ADVERTISEMENT

പത്തനംതിട്ടയിലെ ഏഴംകുളം എന്ന സ്ഥലത്താണ് ഈ ഈ സ്വപ്നഭവനം. വീതി വളരെ കുറഞ്ഞു നെടുനീളത്തിലുള്ള 10 സെന്റിൽ വീട് നിർമിക്കുക എന്നത് വെല്ലുവിളി ഉയർത്തിയിരുന്നു. വീതി കുറഞ്ഞ സ്ഥലത്ത്, പ്രായോഗികത മുൻനിർത്തി, ബോക്സ് ആകൃതിയുള്ള പെട്ടിക്കൂട് വീടുകളാണ് മിക്കവരും നിർമിക്കുക. എന്നാലിവിടെ പരമാവധി സ്ഥലഉപയുക്തത കിട്ടുന്നതിനൊപ്പം പുതുമ തോന്നിക്കുന്ന ഡിസൈനും ഒരുക്കി. 

a-shaped-home-adoor

കാണുമ്പോൾ ക്യൂട്ട് & കോംപാക്റ്റ് ആയിട്ടുള്ള ഒരു വീട് വേണമെന്നതായിരുന്നു വീട്ടുകാരുടെ ആഗ്രഹം. അങ്ങനെയാണ് ‘A’ ആകൃതി രംഗത്തെത്തിയത്.

a-home-side-view

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, ബാത്ത്അറ്റാച്ച്ഡ് ആയിട്ടുള്ള രണ്ട് ബെഡ്റൂം എന്നിവയാണ് താഴത്തെ നിലയിൽ. മുകളിൽ ഒരു ബെഡ്റൂം, കോമൺ ബാത്റൂം, വർക്ക് സ്പേസ്, ബാൽക്കണി, ഓപൺ ടെറസ് എന്നിവയടക്കം 2000 സ്ക്വയർഫീറ്റുണ്ട്. കടുംനിറങ്ങളുടെ അതിപ്രസരമില്ലാതെ ലളിതമായാണ് അകത്തളങ്ങൾ. ഫർണിച്ചർ കസ്റ്റമൈസ് ചെയ്തു. അകത്തളത്തിൽ കോമൺ ഏരിയയും ബാത്റൂമും അടക്കം ഫുൾബോഡി മാറ്റ് ഫിനിഷ് ടൈലാണ് ഉപയോഗിച്ചിരിക്കുന്നത്. 

പച്ചപ്പുകൊണ്ട് മറച്ച ചെറിയ സിറ്റൗട്ടിൽ ഇൻബിൽറ്റ് സീറ്റിങ്ങുള്ള ഷൂ റാക്കുണ്ട്. വാതിൽ തുറന്ന് കടക്കുന്നത് ഓപൺ നയത്തിലുള്ള നീളൻ ഹാളിലേക്കാണ്. ലിവിങ്- ഡൈനിങ്- കിച്ചൻ ഇവിടെയാണ്. കിച്ചനിൽനിന്നാൽ മുറ്റത്ത് എത്തുന്നവരെ കാണാം.

a-shaped-home-dine

ഡൈനിങ് ഏരിയയാണ് വീട്ടിലെ ശ്രദ്ധാകേന്ദ്രം. ബുദ്ധ തീമിലുള്ള കോർട്യാർഡിനുചുറ്റും ഇൻബിൽറ്റ് ശൈലിയിലാണ് തടി പൊതിഞ്ഞ ഡൈനിങ് ടേബിൾ. ഇവിടെ ചുവരിൽ വലിയ ഗ്ലാസ് വിൻഡോയുണ്ട്. ഇതുവഴി പ്രകാശം സമൃദ്ധമായി ഉള്ളിലെത്തുന്നു.

a-shaped-home-inside

ജിഐ ഫ്രയിമിൽ വുഡൻ പ്ലാങ്ക് വിരിച്ചാണ് സ്‌റ്റെയർ നിർമിച്ചത്. ആദ്യ ലാൻഡിങ്, ഭംഗിയുള്ള സിറ്റിങ് സ്‌പേസാക്കി മാറ്റി. ഇവിടെ ഭിത്തിയിൽ മുഴുനീള ഗ്ലാസ് വിൻഡോസുണ്ട്. ഇതുവഴി പ്രകാശം ധാരാളമായി അകത്തെത്തുന്നു.

a-shaped-home-stair

കിച്ചൻ എൻട്രിയിൽ ബ്രേക്ക്ഫാസ്റ്റ് കൗണ്ടർ ഉൾപ്പെടുത്തി. ഇടുക്കം തോന്നാതിരിക്കാൻ കിച്ചൻ കബോർഡുകൾ ഒഴിവാക്കിയത് ശ്രദ്ധേയമാണ്. കൗണ്ടർ നാനോവൈറ്റിലാണ്. ഇവിടെയുള്ള മൾട്ടിപർപ്പസ് സിങ്ക് മറ്റൊരു കൗതുകമാണ്.

മുകൾനിലയിൽ ബാൽക്കണിയാണ് വീട്ടുകാരുടെ മറ്റൊരു ഇഷ്ടയിടം. പുറത്തെ കാഴ്ചകൾ ആസ്വദിച്ച് റിലാക്സ് ചെയ്തിരിക്കാൻ പറ്റിയയിടമാണിത്.

സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 54 ലക്ഷം രൂപയാണ് ചെലവായത്.

വീടിന്റെ കൂടുതൽ കൗതുകങ്ങൾ അടുത്തറിയാൻ മുകളിൽ കൊടുത്തിരിക്കുന്ന വിഡിയോ ഉറപ്പായും കാണുമല്ലോ...

Project facts

Location- Ezhamkulam, Pathanamthitta

Area- 2000 Sq.ft

Owner- Ajith, Indu

Designer- Akhil KR

GW architectural Studio

English Summary:

'A' Shaped house in small Plot- Swapnaveedu Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com