ADVERTISEMENT

മഹാരാഷ്ട്രയിലെ ജല്‍നയിലാണ് വിവേക് കാബ്ര ജനിച്ചു വളര്‍ന്നത്‌. സോളര്‍ കുക്കറുകള്‍ അക്കാലത്ത് തന്നെ അദ്ദേഹത്തിന്റെ വീട്ടിലും മറ്റു വീടുകളില്‍ ഉപയോഗിക്കുന്നുണ്ടായിരുന്നു. എന്നാല്‍ പിന്നീടു ഐഐടിയില്‍ പഠിക്കാനായി മുംബൈയില്‍ വന്നപ്പോഴാണ് സോളർ ഊർജം ഉപയോഗിച്ച് പാചകം ചെയ്യുന്ന കുക്കറുകൾ നിര്‍മ്മിക്കുക എന്ന ആശയം അദ്ദേഹത്തിന്റെ മനസ്സില്‍ വരുന്നത്. ഇന്ന് വലിയ ഒരു കമ്പനിയിലെ ജോലി ഉപേക്ഷിച്ചു ഒരുലക്ഷത്തിലധികം കുട്ടികളെ ഈ വിദ്യ പഠിപ്പിക്കുന്ന ആളാണ് വിവേക്.

women-taught-solar-cooker

 

ആറാം വയസ്സിലാണ് വിവേക് ഒരു സോളര്‍ കുക്കര്‍ ആദ്യമായി കാണുന്നത്. അതില്‍ വിവേകിന്റെ അമ്മ പാകം ചെയ്ത വിഭവങ്ങള്‍ക്ക് വല്ലാത്ത രുചിയായിരുന്നു. ആഹാരം പാകം ചെയ്യുമ്പോള്‍ അതിന്റെ ചൂടിന്റെ അളവ് രുചിയില്‍ മാറ്റം വരുത്തും എന്നാണ് വിവേക് പറയുന്നത്. സോളര്‍ കുക്കറിലെ ആഹാരം കൂടുതല്‍ രുചികരം ആയതും ഇതുമൂലമാണ്‌ എന്ന് വിവേക് പറയുന്നു. സോളര്‍ കുക്കര്‍ ഏറ്റവും ചെറിയ ഫ്ലേയിമിലാണ് ആഹാരം പാകം ചെയ്യുന്നത്. ഇത് ആഹാരത്തിന്റെ രുചി കൂട്ടും ഒപ്പം ആരോഗ്യവും. 

 

പഴയ രീതിയിലെ അടുപ്പില്‍ പാകം ചെയ്യുന്നത് സ്ത്രീകളുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുമെന്ന് ലോകാരോഗ്യസംഘടനയുടെ ഒരു പഠനത്തില്‍ പറയുന്നുണ്ട്. പുകയും പൊടിയും അടിക്കാതെ എങ്ങനെ ആഹാരം പാകം ചെയ്യാം എന്നാണ് വിവേക് കാട്ടി തരുന്നത്. 2012 ലാണ് വിവേക് തന്റെ യാത്ര ആരംഭിക്കുന്നത്. ഏകദേശം 1.2 ലക്ഷം കുട്ടികള്‍ക്ക് അദ്ദേഹം പോര്‍ട്ടബിള്‍ വാട്ടര്‍ പ്രൂഫ്‌ സോളാര്‍ കുക്കര്‍ നിര്‍മ്മിക്കുന്ന വിദ്യ പഠിപ്പിച്ചു കൊടുത്തു. ഇതവരുടെ കുടുംബങ്ങള്‍ക്ക് ഗുണം ചെയ്തു. 

 

സോളര്‍ കുക്കറുകളുടെ കൂടുതല്‍ പ്രചരണം ആണ് വിവേകിന്റെ ലക്ഷ്യം. ഇതിനോടകം ഇന്ത്യ , കെനിയ , ദുബായ് എന്നിവിടങ്ങളിലെ 12,15,000 കുട്ടികള്‍ക്ക് സോളാര്‍ കുക്കര്‍ നിര്‍മ്മാണം വിവേക് പഠിപ്പിച്ചു കൊടുത്തു. എവിടേക്ക് വേണമെങ്കിലും എടുത്തുകൊണ്ടു പോകാവുന്നതാണ് ഈ കുക്കറുകള്‍. പാകം ചെയ്യാന്‍ ആകെ വേണ്ടത് സൂര്യപ്രകാശം മാത്രവും.  രണ്ടു മണിക്കൂര്‍ കൊണ്ട് ഒരാള്‍ക്ക് ഒരു സോളര്‍ കുക്കര്‍ നിര്‍മ്മിക്കാം എന്ന് വിവേക് പറയുന്നു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com