വിലയും പ്രകടനവും തമ്മിലുള്ള ഏറ്റവും മികച്ച അനുപാതവുമായി ഏഷ്യന്‍ പെയിന്റ് അപ്‌കൊലൈറ്റ് അഡ്വാന്‍സ്ഡ്
Mail This Article
വീട്ടിലെയും ഓഫീസിലെയും ചുവരുകള്‍ക്ക് ഭംഗി കൂട്ടാനായി നിങ്ങള്‍ എന്തൊക്കെ ചെയ്യുന്നു. ഏറ്റവും വിലക്കൂടിയ പെയിന്റ്, ഏറ്റവും മികച്ച പെയിന്റര്‍.. അങ്ങനെ എല്ലാക്കാര്യത്തിലും മികച്ചത് തന്നെ തിരഞ്ഞെടുക്കുന്നു. പക്ഷേ, എന്താ കാര്യം, ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അകത്തെ ചുമരുകളിലെല്ലാം അഴുക്ക് പുരുണ്ട് വൃത്തികേടാകുന്നു. എന്നാല്‍ ഇനി ആ ടെന്‍ഷന്‍ വേണ്ട. ഏഷ്യന്‍ പെയിന്റ്‌സ് അപ്‌കൊലൈറ്റ് അഡ്വാന്‍സ്ഡ് നിങ്ങളുടെ ചുവരുകളില്‍ അടിച്ചു കഴിഞ്ഞാല്‍ അഴുക്ക് സിംപിളായി തുടച്ചു കളയാം. ചുമര് വൃത്തിയാകുമെന്നുള്ള ചിന്ത കൊണ്ട് ഇനി മനസ്സമാധാനം കളയണ്ട.
ഏഷ്യന്‍ പെയിന്റ്‌സ് അപ്‌കൊലൈറ്റ് അഡ്വാന്‍സ്ഡിന്റെ ഏറ്റവും പുതിയ പരസ്യത്തിലും ചുവര്‍ വൃത്തികേടാകുമോ എന്ന് ഭയക്കുന്ന മാതാപിതാക്കളെ കാണാന്‍ സാധിക്കും. എന്തെങ്കിലും തെറിച്ചു വീണോ, തലയിലെ എണ്ണ പുരണ്ടോ ചുവര്‍ വൃത്തികേടാകുമെന്ന് പേടിക്കുന്ന മാതാപിതാക്കളെ സമാധാനിപ്പിക്കാനെത്തുന്നത് മക്കളാണ്. ഏഷ്യന്‍ പെയിന്റ്‌സ് അപ്‌കൊലൈറ്റ് അഡ്വാന്‍സ്ഡ് എമള്‍ഷന്‍ ഉപയോഗിച്ച് പെയിന്റടിച്ച ചുമരുകളില്‍ നിന്ന് എത്ര എളുപ്പത്തില്‍ അഴുക്ക് തുടച്ച് കളയാമെന്ന് മക്കള്‍ ഇവര്‍ക്ക് കാണിച്ചു കൊടുക്കുന്നു.
അകംചുവരുകളില്‍ വിലക്കൂടിയ പെയിന്റ് അടിച്ചു കഴിഞ്ഞാല്‍ പലരും ആ മാതാപിതാക്കളെ പോലെ അഴുക്കാകുമോ എന്ന ടെന്‍ഷനിലാണ് ജീവിക്കുന്നത്. ഏഷ്യന്‍ പെയിന്റ്‌സ് അപ്‌കൊലൈറ്റ് അഡ്വാന്‍സ്ഡിന്റെ അഡ്വാന്‍സ്ഡ് സ്റ്റെയിന്‍ ഗാര്‍ഡ് നിങ്ങള്‍ക്ക് ഒരു കെയര്‍ഫ്രീ ജീവിതം സമ്മാനിക്കുന്നു. കുട്ടികളോ അതിഥികളോ നിങ്ങളുടെ ചുവര്‍ വൃത്തികേടാക്കുമോ എന്നുള്ള ടെന്‍ഷന്‍ അകറ്റുന്നതിനൊപ്പം മറ്റ് ചില ഗുണഫലങ്ങള്‍ കൂടി ഏഷ്യന്‍ പെയിന്റ്‌സ് അപ്‌കൊലൈറ്റ് അഡ്വാന്‍സ്ഡ് ഉപയോഗിച്ചാല്‍ ലഭിക്കുന്നതാണ്.
ചുവരുകളുടെ ഉപരിതലത്തിലെ നിമ്‌നോന്നതങ്ങള്‍ പോലെ നിര്‍മ്മാണ സമയത്തെ ന്യൂനതകളെ കൂടി മറച്ചു വയ്ക്കുന്ന തരം ശോഭയാര്‍ന്ന മാറ്റ് ഫിനിഷാണ് ഈ പെയിന്റിനുള്ളത്. അതേ പൊലെ ചില ഭിത്തികളില്‍ കുറച്ച് കാലത്തിനു ശേഷം പൂപ്പലും കരിമ്പനുമൊക്കെ ബാധിക്കാറുണ്ട്. അവയ്‌ക്കെതിരെയും ശക്തമായ പ്രതിരോധ കവചം തീര്‍ക്കാന്‍ ഏഷ്യന്‍ പെയിന്റ്‌സ് അപ്‌കൊലൈറ്റ് അഡ്വാന്‍സ്ഡിന് സാധിക്കുന്നു.
പോറലുകളില്‍ നിന്നും ഏഷ്യന്‍ പെയിന്റ്‌സ് അപ്‌കൊലൈറ്റ് അഡ്വാന്‍സ്ഡ് നിങ്ങളുടെ ചുവരിന് പ്രതിരോധം തീര്‍ക്കുന്നു. അതിനര്‍ത്ഥം, നിങ്ങളുടെ ചുവരിലെ പെയിന്റ് തേയ്മാനമൊന്നുമില്ലാതെ ദീര്‍ഘകാലം നിലനില്‍ക്കുന്നു എന്നതാണ്. അതിശയകരമായ മറ്റനവധി ഗുണങ്ങളോടൊപ്പം 'അഡ്വാന്‍ഡ്‌സ് സ്റ്റെയിന്‍ ഗാര്‍ഡ്' വിദ്യകൂടി എത്തുന്നതോടെ ഏഷ്യന്‍ പെയിന്റ്‌സ് അപ്‌കൊലൈറ്റ് അഡ്വാന്‍സ്ഡ് വളരെ വിശേഷപ്പെട്ടതും വിശ്വാസ്യയോഗ്യവുമായ എമള്‍ഷനാകുന്നു. സ്‌റ്റെയിന്‍ഗാര്‍ഡ് വൃത്തിയാക്കല്‍ എളുപ്പമുള്ള പണിയാക്കി മാറ്റുന്നു. പെയിന്റ് ഫിലിമിന്റെ ബലം അതിന്റെ ദീര്‍ഘായുസ്സിലും പ്രധാനമായ ഘടകമാണ്. ഏഷ്യന്‍ പെയിന്റ്‌സ് അപ്‌കൊലൈറ്റ് അഡ്വാന്‍സ്ഡിന്റെ ഫിലിം മറ്റേതൊരു സാധാരണ പെയിന്റിനെ അപേക്ഷിച്ചും ഇരട്ടി ബലമുള്ളതാണ്. മറ്റൊരു പ്രത്യേകത എത്ര തവണ തേച്ച് വൃത്തിയാക്കിയാലും ഏഷ്യന്‍ പെയിന്റ്‌സ് അപ്‌കൊലൈറ്റ് അഡ്വാന്‍സ്ഡ് അടിച്ച ചുവരുകളിലെ മിനുസം പോകില്ല എന്നതാണ്.
പക്ഷേ, അതിന് വില കൂടുതല്‍ അല്ലേ?
ഇതാണ് അതിലെ ഏറ്റവും രസകരമായ കാര്യം. ഏഷ്യന്‍ പെയിന്റ്‌സ് അപ്‌കൊലൈറ്റ് അഡ്വാന്‍സ്ഡ് നല്‍കുന്ന ഈ സുരക്ഷയ്‌ക്കെല്ലാം കൂടി നിങ്ങള്‍ മുടക്കേണ്ടി വരുന്നത് കിലോയ്ക്ക് 315 രൂപ മാത്രമാണ്. ഇത് ഈ പെയിന്റിനെ വിപണിയില്‍ ഏറ്റവും ആകര്‍ഷകമാക്കുന്നു. വിലയും പ്രകടനവും തമ്മിലുള്ള അനുപാതം പരിശോധിച്ചാല്‍ ഏറ്റവും മികച്ചു നില്‍ക്കുന്ന പെയിന്റാണ് ഏഷ്യന്‍ പെയിന്റ്‌സ് അപ്‌കൊലൈറ്റ് അഡ്വാന്‍സ്ഡ്.
ഏഷ്യന്‍ പെയിന്റ്‌സ്
1942ലാണ് ഏഷ്യന്‍ പെയിന്റ്‌സ് കമ്പനി ആരംഭിക്കുന്നത്. ദീര്‍ഘകാലം ഈ മേഖലയിലുള്ള കമ്പനി ഇന്ത്യയിലെ പെയിന്റ് സൊല്യൂഷന്‍സ് കമ്പനികളില്‍ മുന്‍പന്തിയിലാണ്. ഇന്ത്യന്‍ പെയിന്റ് വ്യവസായത്തിലെ മുടി ചൂടാമന്നനായ ഏഷ്യന്‍ പെയിന്റ് 168.7 ബില്യണ്‍ രൂപയുടെ വിറ്റുവരവുമായി ഏഷ്യയിലെ തന്നെ നാലാമത്തെ വലിയ പെയിന്റ് കമ്പനിയാണ്. 16 രാജ്യങ്ങളിലായി 26 പെയിന്റ് ഉത്പാദന കേന്ദ്രങ്ങള്‍ കമ്പനിക്കുണ്ട്. 65 രാജ്യങ്ങളിലെ ഉപഭോക്താക്കളുടെ ഇഷ്ട പെയിന്റ് ബ്രാന്‍ഡായി മാറാനും കമ്പനിക്ക് സാധിച്ചു. കളര്‍ ഐഡിയകള്‍, ഹോം സൊല്യൂഷനുകള്‍, നെക്‌സ്റ്റ്, കിഡ്‌സ് വേള്‍ഡ് പോലെ പെയിന്റിങ്ങ് രംഗത്തെ നിരവധി പുതിയ ആശയങ്ങള്‍ ഏഷ്യന്‍ പെയിന്റ്‌സ് അവതരിപ്പിച്ചു.
English Summary- Asian Paints Apcolite Advanced New Ad