ADVERTISEMENT

വയനാട് കൽപറ്റയിൽ കാപ്പിത്തോട്ടങ്ങൾക്ക് നടുവിൽ സ്വപ്നവീട് ഒരുക്കിയ വിശേഷങ്ങൾ വീട്ടുകാർ പങ്കുവയ്ക്കുന്നു..

wayanad-home-morning

ഞാൻ മണികണ്ഠൻ. ഐഎസ്ആർഒയിൽ ശാസ്ത്രജ്ഞനാണ്. ഇപ്പോൾ ഞങ്ങളുടെ വാരാന്ത്യങ്ങൾ കൂടുതൽ സുന്ദരമാണ്. ആറുമണിക്കൂറിലേറെ യാത്ര ചെയ്ത് ഞങ്ങൾ കുടുംബമായി ജന്മനാടായ കൽപറ്റയിൽ പോകാറുണ്ട്. അവിടെ കാപ്പിത്തോട്ടങ്ങൾക്ക് നടുവിൽ ഞങ്ങളുടെ പുതിയ വാരാന്ത്യവസതി കാത്തിരിപ്പുണ്ട്.

wayanad-home-living

മൂന്നു ചരിഞ്ഞ മേൽക്കൂരകളാണ് വീടിന്റെ പുറംകാഴ്ചയിലെ സൗന്ദര്യം. ഇതിൽ ടഫൻഡ് ഗ്ലാസ് പാനലിങ് ചെയ്ത് ഭംഗിയാക്കി. വെള്ള നിറമാണ് പുറംഭിത്തികളിൽ. ഇതിന് വേർതിരിവേകുന്നത് പുറംഭിത്തിയിൽ ഒട്ടിച്ച ഗ്രേ നാച്ചുറൽ സ്റ്റോൺ ക്ലാഡിങ്ങാണ്. സ്ഥിരതാമസം ഇല്ലാത്തതിനാൽ പരിപാലനം കൂടി കണക്കിലെടുത്താണ് അകത്തളങ്ങൾ ചിട്ടപ്പെടുത്തിയത്.

wayanad-home-view

ഒരുനിലയെങ്കിലും സീലിങ് ഹൈറ്റ് ഉപയോഗപ്പെടുത്തി മെസനൈൻ ഫ്ലോർ ഒരുക്കി രണ്ടുനിലയുടെ സൗകര്യം കൊണ്ടുവന്നിട്ടുണ്ട്. ഞങ്ങളുടെ പ്രിയപ്പെട്ട ഇടവും ഈ മെസനൈൻ ഫ്ളോറാണ്. ഹരിതാഭമായ എസ്റ്റേറ്റാണ് ചുറ്റിലും. പച്ചപ്പിന്റെ കാഴ്ചകൾ ഉള്ളിലിരുന്ന് ആസ്വദിക്കാൻ ധാരാളം ഗ്ലാസ് ജാലകങ്ങൾ ഉൾപ്പെടുത്തി. മെസനൈൻ നിലയിലെ ഗ്ലാസ് ജാലകത്തിലൂടെ നോക്കിയാൽ പച്ചപ്പിന്റെ വിദൂരദൃശ്യം ആസ്വദിക്കാം.

wayanad-home-mezzanine

സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, രണ്ടു കിടപ്പുമുറികൾ, ബാത്റൂം, മെസനൈൻ നില എന്നിവയാണ് 1740 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.

wayanad-home-stair

ഡൈനിങ്- കിച്ചൻ ഓപ്പൺ തീമിലാണ്. വുഡ്+ ഗ്ലാസ് കോംബിനേഷനിലാണ് ഡൈനിങ് ടേബിൾ. എങ്കിലും കിച്ചനിലുള്ള ബ്രേക്ക്ഫാസ്റ്റ് കൗണ്ടറിലിരുന്ന് ഭക്ഷണം കഴിക്കാനാണ് ഞങ്ങൾക്ക് കൂടുതലിഷ്ടം. മറ്റൊരു ബ്ലോക്കിലായി വർക്കിങ് കിച്ചനും വർക്കേരിയയും ഒരുക്കിയിട്ടുണ്ട്. വിപുലമായ പാചകപരിപാടികൾക്ക് വേദി ഇതാണ്.

wayanad-home-kitchen

വെള്ള നിറത്തിന്റെ തെളിമയിൽ ലളിതമായാണ് രണ്ടു കിടപ്പുമുറികളും. പരിപാലനം കണക്കിലെടുത്ത് അധികം ഗിമ്മിക്കുകൾ ഒന്നുമില്ല. കാപ്പിത്തോട്ടത്തിലേക്ക് തുറക്കുന്ന ബേവിൻഡോകളാണ് കിടപ്പുമുറികളിലെ ഫേവറിറ്റ് കോർണർ.

wayanad-home-bed

വീടുപണി തുടങ്ങിയതിൽപിന്നെ ഒന്നോ രണ്ടോ പ്രാവശ്യമേ ഞങ്ങൾക്ക് ഇവിടേക്ക് തിരിഞ്ഞുനോക്കേണ്ടിവന്നുള്ളൂ. ഓരോ ഘട്ടവും വാട്സ്ആപ്- വിഡിയോ കോളുകൾ വഴിയാണ് വിലയിരുത്തിയത്. വിശ്വസിച്ചേൽപിക്കാവുന്ന ഡിസൈനറെയും കോൺട്രാക്ടറെയും ലഭിച്ചതാണ് അനുഗ്രഹമായത്.

Project facts

Location- Kalpetta, Wayanad

Area- 1740 Sq.ft

Owner- Manikandan

Design- Jagannivasan, Vishnu Prasad

Parambattu Builders, Malappuram

Y.C- 2023

English Summary:

Weekend Home inside Coffee Plantation Wayanad- Home Tour

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com