ADVERTISEMENT

തൃശൂർ ജില്ലയിലെ വെണ്ണൂർ എന്ന ഗ്രാമത്തിലാണ് പ്രതീഷ് - പ്രദീപ് സഹോദരന്മാരുടെ ' ശാശ്വത' എന്ന പുതിയ വീട് സ്ഥിതിചെയ്യുന്നത്. അച്ഛനമ്മമാരും രണ്ടുസഹോദരന്മാരും അവരുടെ കുടുംബങ്ങളും അടങ്ങുന്ന  കൂട്ടുകുടുംബത്തിന്റെ സ്വപ്ന സാക്ഷാത്കാരമാണ് ഈ വീട്.

vennur-home

15 സെന്റിൽ 2700 ചതുരശ്രയടിയിൽ നിർമിച്ചിരിക്കുന്ന ഈ വീടിന്റെ ഓരോ ഭാഗവും പത്തു പേരടങ്ങുന്ന വലിയ കുടുംബത്തിന്റെ ആവശ്യങ്ങളും ആഗ്രഹങ്ങളും നിറവേറ്റും വിധമാണ് രൂപകൽപന ചെയ്തിരിക്കുന്നത്.

vennur-home-front

പഴമയുടെ പ്രൗഢിയും പുതുമയുടെ മനോഹാരിതയും കൂട്ടിയിണക്കി നിർമിച്ചിട്ടുള്ള ഭവനത്തിലേക്ക് പ്രവേശിക്കുന്നത് മനോഹരമായ ജാളികളാൽ തീർത്ത മതിലുകൾക്ക് നടുവിലുള്ള പടിപ്പുരയിലൂടെയാണ്. 

vennur-home-balcony

കലാത്തിയ അടക്കമുള്ള മനോഹരമായ ചെടികൾ നിറഞ്ഞ മുറ്റത്തിലൂടെ പ്രവേശിക്കുന്നത് ചുറ്റും പച്ചപ്പ് നിറഞ്ഞ വലിയ സിറ്റൗട്ടിലേക്കാണ്. സൂക്ഷ്മമായ ഡീറ്റൈലിങ്ങുകളോട് കൂടിയ പ്രവേശന വാതിൽ തുറന്നാൽ ലിവിങ് റൂമും അതിനോടുചേർന്ന് ഡബിൾ ഹൈറ്റിൽ നിർമിച്ചിട്ടുള്ള ഡൈനിങ് ഏരിയയും കാണാം.

vennur-home-living

 ലിവിങ് റൂമിൽ നിന്നും ഡൈനിങ്ങ് ഏരിയയിൽ നിന്നും ഒരുപോലെ കാണുംവിധം ഒരുക്കിയിട്ടുള്ള  ഫിഷ് പോണ്ടും ബുദ്ധ പ്രതിമയുമെല്ലാം ഏറെ ആകർഷീയണമാണ്. 

vennur-home-dine

രണ്ട് മാസ്റ്റർ ബെഡ്‌റൂമുകളടക്കം മൂന്നുകിടപ്പുമുറികളും കിച്ചനും മാസ്റ്റർ ബെഡ്‌റൂമുകളെ ബന്ധിപ്പിക്കുന്ന കോർട്യാർഡുമാണ് താഴെ ഒരുക്കിയിട്ടുള്ളത്. താഴെ നിന്നും മുകൾനിലയിലേക്കു പ്രവേശിക്കുന്നത് കുട്ടികൾക്കായുള്ള സ്റ്റഡി ഏരിയയിലൂടെയാണ്. 

vennur-home-bed

മുകൾനിലയിൽ ഒരുകിടപ്പുമുറിയാണുള്ളത്. ടെറസ് ഏരിയയിലും വലിയൊരു സിറ്റിങ്  സ്പേസും കൂടാതെ ഡൈനിങ്ങ്  ടേബിളിൽ പ്രതിഫലിക്കും വിധം സൺഡയലും ഒരുക്കിയിട്ടുണ്ട്.

Project facts

Location- Vennur, Thrissur

Plot- 15 cent

Area- 2700 Sq.ft

Owner- Pratheesh, Pradeep

Design- GVQ design studio

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com