അവിശ്വസനീയം! ഇത് 45 വർഷം പഴയ വീടിന്റെ പുനർജന്മം
Mail This Article
ഏകദേശം അരനൂറ്റാണ്ടിനടുത്ത് പ്രായമുള്ള വീടിനെ കാലോചിതമായി നവീകരിച്ച കഥ വീട്ടുകാർ പങ്കുവയ്ക്കുന്നു.
തൊടുപുഴ ആനിക്കാടാണ് സ്വദേശം. പ്രവാസികളാണ്. അച്ഛൻ പണിത വീട്ടിൽ കാലപ്പഴക്കത്തിന്റെ അസൗകര്യങ്ങൾ ധാരാളമുണ്ടായിരുന്നു. എന്നാൽ പൊളിച്ചുകളയാൻ മനസ്സനുവദിച്ചില്ല. അങ്ങനെയാണ് പുതുക്കിപ്പണിയാൻ തീരുമാനിച്ചത്.
ഒരുനില വാർക്കവീട്ടിൽ പിന്നീട് റൂഫിങ് ഷീറ്റ് വിരിച്ചിരുന്നു. 45 വർഷത്തിലേറെ പഴക്കമുണ്ടെങ്കിലും എൻജിനീയർ സ്ട്രക്ചർ പരിശോധിച്ചപ്പോൾ ഉറപ്പുണ്ട്, ധൈര്യമായി ഇടങ്ങൾ കൂട്ടിയെടുക്കാം എന്ന് ഗ്യാരന്റി തന്നതോടെ ഞങ്ങൾക്ക് ധൈര്യമായി. സ്ട്രക്ചറിൽ അധിക ബീമുകൾ നൽകി ശക്തിപ്പെടുത്തി. മേൽക്കൂര സ്ലോപ് കൂട്ടി ട്രസ് ചെയ്ത് ഓടുവിരിച്ചു. മേൽക്കൂരയുടെ മധ്യത്തിൽ ഗ്ലാസ് സീലിങ് നൽകിയതോടെ മുകൾനിലയിൽ നാച്ചുറൽ ലൈറ്റ് സമൃദ്ധമായി എത്തുന്നു. രണ്ടു നിലകൾക്കുമിടയിൽ ഒരു ഇടത്തട്ട് (മെസനൈൻ ഫ്ലോർ) ലഭിച്ചിട്ടുണ്ട്. ഇവിടം സിറ്റിങ് ഏരിയയാക്കി മാറ്റി.
പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, താഴെ രണ്ടു കിടപ്പുമുറികൾ, മുകളിൽ ഒരു കിടപ്പുമുറി എന്നിവയാണ് നവീകരിച്ച വീട്ടിലുള്ളത്. ഇടങ്ങളുടെ പുനർവിന്യാസത്തിലൂടെയാണ് സ്ഥലപരിമിതി മറികടന്നത്. അനാവശ്യ ചുവരുകൾ പൊളിച്ചുകളഞ്ഞു അകത്തളം ഓപൺ നയത്തിലേക്ക് മാറ്റി.
വെളിച്ചം കയറാത്ത ഇടുങ്ങിയ മുറികളായിരുന്നു പഴയ വീടിന്റെ പോരായ്മ.അതിനാൽ നവീകരിച്ച വീട്ടിൽ കാറ്റും വെളിച്ചവും ലഭിക്കുംവിധം ജാലകങ്ങൾ ധാരാളം ക്രമീകരിച്ചു.
പഴയ ഫ്ളോറിങ് മുഴുവനായും മാറ്റി. പകരം ടൈൽ വിരിച്ചു. ചില ഇലട്രിക്കൽ, പ്ലമിങ് യൂണിറ്റുകളും പരിഷ്കരിച്ചു. പഴയ ഫർണിച്ചർ ചിലത് നിലനിർത്തി. ബാക്കി പുതിയതായി കസ്റ്റമൈസ് ചെയ്തെടുത്തു.
പുതിയ കിടപ്പുമുറികളിൽ ബെവിൻഡോസ്, അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യങ്ങൾ ഒരുക്കി.
ഇപ്പോൾ വീട് കണ്ടാൽ പുത്തൻ വീടുപോലെതോന്നും. പഴയ വീടിന്റെ കഥ അറിയാത്തവർക്ക് ഇത് പുതുക്കിപ്പണിത വീടാണെന്ന് തോന്നുകയേയില്ല എന്നതാണ് നവീകരണത്തിലെ ഹൈലൈറ്റ്.
Project facts
Location- Thodupuzha
Owner-Aby Paulose
Architect- John Sebastian
Volks Architects, Thodupuzha