തിരുവനന്തപുരത്തെ 'അമേരിക്കൻ സ്വപ്നം'; ശ്രദ്ധനേടി പ്രവാസിവീട്
Mail This Article
ന്യൂയോർക്കിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശികളായ മനേഷിനും അനുവിനും നാട്ടിൽ വീടു വേണമെന്ന് ഏറെക്കാലമായുള്ള ആഗ്രഹമായിരുന്നു. കൊളോണിയൽ നിർമാണശൈലിയും കേരളത്തിന്റെ പരമ്പരാഗതശൈലിയും സമന്വയിപ്പിച്ചാണ് ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. എട്ടു സെന്റ് വരുന്ന പ്ലോട്ടിൽ 2527 സ്ക്വയർ ഫീറ്റിലാണ് വീടിന്റെ നിര്‍മാണം പൂർത്തിയാക്കിയത്. പൂർണമായും വാസ്തുശാസ്ത്രപ്രകാരമാണ് വീടിന്റെ ഘടനയും.
ഈ വീടിരിക്കുന്ന സ്ഥലം ഒരു തോടിന്റെ കരയിലാണ്. മഴസമയത്തു വെള്ളം കയറുന്ന സ്ഥലമായതിനാൽ ബേസ്മെന്റ് പൈലിങ് ചെയ്തു നിലവിലുള്ള തറനിരപ്പിൽ നിന്ന് അഞ്ച് അടി ഉയർത്തി ബേസ്മെന്റ് മുഴുവനും സ്ലാബ് വാർത്തശേഷമാണ് വീട് പണിതിരിക്കുന്നത്. ബേസ്മെന്റിന്റെ അടിവശം ലെവൽ ചെയ്ത് ചിപ്സ് നിരത്തിയിട്ടുണ്ട്. വീടിന്റെ പുറകുവശത്തു നിന്നും ബേസ്മെന്റിൽ കയറാനുള്ള വഴിയുണ്ട്. അതുകൊണ്ട് വെള്ളപ്പൊക്കം വന്നാലും വീടിനെ ബാധിക്കില്ല.
നിർമാണരീതി
ബേസ്മെന്റ് ഫ്ലോർ വാർത്തശേഷം വയർകട്ട് ഉപയോഗിച്ച് ഭിത്തിയിൽ തേക്കിൽ തീർത്ത ജനലുകളും വാതിലുകളുമാണു നിർമിച്ചത്. വെള്ളയും കറുപ്പും കോമ്പിനേഷനിൽ പെയിന്റിങ് ചെയ്തിരിക്കുന്നു. ക്ലാഡിങ് ടൈൽസ്, ഷിംഗിൾസ് എന്നിവ ബ്ലാക്ക് ആൻഡ് വൈറ്റ് നിറത്തോടു യോജിച്ച മെറ്റീരിയലാണ് ഉപയോഗിച്ചിരിക്കുന്നത്. വീടിന്റെ ഫ്ലോറിങ്ങിന് ഗ്രാനൈറ്റും വലുപ്പം കൂടിയ വിട്രിഫൈഡ് ടൈലും ഉപയോഗിച്ചു. പുതുമയുള്ള കാർപോർച്ചും ഡിസൈൻ ചെയ്തിട്ടുണ്ട്.
ബെഡ്റൂം
എല്ലാ ബെഡ്റൂമിലും അറ്റാച്ച്ഡ് ബാത്റൂം ഉണ്ട്. താഴെയും മുകളിലും ഓരോ ബെഡ്റൂമിലും ഡ്രസിങ് റൂംകൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.
ആധുനിക രീതിയിലുള്ള അടുക്കളയാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. നാനോ, വൈറ്റ് സ്ലാബാണ് ഉപയോഗിച്ചിരിക്കുന്നത്.
സ്റ്റെയറും ബാൽക്കണിയും തേക്കിൻ തടിയും, ടഫൻഡ് ഗ്ലാസും ഉപയോഗിച്ചാണു ചെയ്തിരിക്കുന്നത്.
കടപ്പാട്
എ. ബി. അർജുനൻ
അർജുൻ അസോസിയേറ്റ്സ്