽ വെറും 300 ചതുരശ്രയടി മാത്രമാണ് പുതിയതായി കൂട്ടിച്ചേർത്തത്.

palakkad-house-living

ജിഐ ഫ്രയിമിൽ പ്ലാനിലാക് ഗ്ലാസ് വിരിച്ചാണ് ഡൈനിങ് ടേബിൾ നിർമിച്ചത്.

palakkad-house-dine

ഗൃഹനാഥൻ ബിസിനസും ഭാര്യ അധ്യാപികയുമാണ്. പക്ഷേ അടിസ്ഥാനപരമായി കർഷകകുടുംബമാണ്. കൊയ്ത്ത് കാലത്ത് വിശാലമായ മുറ്റത്ത് നെല്ലുണക്കാൻ നിർമിച്ച കോൺക്രീറ്റ് നിലം അതേപടി നിലനിർത്തി. നെല്ല് സംഭരിച്ചിരുന്ന പത്തായത്തിന് പുതിയ വീടുമായി ചേരുന്ന നിറംനൽകി. 

palakkad-house-night

പഴയ വീട്ടിലെ തടി കഴിയുന്ന ഇടങ്ങളിൽ പുനരുപയോഗിച്ചിട്ടുണ്ട്. പഴയ കാവിനിലം (റെഡ് ഓക്സൈഡ്) മാറ്റി വിട്രിഫൈഡ് ടൈൽസ് വിരിച്ചു. ഫർണിച്ചറുകൾ മോഡേൺ ശൈലിയിലേക്ക് കസ്റ്റമൈസ്ഡ് ചെയ്തെടുത്തു.

palakkad-house-window

സ്‌കൈലൈറ്റ് സീലിങ്ങുള്ള കോർട്യാർഡാണ് ഉള്ളിലെ ഹൈലൈറ്റ്. വീപ്പിങ് ഫിഗ് എന്ന ചെടിയാണ് ഇവിടെ നൽകിയത്. മെറ്റൽ ഫ്രയിമിൽ വുഡൻ പ്ലാങ്ക് വിരിച്ചാണ് സ്‌റ്റെയർ നിർമിച്ചത്. മുകളിൽ വലിയ ഗ്ലാസ് വിൻഡോയുണ്ട്. ഇതുവഴിയും പ്രകാശം ഉള്ളിലെത്തുന്നു.

palakkad-house-court

പ്ലൈവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ് ഒരുക്കിയത്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു.

palakkad-house-kitchen

കിടപ്പുമുറികൾ വിശാലമാക്കി. വാഡ്രോബ് സൗകര്യവും അറ്റാച്ഡ് ബാത്റൂമുകളും നൽകി. ഹെഡ്‌സൈഡ് ഭിത്തിയിൽ ടെക്സ്ചർ പെയിന്റ് ഹൈലൈറ്റ് ചെയ്തിട്ടുമുണ്ട്.

palakkad-house-bed

ചുരുക്കത്തിൽ വൈകാരികമായി അടുപ്പമുള്ള വീട് നിലനിർത്തിക്കൊണ്ടുതന്നെ പുതിയ വീട് സഫലമാക്കാനായതിൽ വീട്ടുകാർ ഹാപ്പിയാണ്. ഇപ്പോൾ നിരവധി ആളുകൾ വീട് കാണാനായി ഇവിടെയെത്താറുണ്ട്.

 

palakkad-home-plan

Project facts

Location- Thathamangalam, Palakkad

Area- 2400 Sq.ft

Owner- Sachidanandan, Vinitha

Designer- Najeeb, Sajna

Nexus Architecture & Interior

Budget- 63 Lakhs

Y.C- 2023

ചിത്രങ്ങൾ- ജെൻസീർ അഹമ്മദ് 

English Summary- Traditional Renovated House Palakkad- Veedu Magazine Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com