വലിച്ചടുപ്പിക്കുന്ന ഭംഗി: ഈ വീടുകാണാൻ ആൾത്തിരക്ക്; എത്ര കണ്ടാലും മതിവരില്ല
Mail This Article
പാലക്കാട് ചെർപ്പുളശ്ശേരിയിലാണ് ഡോക്ടർ ദമ്പതികളുടെ ഈ സ്വപ്നഭവനം. ചൂട് കൂടുതലുള്ള ജില്ലയിൽ മഴയുടെ രാഗത്തിലുള്ള വീട് (മേഘമൽഹാർ എന്നാണ് വീടിന്റെ പേര്). സമകാലിക ശൈലിക്കൊപ്പം കാലാവസ്ഥയെ പരിഗണിച്ച് ട്രോപ്പിക്കൽ ഘടകങ്ങളും എലിവേഷനിൽ ഹാജരുണ്ട്. ബോക്സ് ആകൃതിയിലുള്ള എലിവേഷനിൽ ജിഐ ലൂവറുകൾ വേർതിരിവേകുന്നു. ചരിഞ്ഞ സിംഗിൾ റൂഫും എലിവേഷനിലെ താരമാണ്.
കൃത്യമായ ആകൃതിയില്ലാത്ത ഏറ്റക്കുറച്ചിലുകളുള്ള 15 സെന്റിൽ അത്യാവശ്യം മുറ്റംനൽകി പിന്നിലേക്കിറക്കിയാണ് വീടിന് സ്ഥാനം കണ്ടത്. മുറ്റം താന്തൂർ സ്‌റ്റോൺ വിരിച്ചു. കലാത്തിയ അടക്കമുള്ള ചെടികൾ ലാൻഡ്സ്കേപ് അലങ്കരിക്കുന്നു.
കാർപോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, ഓഫിസ്, ബാൽക്കണി എന്നിവയാണ് 2750 ചതുരശ്രയടിയിൽ ചിട്ടപ്പെടുത്തിയത്.
സെമി-ഓപൺ നയത്തിൽ ഒരുക്കിയതിനാൽ ഇടങ്ങൾ തമ്മിൽ വിനിമയം ചെയ്യുന്നുണ്ട്. ഡബിൾഹൈറ്റ് സ്‌പേസുകളുടെ സമൃദ്ധിയാണ് വീടിനുള്ളിൽ വിശാലത നിറയ്ക്കുന്നത്. വീട്ടിൽ പലയിടങ്ങളിലും കോൺക്രീറ്റ് സീലിങ്ങിന്റെ സ്വാഭാവികത കാണാം.
ജിഐ ഫ്രയിമിൽ സോളിഡ് വുഡ് പ്ലാങ്ക് വിരിച്ചാണ് സ്‌റ്റെയർ. കൈവരികളായി വുഡൻ പൈപ്പിങ് നൽകി. മുകൾനിലയിലെ ഇടങ്ങളെ കണക്ട് ചെയ്യുന്നത് വുഡൻ ടൈൽ വിരിച്ച നീളൻ കോറിഡോറാണ്.
ലിവിങ്ങിന്റെ ഡബിൾഹൈറ്റ് ചുവരിൽ നൽകിയ കിളിവാതിൽ മറ്റൊരു കൗതുകമാണ്. ഇതുവഴി താഴെയുള്ള നില കാണാൻ പ്രത്യേക ഭംഗിയാണ്.
വുഡൻ ടേബിളും കുഷ്യൻ കസേരകളുമാണ് ഡൈനിങ്ങിലുള്ളത്.
പുതിയകാല സൗകര്യങ്ങൾ സമ്മേളിക്കുന്ന കിച്ചൻ. മറൈൻ പ്ലൈ+ ലാമിനേറ്റ് ഫിനിഷിലാണ് ക്യാബിനറ്റ്. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു. കിച്ചൻ സീലിങ് എക്സ്പോസ്ഡ് കോൺക്രീറ്റ് ഫിനിഷിൽ നിലനിർത്തിയത് ശ്രദ്ധേയമാണ്.
ലളിതസുന്ദരമാണ് കിടപ്പുമുറികൾ. സിമന്റ് ഫിനിഷിലുള്ള സീലിങ് ശ്രദ്ധേയമാണ്. നാച്ചുറൽ ലൈറ്റ് സമൃദ്ധമായി ലഭിക്കുംവിധം ജാലകങ്ങളൊരുക്കി. മുകളിലെ കിടപ്പുമുറിക്ക് ബാൽക്കണിയുമുണ്ട്.
കാറ്റിന്റെയും വെളിച്ചത്തിന്റെയും ദിശയനുസരിച്ച് ഒരുക്കിയതിനാൽ പാലക്കാടൻ ചൂടിലും പകൽസമയത്ത് ലൈറ്റും ഫാനും ഇടേണ്ട ആവശ്യം വരുന്നില്ല.
Project facts
Location- Cherpulassery, Palakkad
Plot- 15 cent
Area- 2750 Sq.ft
Owner- Dr. Aneesh M, Dr. Sariga
Architects- Sarath Mohan, Swaroop Abraham
T Square Architects, Calicut
Y.C- 2023