ADVERTISEMENT

കൊച്ചി കടവന്ത്ര പോലെ തിക്കും തിരക്കും ശ്വാസംമുട്ടിക്കുന്ന നഗരഹൃദയത്തിൽ, സ്വകാര്യതയോടെ ആഡംബരത്തോടെ പാർക്കാൻ ഒരിടം. അതാണ് ഡോ. ജബീർ സഫലമാക്കിയ പുതിയ ഭവനം. 

kadavanthra-home-f-living

പടിഞ്ഞാറ് ദർശനമായി തലയുയർത്തി നിൽക്കുന്ന വീടിനകം അടിമുടി പുതുമകളും പ്രൗഢിയും നിറഞ്ഞതാണ്. ഇരുനിലകളിലായി ഒതുക്കത്തോടെയുള്ള ഡിസൈൻ. വാസ്തുപ്രകാരമുള്ള രൂപകൽപന. അങ്ങനെ വീടിന്റെ വിശേഷങ്ങൾ ഏറെയാണ്.

kadavanthra-home-hall

ഗേറ്റിനപ്പുറം നമുക്ക് വിരുന്നായി തുറക്കുന്നത് സമകാലിക ഡിസൈൻ  സാധ്യതകളുടെ അകത്തളങ്ങളാണ്. വെൺമയുള്ള ഫ്ളോറുകൾക്കും ഭിത്തികൾക്കും അഴകേറ്റുന്ന ലൈറ്റിങ്. സിറ്റൗട്ടും ടി.വി- ഫാമിലി സ്‌പേസ് കൊടുത്തിരിക്കുന്ന ലിവിങ്ങും ഡൈനിങ്ങും മികച്ച ഫർണിഷിങ്ങിന്റെ  സൗന്ദര്യം എടുത്തുകാട്ടുന്നു.

kadavanthra-home-dine

മനോഹരമായ കോർട്യാർഡാണ് ഈ വീടിന്റെ ഡൈനിങ് സ്‌പേസ് പൂർണമാക്കുന്ന മറ്റൊരു സവിശേഷത. ഒപ്പം മോഡേൺ ഓപ്പൺ കിച്ചനും. വർക്കിങ് കിച്ചനും വർക്ക് ഏരിയയും പ്രത്യേകം ഒരുക്കിയിരിക്കുന്നു. 

kadavanthra-home-kitchen

വിശാലമായ മാസ്റ്റർ ബെഡ്റൂമും ഗസ്റ്റ് ബെഡും ഇന്റീരിയർ സങ്കൽപങ്ങൾക്ക് മുതൽക്കൂട്ടാണ്. ഡോക്ടറുടെ വർക്കിങ് സ്‌പേസായി ഒരു കൺസൾട്ടിങ് റൂമുമുണ്ട്.

kadavanthra-home-bed

മുകൾനിലയിൽ ഗംഭീരമായ യൂട്ടിലിറ്റി സ്പേസാണ് ഒരുക്കിയെടുത്തിരിക്കുന്നത്. 

ഹോം തിയറ്റർ, ജിം, റൈറ്റിങ്+സ്റ്റഡി, ലൈബ്രറി അങ്ങനെ വീടിൻ്റെ ലാളിത്യത്തിലും സൗകര്യങ്ങളുടെ മേന്മയോടെ സമ്പന്നമാണ്  ഒന്നാം നില. ഫാമിലി സ്‌പേസും രണ്ട് അറ്റാച്ച്ഡ് ബെഡ്റൂമുകളും ഈ ഫ്‌ളോറിലും ഉൾപ്പെടുത്തിയിരിക്കുന്നു. 

kadavanthra-home-living

വുഡൻ ടോണിലുള്ള സീലിങ്ങും, മികച്ച ലൈറ്റിങ്ങും റൂമുകളുടെ അലങ്കാരമാവുമ്പോൾ, വിസ്മയിപ്പിക്കുന്ന സിനിമാറ്റിക് ആംബിയൻസിലാണ് ഹോം തിയറ്റർ.

kadavanthra-home-theatre

സ്റ്റഡി സ്‌പേസിന് നാച്ചുറൽ ലൈറ്റിൻ്റെ മിഴിവ് നൽകുന്ന പർഗോള  സെറ്റപ്പും, റിലാക്സിങ് ഫീൽ തരുന്ന കൗച്ചുകളും കോഫീ ടേബിളും, പിന്നെയൊരു ട്രഡീഷണൽ ഊഞ്ഞാലും. വിശ്രമനേരങ്ങളുടെ ഹോംലി സ്പേസായി ഈ വീടിൻ്റെ മുകൾനില ഇപ്രകാരം സ്വപ്നതുല്യമാണ്. 

ഔട്ടർ ബാൽക്കണിയുടെ മനോഹാരിതയ്‌ക്കൊപ്പം ഫാമിലി ലിവിങ്ങിലേക്ക് തുറക്കുന്ന ഹാളും ശ്രദ്ധയാകർഷിക്കുന്നു. ഇതര ആവശ്യങ്ങൾക്കായി സൗകര്യപ്പെടുത്തിയിരിക്കുന്ന രണ്ടാം നിലയുടെ റൂഫിലായി സോളർ പാനലുകൾ വിരിച്ചിരിക്കുന്നു. ഡിസൈനിങ് മികവിൽ ഇൻറീരിയറും എക്‌റ്റീരിയറും ഒരേപോലെ തിളങ്ങുന്ന വീടിന് രണ്ട് കാർപോർച്ചുകളുമുണ്ട്.

kadavanthra-home-gym

നഗരമധ്യത്തിൽ തലയെടുപ്പോടെ നിൽക്കുന്ന ഡോക്ടറുടെ വീടിൻ്റെ ഭംഗി, ഭവന സങ്കൽപങ്ങൾക്ക് മാറ്റ് കൂട്ടുന്നു എന്ന് പറയാതെ വയ്യ.

Project facts

Location- Kadavanthra, Kochi

Owner- Dr.Jabeer

Design- Mejo Kurian

Voyage Designs

Mob- 9745640027

English Summary:

Modern Contemporary City Home in Small Plot Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com