ADVERTISEMENT

തൃശൂർ ഇരിങ്ങാലക്കുടയിലാണ് സാബു- സിമി ദമ്പതികളുടെ സ്വപ്നവീട്. 'പച്ചപ്പിനുള്ളിലെ കിളിക്കൂട്' എന്ന് നിയോ കൊളോണിയൽ ശൈലിയിൽ 3000 സ്ക്വയർഫീറ്റിൽ ഒരുക്കിയ ഈ വീടിനെ വിശേഷിപ്പിക്കാം. ആർക്കിടെക്റ്റായ അജയ് കൃഷ്ണൻ പേൾ വാലിയുടെ കഥ പറയുന്നതിങ്ങനെ... 

pearl-valley-view

2021 ലാണ് ഈ പ്രോജക്ട് ആരംഭിക്കുന്നത്. വീട്ടുകാർ ഒരുപാട് യാത്രകൾ ചെയ്യുന്നവരാണ്. പ്രത്യേകിച്ചും യൂറോപ്യൻ രാജ്യങ്ങളിൽ. അവിടെ കണ്ട പല കാര്യങ്ങളും വീടിന്റെ ഡിസൈനിൽ പ്രചോനമായിട്ടുണ്ട്. അവർ യാത്രയിൽ ശേഖരിച്ച ഇന്റീരിയർ പ്രോഡക്റ്റ്സും കിച്ചന്‍ ആക്സസറീസും എല്ലാം ഈ വീട്ടിൽ ഉപയോഗിച്ചിരിക്കുന്നു. അങ്ങനെ യാത്രകളിലൂടെ രൂപപ്പെട്ടതാണ് ഈ വീട്. 

pearl-valley

നിയോ കൊളോണിയൽ ശൈലിയും കേരളത്തിന്റെ ട്രോപ്പിക്കൽ ശൈലിയും സമന്വയിപ്പിച്ചാണ് വീട് ഒരുക്കിയത്. പലതട്ടുകളായുള്ള ചെരിഞ്ഞ മേൽക്കൂരയാണ് എലിവേഷന്. ജിഐ ട്രസ്സ് ചെയ്ത് ഇംപോർട്ട് ചെയ്ത റൂഫ് ടൈൽ വിരിച്ചിരിക്കുന്നു. വീടിന്റെ പുറംഭിത്തിയിൽ സിമന്റ് ബോർഡ് ഗ്രൂവ് പോലെ ഒട്ടിച്ച് വെള്ളനിറമടിച്ചു.

ഇവിടെയെത്തുന്നവർ ആദ്യം ശ്രദ്ധിക്കുന്നത് വീടിന്റെ ഭംഗി കെട്ടിയടയ്ക്കാത്ത ചുറ്റുമതിലാണ്. മതിലേത്- ഗെയ്‌റ്റേത് എന്ന് തിരിച്ചറിയാനാകാത്ത വോവൻ മെഷ് കൊണ്ടാണ് ഇത് നിർമിച്ചത്. സ്ക്വയർഫീറ്റിന് 300 രൂപയാണ് മെഷിന്റെ വില. വീടിന്റെ ഭംഗി ബ്ലോക്ക് ചെയ്യാതെ വശത്തേക്കു മാറ്റിയാണ് കാർപോർച്ച് നിർമിച്ചു. ജിഐ ട്രസ് ചെയ്ത് റൂഫ് ടൈൽ വിരിച്ചു.

pearl-valley-living

വീടു പോലെ മനോഹരമാണ് ചുറ്റുപാടുകളും. പഴയ വീട് പൊളിച്ചാണ് പുതിയ വീട് നിർമിച്ചത്. പഴയ ഫർണിച്ചറുകളും മറ്റും പുനരുപയോഗിച്ചു. കൂടാതെ പ്ലോട്ടിലുണ്ടായിരുന്ന പല മരങ്ങളും നിലനിർത്തിയാണ് ലാൻഡ്സ്കേപ്പ് ഒരുക്കിയത്. പ്രധാനവാതിൽ തുറന്ന് പ്രവേശിക്കുന്നത് മനോഹരമായ ഫോർമൽ ലിവിങ്ങിലേക്കാണ്. ഇന്റീരിയറുമായി ചേർന്നു പോകുന്ന രീതിയില്‍ ഫർണിച്ചർ കസ്റ്റമൈസ് ചെയ്തു. ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ എന്നിവ ഒറ്റഹാളിൽ ക്രമീകരിച്ചിരിക്കുന്നു.   

pearl-valley-stair

ഇവിടെ നിന്ന് വീട്ടിലെ ഏറ്റവും മനോഹരമായ സ്പേസായ ഇൻഡോർ കോർട്യാർഡിലേക്ക് കടക്കാം. മഴയും കാറ്റും വെയിലും എല്ലാം ഉള്ളിലെത്തുന്ന ഒരു പച്ചത്തുരുത്താണിത്. സുരക്ഷയ്ക്കായി ഗ്രിൽ ഇട്ടിട്ടുണ്ട്. താഴത്തെ പാരന്റ്സ് ബെഡ്റൂമിൽ നിന്നും കോർട്യാഡിലേക്ക് വ്യൂ കിട്ടുന്ന രീതിയിൽ ഒരു ഫുള്‍ ലെങ്ത് വിൻഡോ നൽകിയിരിക്കുന്നു. 

pearl-valley-court

മെറ്റൽ ഫിനിഷിൽ തേക്കിന്റെ പ്ലാങ്ക്സ് വിരിച്ചാണ് സ്റ്റെയർ ഒരുക്കിയിട്ടുള്ളത്. സ്റ്റെയർ കയറി വരുന്ന ലാൻഡിങ്ങിലെ ഭിത്തി ഒരു ഫോട്ടോ വോൾ ആക്കി മാറ്റിയിരിക്കുന്നു. മുകളിൽ പഴയ വീടിന്റെ ഫർണിച്ചറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. മുകളിലെ നിലയിൽ ഒരു ലൈബ്രറി സ്പേസ്, വർക് സ്പേസ്, ബേവിന്‍ഡോയോടു കൂടിയ ബെഡ്റൂമുകൾ, ബാൽക്കണി എന്നിവ ഒരുക്കിയിരിക്കുന്നു.  

pearl-valley-kitchen

ഓപൺ നയത്തില്‍ ഗ്രേ ആൻഡ് വൈറ്റ് കളർ തീമിലാണ് കിച്ചൻ. ബ്രേക്ഫാസ്റ്റ് കൗണ്ടർ, ഡബ്ല്യൂപിസിയിൽ ചെയത് കബോർഡുകൾ, ടോൾ യൂണിറ്റ് എന്നിവ നൽകി. ഇതു കൂടാതെ ഒരു വർക്കിങ് കിച്ചനുമുണ്ട്. കോമ്പൗണ്ട് വോൾ, ലാൻഡ്സ്കേപ്, സ്ട്രക്ചർ, ഫർണിച്ചർ ഉൾപ്പെടെ സ്ക്വയർ ഫീറ്റിന് നാലായിരം രൂപയാണ് ചെലവ് വന്നിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com