17 ലക്ഷം: ചെറിയ കുടുംബത്തിന് അനുയോജ്യമായ വീട്
Mail This Article
മലപ്പുറത്താണ് സുൽഫിക്കറിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. 'സാമ്പത്തിക ബാധ്യത വരുത്താതെ, ഭാവിയിൽ വിപുലമാക്കാവുന്ന ഒരു വീട്' എന്നതായിരുന്നു വീട്ടുകാരുടെ ആവശ്യം.
രണ്ടുതട്ടുകളായി ജിഐ ട്രസ് ചെയ്ത ഓടുവിരിച്ച മേൽക്കൂരകളാണ് വീടിന്റെ പുറംകാഴ്ചയിൽ ഭംഗിയേകുന്നത്. ഭാവിയിൽ മുകളിലേക്ക് പണിയാനുള്ള സാധ്യതയ്ക്കായി കുറച്ചുഭാഗം നിരപ്പായി വാർത്തു.
വീട് 980 ചതുരശ്രയടിയേയുള്ളൂ. ഏരിയ കുറച്ച് പരമാവധി ഇടങ്ങൾ ഉൾപ്പെടുത്തിയത് ബജറ്റ് പിടിച്ചുനിർത്തി. ഓപൺ നയത്തിൽ ഇടങ്ങൾ ചിട്ടപ്പെടുത്തി. ലിവിങ്, ഡൈനിങ്, കിച്ചൻ, രണ്ടു ബെഡ്‌റൂം, അറ്റാച്ഡ് ബാത്റൂം എന്നിവയാണ് വീട്ടിലുളളത്. മുകളിൽ ചെറിയ സിറ്റിങ് സ്‌പേസ് ക്രമീകരിച്ചു. ഭാവിയിൽ കുടുംബം വികസിക്കുമ്പോൾ മുകളിലേക്ക് മുറികൾ കൂട്ടിച്ചേർത്ത് വീട് വിപുലപ്പെടുത്താനും സാധിക്കും.
ഒരുപാട് ഫർണിച്ചറുകൾ ഇല്ല, ഉള്ളത് റെഡിമെയ്ഡ് വാങ്ങി. പ്രാദേശികമായി തേക്ക് വിലക്കുറവിൽ ലഭിക്കുന്നതിനാൽ ഈ ബജറ്റ് ഫർണിഷിങ്ങിലും തേക്ക് ഉപയോഗിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.
മൾട്ടിവുഡ്+ മൈക്ക ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്.
സ്ട്രക്ചറിന് 14 ലക്ഷവും ഫർണിഷിങ്ങിന് 3 ലക്ഷവും അടക്കം 17 ലക്ഷത്തിന് വീട് പൂർത്തിയാക്കാനായി.
ചെലവ് കുറച്ചത് ഒറ്റനോട്ടത്തിൽ...
- ചതുരശ്രയടി കുറച്ചു.
- നിർമാണ സാമഗ്രികൾ പ്രാദേശികമായി ലഭ്യമാക്കി.
- ഗുണനിലവാരം കൈമോശം വരാതെ ചെലവ് കുറഞ്ഞ ഫർണിഷിങ് സാമഗ്രികൾ തിരഞ്ഞെടുത്തു.
പലപ്പോഴും ബജറ്റ് വെട്ടിക്കുറയ്ക്കുമ്പോൾ ഗുണനിലവാരമില്ലാത്ത സാമഗ്രികൾ വച്ച് അഡ്ജസ്റ്റ് ചെയ്യാൻ പലരും ശ്രമിക്കാറുണ്ട്. അത് ഭാവിയിൽ ഇരട്ടിച്ചെലവ് വരുത്തിവയ്ക്കാം. ഇവിടെ ബ്രാൻഡഡ് സാമഗ്രികളുടെ തന്നെ വിലക്കുറവുള്ള ഉൽപന്നങ്ങൾ ഉപയോഗിച്ചതും ബദൽ സാമഗ്രികൾ ഉപയോഗിച്ചതുമാണ് ബജറ്റ് പിടിച്ചുനിർത്തിയത്. ഡിസൈനർ സക്കറിയ പറയുന്നു.
Project facts
Location- Malappuram
Plot- 10 cent
Area- 980 Sq.ft
Owner- Sulfikkar Ali
Design- Zakkaria Kappat
SB Architecture, Malappuram
Budget- 17 Lakhs