ADVERTISEMENT

ഒരു കൊച്ചുവീട് ആഗ്രഹിക്കുന്ന സാധാരണക്കാർ ഇപ്പോൾ നേരിടുന്ന ഒരു വലിയ പ്രതിസന്ധിയുണ്ട്- എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് കുതിക്കുന്ന ഭവനനിർമാണ ചെലവുകൾ. ഉള്ളതെല്ലാം സ്വരുക്കൂട്ടി പലപ്പോഴും വീട് പൂർത്തിയാകുമ്പോഴേക്കും ബജറ്റും കടന്നുപോയി കടക്കാരനായിട്ടുണ്ടാകും. എന്നാൽ മനസ്സുവച്ചാൽ കുറഞ്ഞ ചെലവിൽ മൂല്യമുള്ള വീട് സാധ്യമാണ് എന്നുതെളിയിക്കുകയാണ് കൊല്ലം അയത്തിലുള്ള ഈ വീടിന്റെ കഥ. സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 22 ലക്ഷം രൂപയ്ക്കാണ് ഈ വീട് പൂർത്തിയാക്കിയത്. 

ayathil-kollam-home

ഒരു കൊച്ചുവീട് ആഗ്രഹിക്കുന്ന സാധാരണക്കാർ ഇപ്പോൾ നേരിടുന്ന ഒരു വലിയ പ്രതിസന്ധിയുണ്ട്- എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് കുതിക്കുന്ന ഭവനനിർമാണ ചെലവുകൾ. ഉള്ളതെല്ലാം സ്വരുക്കൂട്ടി പലപ്പോഴും വീട് പൂർത്തിയാകുമ്പോഴേക്കും ബജറ്റും കടന്നുപോയി കടക്കാരനായിട്ടുണ്ടാകും. എന്നാൽ മനസ്സുവച്ചാൽ കുറഞ്ഞ ചെലവിൽ മൂല്യമുള്ള വീട് സാധ്യമാണ് എന്നുതെളിയിക്കുകയാണ് കൊല്ലം അയത്തിലുള്ള ഈ വീടിന്റെ കഥ.

വീട് ഒറ്റനോട്ടത്തിൽ പ്ലാനിങ് ഘട്ടത്തിൽ നിർമിക്കുന്ന 3D മോഡൽ പോലെതോന്നും. പരമ്പരാഗതശൈലിയിലുള്ള മുഖപ്പും ചരിഞ്ഞ മേൽക്കൂരയും തൂണുകളും വീടിനെ മനോഹരമാക്കുന്നു. എലിവേഷന്‍ ജിഐ ട്രസ്സ് ചെയ്ത് ഓടുവിരിച്ചു. അതിനുതാഴെ ടികെടി പാനലിങ് ചെയ്തിരിക്കുന്നു. 

മഡ് ഇന്റർലോക് ബ്രിക്ക് ഉപയോഗിച്ച് നിർമിച്ചതാണ് വീടിന്റെ സ്ട്രക്ചറൽ ചെലവുകൾ കുറയ്ക്കുന്നതിൽ നിർണായകമായത്. വളരെ വേഗം ഭിത്തികെട്ടാം, കോൺക്രീറ്റ് അളവ് കുറയ്ക്കാം, പ്ലാസ്റ്ററിങ് ഒഴിവാക്കാം, ആവശ്യമെങ്കിൽ പുട്ടി-പെയിന്റിങ് ഒഴിവാക്കാം...തുടങ്ങിയവയാണ് ഇതിന്റെ പ്രധാന ഗുണങ്ങൾ. അത്യാവശ്യം ദൃഢതയുള്ള കട്ടകൊണ്ട് രണ്ടുനില വീട് വരെ ധൈര്യമായി നിർമിക്കാം. അകത്തളത്തിൽ ഉടനീളം ടികെടി പാനലിങ്ങാണ് സീലിങ്ങിൽ ഉപയോഗിച്ചിരിക്കുന്നത്. ഇത് ഭംഗിക്കൊപ്പം ലേബർ വർക്ക് കുറയ്ക്കാനും ഉപകരിച്ചു.

ഉടമയ്ക്ക് മറ്റൊരു വീടുള്ളതിനാൽ വാരാന്ത്യ വസതിയായാണ് ഇത് ഉപയോഗിക്കുന്നത്. സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, രണ്ട് കിടപ്പുമുറികൾ, അറ്റാച്ച്ഡ് ബാത്റൂം എന്നിവയാണ് 1300 സ്ക്വയർഫീറ്റിൽ ഒരുക്കിയത്. 

നാലു പേർക്കിരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യത്തിലാണ് ഡൈനിങ് ടേബിൾ ഒരുക്കിയിരിക്കുന്നത്. ഇതിനോടുചേർന്ന് വാഷ് ഏരിയയുമുണ്ട്. ഉപയോഗം കുറവായതിനാൽ മിനിമൽ തീമിലാണ് കിച്ചൻ ഒരുക്കിയത്. ബ്രേക്ഫാസ്റ്റ് കൗണ്ടർ, എംഡിഎഫിൽ തീർത്ത ക്യാബിനറ്റുകൾ, സ്റ്റൗവിനോടുചേർന്ന് ക്രോക്കറി യൂണിറ്റ്, വാഷിങ് മെഷിനുള്ള സ്പേസ് എന്നിവ കിച്ചനിലുണ്ട്. 

രണ്ടു ബെഡ്റൂമുകളും സിംപിൾ തീമിലാണ് ഒരുക്കിയിരിക്കുന്നത്. സ്ലൈഡിങ് വാഡ്രോബുകളും കട്ടിലും അറ്റാച്ച്ഡ് ബാത്റൂമും കൂടാതെ മാസ്റ്റർ ബെഡ്റൂമിൽ ഡ്രസിങ് സ്പേസും ഒരുക്കിയിരിക്കുന്നു. സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 22 ലക്ഷം രൂപയ്ക്ക് വീട് പൂർത്തിയാക്കാനായി.

Project facts

Location- Ayathil, Kollam

Area- 1300 Sq.ft 

Owner- Shaji

Architect- Vipin Sebastian

 VSN designers and developers Kattakada, Trivandrum 

English Summary:

22 Lakh House for Small Family- Budget House Video- Swapnaveedu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com