ADVERTISEMENT

കോതമംഗലത്താണ് ടോണിയുടെയും കുടുംബത്തിന്റെയും പുതിയ വീട്. പലതട്ടുകളായി ഓടുവിരിച്ച ചരിഞ്ഞ മേൽക്കൂരകളാണ് വീടിന്റെ ട്രോപ്പിക്കൽ ശൈലിക്ക് മാറ്റുകൂട്ടുന്നത്. താന്തൂർ സ്റ്റോൺ വിരിച്ച് ലാൻഡ്സ്കേപ് ഒരുക്കി. വീടിന്റെ പുറംഭംഗിയോട് ചേരുംവിധം വശത്തായി പോർച്ച് ഒരുക്കി. വീടിന്റെ ബാഹ്യഭംഗിക്ക് ലാൻഡ്സ്കേപ് പിന്തുണയേകുന്നു. ടെർമിനാലിയ, കലാത്തിയ അടക്കമുള്ള ട്രോപ്പിക്കൽ ചെടികളാണ് ഗാർഡനിൽ ഉൾപ്പെടുത്തിയത്.

rustic-home-view

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, രണ്ടു കിടപ്പുമുറികൾ, ബാത്റൂം എന്നിവയാണ് താഴെയുള്ളത്. മുകളിൽ രണ്ടു കിടപ്പുമുറികൾ, ബാത്റൂം, ഓപ്പൺ ടെറസ് എന്നിവയുമുണ്ട്. മൊത്തം 3450 ചതുരശ്രയടിയാണ് വിസ്തീർണം.

rustic-home-night

കടുംനിറങ്ങളുടെ അതിപ്രസരമില്ലാതെയാണ് അകത്തളങ്ങൾ ചിട്ടപ്പെടുത്തിയത്. ഫർണിഷിങ്ങിൽ ഉടനീളം മിനിമൽ നയം പിന്തുടർന്നത് പ്രകടമാണ്. നാച്ചുറൽ ലൈറ്റ് സമൃദ്ധമായി വീടിനുള്ളിലെത്താൻ മുഴുനീളജാലകങ്ങൾ, സ്‌കൈലൈറ്റ് എന്നിവയൊരുക്കിയതിനാൽ പകൽ ലൈറ്റിടേണ്ട ആവശ്യം വരുന്നില്ല.

rustic-home-living

കസ്റ്റമൈസ്ഡ് ഫർണിച്ചറാണ് ഫോർമൽ- ഫാമിലി ലിവിങ്ങിൽ ഭംഗിനിറയ്ക്കുന്നത്. വീടിന്റെ പൊതുവിടങ്ങളിൽ ഗ്രേ നിറത്തിലുള്ള മാറ്റ് ഫിനിഷ്ഡ് ടൈൽസ് വിരിച്ചു. കിടപ്പുമുറികൾ ഹൈലൈറ്റ് ചെയ്യാൻ വുഡൻ ടൈലുകളുമുണ്ട്.

rustic-home-formal

വീടിന്റെ ആത്മാവ് ഫാമിലി ലിവിങ്- ഡൈനിങ്- കോർട്യാർഡ് ഉൾപ്പെടുന്ന മധ്യഭാഗമാണ്. ഡൈനിങ്ങിൽനിന്ന് ഫ്ലോർ ലെവൽ അൽപം താഴ്ത്തിയാണ് കോർട്യാർഡ് ഒരുക്കിയത്. ഇൻഡോർ ചെടികൾ ഇവിടെ ഹരിതാഭ നിറയ്ക്കുന്നു. വശത്ത് സുരക്ഷയ്ക്കായി ഗ്രിൽ ചെയ്തശേഷം സ്ലൈഡിങ് ഗ്ലാസ് നൽകി. ഗ്ലാസ് റൂഫിലൂടെയും പ്രകാശം ഉള്ളിലെത്തുന്നു.

rustic-home-court

തേക്ക് ഫിനിഷിലാണ് ഡൈനിങ് ടേബിളും ചെയറുകളും നിർമിച്ചത്. സ്‌പേസ് അധികം കളയാതെ കോംപാക്ട് ഡിസൈനിലാണ് സ്‌റ്റെയർ വേർതിരിച്ചത്.

rustic-home-dine

സ്വകാര്യതയോടെ ലാൻഡ്സ്കേപ്പിന്റെ ഭംഗി ആസ്വദിക്കാൻ പാകത്തിൽ കിടപ്പുമുറികൾ വിന്യസിച്ചു. മുഴുനീള ജാലകങ്ങൾ വഴി പ്രകാശം സമൃദ്ധമായി ഉള്ളിലെത്തുന്നു. വാഡ്രോബ്, ഡ്രസിങ് സ്‌പേസ്, അറ്റാച്ഡ് ബാത്റൂം എന്നിവയും അനുബന്ധമായുണ്ട്.

rustic-home-bed

കയ്യെത്തുംദൂരത്ത് സൗകര്യങ്ങൾ ചിട്ടപ്പെടുത്തി കിച്ചനൊരുക്കി. പ്ലൈവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് ക്യാബിനറ്റ്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. അനുബന്ധമായി വർക്കേരിയയുമുണ്ട്. 

rustic-home-kitchen

ചുരുക്കത്തിൽ കടുംവർണങ്ങളുടെ സാന്നിധ്യമില്ലാതെ ഊർജസ്വലമായ വീട്ടകങ്ങൾ ഒരുക്കാമെന്ന് ഈ ഭവനം തെളിയിക്കുന്നു.

Project facts

Location- Kothamangalam

Plot- 14 cent

Area- 3450 Sq.ft

Owner- Tony Mathew

Architect- Joseph Peter 

Peter+Architects, Kadavantra

Y.C-2023

English Summary:

Tropical Minimalistic House- Veedu Magazine Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com