ADVERTISEMENT

ഹൈവേ വികസനം കാലഘട്ടത്തിന്റെ ആവശ്യമാണെങ്കിലും ഇതിന്റെ ദുരിതങ്ങൾ പേറുന്നവർക്ക് അത്ര നല്ല ഓർമകളല്ല സമ്മാനിക്കുന്നത്. ജോസി പറയുന്നത് അത്തരമൊരു അനുഭവകഥയാണ്.

ആലപ്പുഴ പാതിരപ്പള്ളിയിൽ  ദേശീയ പാതയോരത്തെ 11 സെന്റ് കുടുംബവസ്തുവിൽ കടയും ചെടി നഴ്സറിയും നടത്തി സന്തോഷമായി ജീവിക്കുകയായിരുന്നു ഞങ്ങൾ. അത്യാവശ്യം തുക മുടക്കി തറവാട് പുതുക്കിപ്പണിതിട്ട് അഞ്ചുവർഷം ആകുന്നതേയുള്ളായിരുന്നു. അപ്പോഴാണ് ദേശീയപാതാവികസനത്തിന് ഭൂമി ഏറ്റെടുക്കുന്നത്. 9 സെന്റ് ഏറ്റെടുത്തപ്പോൾ ബാക്കിയായത് രണ്ടു സെന്റ് മാത്രം.

highway-home-exterior

അവിടെ വീണ്ടും വീട് പണിയാൻ പ്രായോഗിക ബുദ്ധിമുട്ടുകൾ ഏറെയായിരുന്നു. അങ്ങനെ മകൾ താമസിക്കുന്ന കൊല്ലത്ത് സ്ഥലം വാങ്ങി വീടുപണിയാൻ പ്ലാനിട്ടു. പല സ്ഥലങ്ങൾ കണ്ടെങ്കിലും തീവില കാരണം സ്ഥലം വാങ്ങുന്നത് നടന്നില്ല. അങ്ങനെ വീണ്ടും പ്ലാൻ തിരുത്തി ഉള്ള സ്ഥലത്ത് വീടുപണിയാൻ തീരുമാനിച്ചു.

highway-home-night

ജെസിബി കയറിപ്പോയപ്പോൾ ബാക്കിയായത് പഴയ വീടിന്റെ കുറച്ച് ഭിത്തികൾ മാത്രമായിരുന്നു. അതിനോട് ചേർത്ത് പുതിയവീട് പണി തുടങ്ങി. അപ്പോഴും ഒരാഗ്രഹം ഞങ്ങൾക്കുണ്ടായിരുന്നു. 100 വർഷത്തിലേറെ പഴക്കമുള്ള മുത്തശ്ശി മാവുണ്ട് പറമ്പിൽ. പഴയ തറവാടിന്റെ ഓർമകളുടെ സ്മാരകമായി അതെങ്കിലും നിലനിർത്തണം. ഞങ്ങളുടെ വൈകാരികമായ ആവശ്യത്തിന് രമേശ് സമ്മതംമൂളി. അങ്ങനെ മാവിനെ സംരക്ഷിച്ചുകൊണ്ടാണ് പുതിയ വീട് ഡിസൈൻ ചെയ്തത്.

highway-home-elevation

മാവ് നിന്ന ഭാഗത്തെ കോർട്യാർഡ് പോലെ കെട്ടിവേർതിരിച്ചു വീടിന്റെ ഭാഗമാക്കി. മാവിനെ തഴുകി മുകൾനിലകളിലേക്ക് പോകാം. സീസണിൽ നല്ല രുചിയുള്ള മാമ്പഴം മുകൾനിലയിൽ നിന്ന് അനായാസം പറിച്ചെടുക്കാം.

alappuzha-tree-house-mango

തൊട്ടുമുന്നിലൂടെ ഹൈവേ പോകുന്നതുകൊണ്ട് സ്വകാര്യതയുള്ള അകത്തളങ്ങൾക്ക് പ്രാധാന്യം നൽകി. ചെറിയ സ്ഥലത്ത് പരമാവധി വിശാലത ലഭിക്കാൻ ഓപ്പൺ നയത്തിൽ അകത്തളങ്ങൾ ഒരുക്കി.

highway-home-interior

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, ഒരുകിടപ്പുമുറി, ബാത്റൂം എന്നിവയാണ് താഴത്തെ നിലയിൽ. മുകൾനിലയിൽ ഒരുകിടപ്പുമുറി, ഓഫിസ് റൂം, കിടപ്പുമുറിയായി മാറ്റാവുന്ന ലിവിങ് എന്നിവയുണ്ട്. മൊത്തം 1200 ചതുരശ്രയടിയാണ് വിസ്തീർണം.

highway-home-prayer

മെറ്റൽ പൈപ്പ് ഉപയോഗിച്ചാണ് സ്‌റ്റെയർ. പല തട്ടുകളായി തിരിച്ച അകത്തളത്തെ കണക്ട് ചെയ്യുന്നത് ഈ സ്‌റ്റെയറാണ്. അതിനടിയിൽ സ്‌റ്റോറേജ് കൊടുത്ത് സ്ഥലം ഉപയുക്തമാക്കി.

highway-home-hall

ബജറ്റ് പിടിച്ചുനിർത്താൻ തടിയുടെ ഉപയോഗം നിയന്ത്രിച്ചു. യുപിവിസി ജനാലകളും അകത്ത് റെഡിമെയ്ഡ് ഡോറുകളുമാണ്. അങ്ങനെ ഇന്റീരിയർ ഉൾപ്പെടെ 35 ലക്ഷത്തിന് വീട് പൂർത്തിയായി.

highway-home-mango

ഞങ്ങൾ വികസനത്തിനെതിരല്ല, എന്നിരുന്നാലും ഞങ്ങളുടെ സ്വസ്ഥസുന്ദരമായ പഴയ ജീവിതം നഷ്ടമായതിൽ ദുഃഖമുണ്ട്. എങ്കിലും പുതിയ വീട് ഞങ്ങൾക്ക് സന്തോഷമാണ്. ജോസി പറഞ്ഞവസാനിപ്പിക്കുന്നു.

 

highway-home-plan

Project facts

Location- Pathirappally, Alappuzha

Plot- 2 cent

Area- 1200 Sq.ft

Owner- Josi Foklor, Sheeba

Design- Ramesh Krishnan

Studio. AF, Alappuzha

English Summary- Family Build New House After Higway Land Procurement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com