ADVERTISEMENT

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിനടുത്ത് കോടുകുളഞ്ഞിയിലാണ് ഒരുനിലയില്‍ സമകാലിക ശൈലിയിൽ വെള്ള നിറത്തിന്റെ ഭംഗിയിലും ലാളിത്യത്തിലും നിർമിച്ച ഈ വീട് സ്ഥിതി ചെയ്യുന്നത്. വൈറ്റ് തീമിലാണ് വീട് ഒരുക്കിയിട്ടുള്ളത്.

'7 മാസം കൊണ്ട്  2000 സ്ക്വയർഫീറ്റിൽ താഴെ ഒരുനില വീട്' ഇതായിരുന്നു വീട്ടുകാരുടെ ആവശ്യം. വീതി കുറഞ്ഞ് നീളത്തിലുള്ള ഏകദേശം 21 സെന്റ് പ്ലോട്ടിലാണ് വീട് നിർമിച്ചിരിക്കുന്നത്. ഈ സ്ഥലത്ത് ഫിറ്റ് ആകുന്ന രീതിയിൽ  ഒരു ബോക്സ് ടൈപ്പ് കന്റംപ്രറി സ്റ്റൈലിലാണ് വീടിന്റെ നിർമാണം. 

kodukulanji-home

വീടിനോട് ചേരുന്ന രീതിയിൽ വൈറ്റ് തീമില്‍ സ്ക്വയര്‍ ട്യൂബിൽ റൂഫിങ് ഷീറ്റ് വിരിച്ചാണ് രണ്ടു കാറും ടൂവീലറും സുഖമായി പാർക്ക് ചെയ്യാവുന്ന പോർച്ച്. ഒരു ലക്ഷം രൂപയിൽ താഴ വരുന്ന ബജറ്റിലാണ് ഗേറ്റും കാർപോർച്ചും നിർമിച്ചത്.  

kodukulanji-home-view

സമകാലിക ശൈലിയിൽ നിർമിച്ചപ്പോൾ തന്നെ വേറിട്ട് നിൽക്കുന്ന ഒരു പുറംകാഴ്ചയും വേറിട്ട നിറവുമാണ് വീടിന്റെ ഹൈലൈറ്റ്.   

സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, മൂന്ന് ബെഡ്റൂമുകള്‍, ബാത്റൂമുകൾ ഇത്രയുമാണ് 1750 സ്ക്വയർ ഫീറ്റിൽ നിർമിച്ച വീട്ടിലെ ഇടങ്ങൾ. 

സിറ്റൗട്ടിൽ ഇൻബിൽറ്റ് സീറ്റിങ്ങോടു കൂടി ഷൂറാക്ക് നൽകിയിരിക്കുന്നു. പ്രധാന വാതിൽ തേക്കിൽ നിർമിച്ചു. ലളിതവും സുന്ദരവുമായിട്ടാണ് വീട്ടിലെ അകത്തളങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

വാതിൽ തുറന്ന് പ്രവേശിക്കുന്നത് ഫോർമൽ ലിവിങ്ങിലേക്കാണ്. റെഡിമെയ്ഡ് ഫർണിച്ചറുകളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. ഫോര്‍മൽ ലിവിങ്ങും ഫാമിലി ലിവിങ്ങും ഓപൺഹാളിന്റെ ഭാഗമാണ്. പ്രൈവസിക്കായി സെമി പാർട്ടീഷനും നൽകിയിരിക്കുന്നു.

ഫോർമൽ ലിവിങ്ങിൽ നിന്ന് പ്രവേശിക്കുന്നത് ഹാളിലേക്കാണ്. ഫാമിലി ലിവിങ്ങും ഡൈനിങ്ങും ഈ ഹാളിന്റെ ഭാഗമായി ക്രമീകരിച്ചു.  ഫാമിലി ലിവിങ് സ്പേസിൽ ടിവി യൂണിറ്റും കൊടുത്തിരിക്കുന്നു. 6 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന രീതിയിലാണ് ഡൈനിങ്. ഡൈനിങ്ങിൽനിന്ന്  സ്വകാര്യത നൽകിയാണ് വാഷ് ഏരിയയും കോമൺ ടോയ്‌ലറ്റും കൊടുത്തിരിക്കുന്നത്.

മൂന്ന് ബെഡ്റൂമുകളിൽ രണ്ടെണ്ണത്തിന് അറ്റാച്ച്ഡ് ബാത്റൂമുകളും നൽകിയിരിക്കുന്നു. അധികം ആർഭാടങ്ങളില്ലാതെയാണ് കിടപ്പുമുറികൾ ഒരുക്കിയത്. വാർഡ്രോബ്, ഡ്രെസിങ് സ്പേസ്, അറ്റാച്ച്ഡ് ബാത്റൂം എന്നിവ നൽകിയിരിക്കുന്നു.  

kodukulanji-bed

ഓപൺ തീമിലാണ് കിച്ചനും വർക്കേരിയയും.  കൗണ്ടർ ഗ്രാനൈറ്റിലാണ് ചെയ്തിരിക്കുന്നത്. ധാരാളം സ്റ്റോറേജ് സ്പേസും നൽകിയിരിക്കുന്നു.

kodukulanji-kitchen

നിലവില്‍ ഒരുനില വീടാണെങ്കിലും ഭാവിയിൽ മുകളിലേക്ക് വിപുലപ്പെടുത്താൻ പാകത്തിൽ ഓപൺ ടെറസാണ് ചെയ്തിരിക്കുന്നത്.  സ്ട്രക്ചറും ഫർണിഷിങ്ങും അടക്കം ഏകദേശം 40 ലക്ഷം രൂപയിൽ താഴെയാണ് വീടിന്റെ ബജറ്റ്. 

English Summary:

Small House with Simple Interiors- Swapnaveedu Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com