മേൽക്കൂര നേരെ വാർക്കണോ ചെരിച്ചു വാർക്കണോ? ഏതാണ് ലാഭകരം?
Mail This Article
ഫ്ളാറ്റ് വാർക്കുന്നതാണോ, ചെരിവ് വാർക്കുന്നതാണോ മേൽക്കൂരയ്ക്ക് നല്ലത്?
ഫ്ളാറ്റ് വാർക്കുന്നതാണ് മേൽക്കൂരയുടെ ചെലവ് കണക്കാക്കുമ്പോൾ ലാഭം. പണിച്ചെലവും കുറവാണ്. ചെരിവ് തട്ടടിച്ച് വാർക്കുമ്പോൾ വിസ്തീർണം കൂടുന്നു. പക്ഷേ ചൂടു കുറയ്ക്കുന്നതിന് ചെരിവ് വാർക്ക തന്നെയാണ് നല്ലത്. ചെരിവ് വാർക്കയ്ക്ക്, ഫ്ളാറ്റ് വാർക്കയെക്കാൾ 30% ചെലവ് കൂടുതൽ വരുന്നു. ചെരിവ് സ്ലാബ് കോൺക്രീറ്റ് നിരത്തുമ്പോൾ ശ്രദ്ധ കൂടുതലും വേണ്ടതിനാൽ, ഫ്ളാറ്റ് വാർത്ത് ജി.ഐ.ട്രസ് റൂഫ് ചെയ്ത് ഓടിടുന്ന രീതിയിലേക്ക് നിർമാണരീതി ചുവട് മാറിയിരിക്കുന്നു. ട്രസിനകത്ത് സ്റ്റോറേജ് /യൂട്ടിലിറ്റി സൗകര്യവും വീടിനുള്ളിൽ ചൂടു കുറയ്ക്കുന്നതിനും ഇത്തരം മേൽക്കൂരകൾ സഹായിക്കുന്നു.
റൂഫ് കോൺക്രീറ്റിങ്ങിന്റെ ചെലവ് നിയന്ത്രിക്കാൻ എന്തു ചെയ്യണം?
കോൺക്രീറ്റിലെ ഫില്ലർ സ്ലാബ് സമ്പ്രദായമാണ് ചെലവ് കുറയ്ക്കാൻ പറ്റുന്ന ഏറ്റവും നല്ല മാർഗം. ഹുരുഡീസ് കട്ട, ഓട് ഇവയൊക്കെ കോൺക്രീറ്റിനിടയിൽ നൽകുന്നതിനാൽ കോൺക്രീറ്റും കമ്പിയും ലാഭിക്കാനാകുന്നു. മേൽപ്പറഞ്ഞ ഫില്ലർ സ്ലാബ് ചെയ്ത് പരിചയമുള്ള കോൺട്രാക്ടേഴ്സിനെ തന്നെ ജോലി ഏൽപിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.