ADVERTISEMENT

നാട്ടിൽ വരുമ്പോൾ താമസിക്കാൻ ഒരുകൊച്ചുവീട് വേണം. ഇതായിരുന്നു പ്രവാസികളായ രവികുമാർ- സതി ദമ്പതികളുടെ ആവശ്യം.  നാട്ടുകാരൻ കൂടിയായ ആർക്കിടെക്ട് വിഘ്‌നേശ് അത് സാധ്യമാക്കി. അങ്ങനെ വടക്കാഞ്ചേരിയിലെ ഗ്രാമീണ ചുറ്റുപാടിനോട് ഇഴുകിചേരുംവിധം പരമ്പരാഗത ഭംഗിയുള്ള ഒരുനില വീട്  ഉയർന്നു.

thrissur-traditional-home-padipura

സ്ഥിരതാമസമില്ലാത്ത വീടുകളിലെ പ്രധാന പ്രശ്നം പരിപാലനമാണ്. ഒരാവേശത്തിന് പണിതശേഷം അടച്ചിട്ടുപോയിക്കഴിഞ്ഞാൽ തിരിച്ചെത്തുമ്പോൾ വീട് ആകെ അലങ്കോലമായിട്ടുണ്ടാകും. അതിനാൽ ഇവിടെ പരിപാലനം എളുപ്പമാക്കുന്ന ഇടങ്ങളെ നൽകിയിട്ടുള്ളൂ. 

ഒരുനില വീട് മതിയെന്ന് ആദ്യമേ തീരുമാനിച്ചതിനാൽ മേൽക്കൂര കോൺക്രീറ്റ് ഒഴിവാക്കി. ജിഐ ട്രസ് ചെയ്ത് ഓടുവിരിച്ചു. താഴെ ഭംഗിക്കായി സീലിങ് ഓടും വിരിച്ചു.

thrissur-traditional-home-sitout

പുറമെ കണ്ടാൽ വെട്ടുകല്ല് കൊണ്ട് നിർമിച്ചതാണെന്ന് തോന്നുമെങ്കിലും വീടിന്റെ ചുവരുകൾ സിമന്റ് കട്ട കൊണ്ടാണ് കെട്ടിയത്. ഇതിനുമുകളിൽ വെട്ടുകല്ലിന്റെ ക്ലാഡിങ് ഒട്ടിച്ചതാണ്. കേരളീയ ശൈലിയിൽ തൂണുകളുള്ള നീളൻ പൂമുഖമാണ് സ്വാഗതം ചെയ്യുന്നത്. ഇവിടെ ഒരു ഓപ്പൺ കോർട്യാർഡുമുണ്ട്.

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, രണ്ടു കിടപ്പുമുറികൾ, ബാത്റൂം, കിച്ചൻ, വർക്കേരിയ എന്നിവയാണ് 1400 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

thrissur-traditional-home-living

തുറന്ന നയത്തിൽ പരസ്പരം വിനിമയം ചെയ്യുംവിധം അകത്തളം പ്ലാൻ ചെയ്തതിനാൽ വിശാലത അനുഭവപ്പെടുന്നു. വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. ഫർണിച്ചർ കുറച്ച് കസ്റ്റമൈസ് ചെയ്തു ചിലത് വാങ്ങി.

thrissur-traditional-home-hall

ലിവിങ്- ഡൈനിങ് ഏരിയകൾ ടിവി യൂണിറ്റ് കൊണ്ടാണ് വേർതിരിച്ചത്. ഡൈനിങ്ങിൽനിന്ന് സ്ലൈഡിങ് ഗ്ലാസ് ഡോർ വഴി പൂമുഖത്തിന്റെ വശത്തുകൂടെ മുറ്റത്തേക്കിറങ്ങാം.

thrissur-home-court-view

മഴയും വെയിലും കാറ്റുമെല്ലാം ഉള്ളിലെത്തുന്ന നടുമുറ്റമാണ് വീടിന്റെ ആത്മാവ്. വീടിനുള്ളിലെ ചൂടുവായു പുറംതള്ളുന്നതിലും ഇത് പങ്കുവഹിക്കുന്നു. ഇവിടെ ഒരു ആട്ടുകട്ടിലുമുണ്ട്. അതേസമയം പരിപാലനം കണക്കിലെടുത്ത് താമസമില്ലാത്തപ്പോൾ മേൽക്കൂര അടയ്ക്കാനും കൊതുകുവലയിടാനുമുള്ള പ്രൊവിഷൻ നൽകിയിട്ടുണ്ട്.

thrissur-traditional-home-yard

പൂമുഖത്തെ കോർട്യാർഡും അകത്തെ കോർട്യാർഡും തമ്മിൽ ഗ്ലാസ് ഭിത്തി കൊണ്ടാണ് വേർതിരിച്ചിരിക്കുന്നത്.

പരിപാലനം എളുപ്പമാക്കുന്ന ഒതുങ്ങിയ കിച്ചൻ ഒരുക്കി. വുഡൻ തീമിലാണ് ക്യാബിനറ്റ്. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു. അനുബന്ധമായി വർക്കേരിയയുമുണ്ട്.

thrissur-traditional-home-dine

ആകെയുള്ള രണ്ടുകിടപ്പുമുറികളും ലളിതമായി ഒരുക്കി. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവയുമുണ്ട്.

thrissur-traditional-home-bed

ചുരുക്കത്തിൽ വിശ്രമജീവിതം നയിക്കാൻ നാട്ടിലെത്തുമ്പോൾ പരിപാലിക്കാൻ എളുപ്പമുള്ള സമാധാനം നിറയുന്ന അന്തരീക്ഷമുള്ള കൊച്ചുവീട് ലഭിച്ചതിൽ വീട്ടുകാരും ഹാപ്പി.

Project facts

thrissur-small-home-plan

Location- Wadakanchery, Thrissur

Area- 1400 Sq.ft

Owner- Ravikumar

Architect- Vignesh PN

Engineer- Vaisakh P N

VB Infra,  Wadakanchery

email- vb.infra@gmail.com

English Summary- Kerala Traditional Simple House- Veedu Magazine Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com