ADVERTISEMENT

സാധാരണ വീട്ടമ്മമാരുടെ അടുക്കള ബജറ്റിനെ താളം തെറ്റിക്കുന്ന ഒന്നാണ് ഗ്യാസ് സിലിണ്ടറുകളുടെ വിലക്കയറ്റം. പലപ്പോഴും ഇവയുടെ സമയോചിതമായ ലഭ്യതക്കുറവും വീട്ടമ്മമാർക്ക് തലവേദനയാകാറുണ്ട്. എന്നാൽ ചില ബദൽ മാർഗങ്ങൾ ഉപയോഗിച്ചാൽ എൽപിജി ഉപയോഗം കുറയ്ക്കാനും, അടുക്കള ബജറ്റിൽ നല്ലൊരു തുക മിച്ചം പിടിക്കാനും സാധിക്കും.

 

gas-stove

ഗ്യാസ് അടുപ്പ്

കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഗ്യാസ് ബർണറിന്റെ തീ ജ്വാലയുടെ നിറം നീല ആയിരിക്കും. മഞ്ഞ കലർന്ന തീജ്വാല കാണുന്നുണ്ടെങ്കിൽ ബർണർ വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്.

∙ബർണറിന്റെ തീയുടെ അളവ് മിതമായി ക്രമീകരിക്കുക.

∙തിളച്ചു തൂവി വീണ് തീയണഞ്ഞ് ഗ്യാസ് ചോർന്ന് നഷ്ടപ്പെടാതെ സൂക്ഷിക്കുക. അത് ഇന്ധനലാഭത്തിനു മാത്രമല്ല അപകടമൊഴിവാക്കാനും സഹായിക്കും.

 

താപഭരണി/ചൂടാറാപ്പെട്ടി/ തെർമൽ കുക്കർ


ആഹാരപദാർഥങ്ങൾ പാകത്തിനാവശ്യമായ താപനിലയിൽ എത്തിച്ചതിനു ശേഷം ചൂട് നഷ്ടപ്പെട്ടു പോകാത്ത തരത്തിൽ താപഭരണിയിൽ അടച്ചു വച്ച് പാകം ചെയ്യുന്നതു വഴി 70 ശതമാനത്തോളം ഇന്ധനം ലാഭിക്കാൻ സാധിക്കും.

∙ഏതു തരം അടുപ്പിനോടൊപ്പവും താപഭരണി ഉപയോഗിക്കാവുന്നതാണ്.

∙സാധാരണ ഗതിയിൽ 10 മുതൽ 15 മിനിട്ട് വരെ തിളപ്പിച്ച അരി ഒന്നരമണിക്കൂർ താപഭരണിയിൽ അടച്ചുവച്ച് പാകം ചെയ്യാവുന്നതാണ്. താപഭരണിയുടെ ചൂട് പിടിച്ചു നിർത്താനുള്ള കഴിവിനും അരിയുടെ വേവിനും അനുസരിച്ച് സമയത്തിനുമാറ്റം വരുത്താവുന്നതാണ്.

biogas-plant

 

ബയോഗ്യാസ് പ്ലാന്റ്


വീട്ടിൽ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ച് എൽ.പി.ജിയുടെ ഉപയോഗം കുറയ്ക്കാം. ശാസ്ത്രീയമായ ജൈവമാലിന്യ സംസ്കരണവും സാധ്യമാകും.

∙ജൈവപദാർഥങ്ങൾ വായു സമ്പർക്കം കൂടാതെ ബാക്ടീരിയകളുടെ പ്രവർത്തനം മൂലം ജീർണിക്കുമ്പോൾ ബയോഗ്യാസ് അഥവാ ജൈവവാതകം ഉണ്ടാകുന്നു. ഇങ്ങനെ ഉണ്ടാകുന്ന ജൈവവാതകത്തിൽ ഏകദേശം 60% മീഥൈയിൻ അടങ്ങിയിരിക്കുന്നു.

∙പാചകത്തിനും വിളക്കു കത്തിക്കുന്നതിനും പുറമെ മണ്ണെണ്ണ, പെട്രോൾ, ഡീസൽ മുതലായവകൊണ്ട് പ്രവർത്തിക്കുന്ന ചില എഞ്ചിനുകൾ പ്രവർത്തിപ്പിക്കാനുള്ള ഇന്ധനമായും ബയോഗ്യാസ് ഉപയോഗിക്കാം.

∙പശു, പന്നി, ആട്, കോഴി എന്നിവയുട വിസർജ്യവസ്തുക്കൾ, കേടായ പഴവർഗ്ഗങ്ങൾ, പച്ചക്കറികൾ എന്നിവയിൽ നിന്നെല്ലാം ബയോഗ്യാസ് നിർമിക്കാം.

∙ബയോഗ്യാസ് പ്ലാന്റിൽ നിന്നുള്ള അവശിഷ്ടം വളമായും ഉപയോഗിക്കാം.


English Summary- LPG Saving Tips at Kitchen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com