ADVERTISEMENT

എറണാകുളം പള്ളിക്കരയാണ് പച്ചപ്പിനുള്ളിൽ മറഞ്ഞിരിക്കുന്ന ഈ സ്വപ്നഭവനം. ഒറ്റനിലയിൽ 3200 സ്ക്വയർ ഫീറ്റിലാണ് ചുറ്റുപാടുകൾക്ക് പ്രാധാന്യം നൽകി വീട് നിർമിച്ചത്.ഗേറ്റ് തുറന്നു വരുമ്പോൾ പേവിങ് ടൈൽസും നാച്ചുറൽ ഗ്രാസും വിരിച്ച് ഡ്രൈവ് വേ മനോഹരമാക്കി. ട്രസ്സ് ചെയ്ത് ഓടുവിരിച്ച് ലളിതമായ എലിവേഷൻ. കാർപോർച്ച് കടന്ന് ഒരു കോറിഡോറിലൂടെയാണ് വീടിനുള്ളിലേക്ക് പ്രവേശിക്കുന്നത്. ഇവിടെ ഗ്ലാസ് റൂഫിങ്ങുണ്ട്. ഈ പാസേജിനു വശത്തായി ഹരിതാഭമായ കോർട്യാഡ് ഒരുക്കി.

pallikara-home-view

കാർപോർച്ച്, ഇടനാഴി, സിറ്റൗട്ട്, നോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാല് ബെഡ്റൂമുകൾ, അറ്റാച്ച്ഡ് ബാത്റൂം, കോർട്യാഡ് എന്നിവയാണ് വീട്ടിലെ ഇടങ്ങൾ.

pallikara-home-green

പ്രധാന വാതിൽ തുറന്നു പ്രവേശിക്കുമ്പോൾ വലതുഭാഗത്ത് ഫോർമൽ ലിവിങ്ങ് ഒരുക്കി. പഴയ വീട് പൊളിച്ചാണ് ഈ വീട് ഒരുക്കിയിരിക്കുന്നത്. പഴയ വീട്ടിലെ തടികളെല്ലാം പുനരുപയോഗിച്ച് വീട്ടിലെ സീലിങ്ങിനും മറ്റു ഫർണിച്ചറുകൾക്കുമായി ഉപയോഗിച്ചിരിക്കുന്നു. 

pallikara-home-living

ഫോർമൽ ലിവിങ്ങിൽ കൊളോണിയൽ ടച്ചിലുള്ള റെഡിമെയ്ഡ് ഫർണിച്ചറുകൾ ഉപയോഗിച്ചു. വൈറ്റ് വുഡൻ ഗ്രേ കളർ തീമിലാണ് ഇന്റീരിയര്‍ ഒരുക്കിയിട്ടുളളത്. മാറ്റ് ഫിനിഷിലുള്ള വിട്രിഫൈഡ് ടൈലാണ് ഫ്ലോറിങ്ങിനായി ഉപയോഗിച്ചിരിക്കുന്നത്. ഫോർമൽ ലിവിങ്ങിൽനിന്ന് ചെറിയ കോറിഡോറിലൂടെ ഡൈനിങ് സ്പേസിലേക്കെത്താം. എട്ടു പേർക്കിരുന്നു ഭക്ഷണം കഴിക്കാവുന്ന സൗകര്യത്തിലാണ് ഡൈനിങ്. ഇവിടെനിന്ന് പ്രൈവസി നൽകി വാഷ് ഏരിയ ക്രമീകരിച്ചു.

pallikara-home-court

ഡൈനിങ്ങിന്റെ ഒരു വശത്ത് ഓപൺ കിച്ചനും മറ്റൊരു വശത്ത് ഫാമിലി ലിവിങ്ങും നൽകി. കിച്ചനിൽ ബ്രേക്ഫാസ്റ്റ് കൗണ്ടർ, പരമാവധി സ്റ്റോറേജ് സൗകര്യങ്ങൾ, മറൈൻ പ്ലൈവുഡിൽ ലാമിനേറ്റ് ഫിനിഷിലാണ് ക്യാബിനറ്റുകൾ എന്നിവ ഒരുക്കി. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. മെയിൻ കിച്ചനോട് ചേർന്ന് വർക്കിങ് കിച്ചനും അനുബന്ധമായി യൂട്ടിലിറ്റി സ്പേസും ഒരുക്കി. 

pallikara-home-kitchen

ഫാമിലി ലിവിങ്ങും ഡൈനിങ്ങും തമ്മിൽ പാർട്ടീഷൻ നൽകി ടിവി യൂണിറ്റ് കൊടുത്തു. ഇവിടെ കസ്റ്റമൈസ്‍ ചെയ്ത ഫർണിച്ചറുകളാണ്. 

വീടിനുള്ളിൽ ഇരുന്നുതന്നെ പുറത്തെ പച്ചപ്പിന്റെ കാഴ്ചകൾ ആസ്വദിക്കാനായി രണ്ടു വശത്തും ഫുൾ ലെങ്ത് ഗ്ലാസ് വിൻഡോസ് നൽകി. ഫാമിലി ലിവിങ്ങിൽ നിന്ന് സ്ലൈഡിങ് ഗ്ലാസ് ഡോർ തുറന്നാൽ പുറത്തെ കോർട്യാഡിലേക്കു പ്രവേശിക്കാം. ഇവിടെ സിറ്റിങ് സ്പേസും മുകളിൽ ഗ്ലാസ് റൂഫും ഒരുക്കിയിരിക്കുന്നു.

pallikara-home-out

ഒരു റിസോർട്ട് ഫീൽ കിട്ടുന്ന രീതിയിലാണ് ബെഡ്റൂമുകള്‍ ഒരുക്കിയിരിക്കുന്നത്. മാസ്റ്റർ ബെഡ്റൂമിൽ വൈറ്റ് പെയിന്റ് ഫിനിഷിൽ തീർത്ത സിമന്റ് സീലിങ് ബോർഡുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ബെഡ്റൂമിന്റെ രണ്ടു വശത്തും കോർണർ വിൻഡോസ് നൽകിയിരിക്കുന്നു. ധാരാളം വാഡ്രോബ് യൂണിറ്റുകൾ നൽകിയാണ് ഡ്രസിങ് സ്പേസ് ഒരുക്കിയിരിക്കുന്നത്. വെറ്റ് ഏരിയയും ഡ്രൈ ഏരിയയും വേർതിരിച്ചാണ് ബാത്റൂം നിർമിച്ചിട്ടുള്ളത്. 

pallikara-home-bed

മറ്റു വീടുകളിലൊന്നും കാണാത്ത സെമി ഔട്ട്ഡോർ ഡൈനിങ്ങും ഇവിടെയുണ്ട്. വീടിനു പുറത്ത് ഒരു വശത്തെ വേലിയിൽ വയർമെഷ് ചെയ്ത് അതിൽ ക്രീപ്പർ പടർത്തി മനോഹരമാക്കിയിരിക്കുന്നു.

English Summary:

Cute House in Lush Green Plot- Swapnaveedu Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com