വേനൽച്ചൂടിനെ വീടിനു പുറത്താക്കാൻ ഒരു സൂത്രം
Mail This Article
മാർച്ചിൽ ഇങ്ങനെയാണെങ്കിൽ ഏപ്രിലിൽ എന്തായിരിക്കും ചൂട്? കമ്പിക്കും സിമന്റിനും ചൂടു സംഭരിച്ചു പുറത്തു വിടാൻ കഴിവുള്ളതിനാൽ ഉഷ്ണകാലത്ത് കോൺക്രീറ്റ് വീടിനുള്ളിൽ ചൂട് ക്രമാതീതമായി അനുഭവപ്പെടാം. ഏകദേശം 1500 രൂപയ്ക്കുള്ള സാമഗ്രികൾ ഉപയോഗിച്ച് റൂഫ് ടോപ്പിനു (മേൽക്കൂരയ്ക്ക് അല്ലെങ്കിൽ ടെറസിന്) താൽക്കാലിക കവചമൊരുക്കി ചൂടിൽനിന്ന് ആശ്വാസം നേടാം.
മേൽക്കൂര നന്നായി വൃത്തിയാക്കുകയാണ് ആദ്യ ഘട്ടം. പായലിന്റെ അംശങ്ങൾ ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് കഴുകിക്കളയാൻ ശ്രദ്ധിക്കണം. മേൽക്കൂര വൃത്തിയാക്കിക്കഴിഞ്ഞാൽ പുരട്ടേണ്ട മിശ്രിതം കൃത്യമായ അളവിൽ തയാറാക്കണം. വലിയ ബക്കറ്റിൽ എട്ടു ലീറ്റർ വെള്ളം നിറച്ച് അതിലേക്ക് അഞ്ച് കിലോ വൈറ്റ് സിമന്റ് ചേർക്കുക. അതിൽ അഞ്ച് ലീറ്റർ ഫെവിക്കോൾ പശ ചേർത്ത് നന്നായി ഇളക്കുക. മിശ്രിതം കുറുകി വരുമ്പോൾ മേൽക്കൂരയുടെ പ്രതലത്തിൽ പെയിന്റ് ബ്രഷ് ഉപയോഗിച്ച് പുരട്ടുക. ഇതിനു കനം കുറയരുത് എന്നതുകൊണ്ട് റോളർ ബ്രഷ് ഉപയോഗിക്കരുത്. ഈ ഫിലിം ചൂടിനെ ആഗിരണം ചെയ്യാതെ പ്രതിഫലിപ്പിക്കുന്നു. അതുവഴി വീടിനുള്ളിലെ താപനില നന്നായി കുറയ്ക്കാൻ സാധിക്കുമെന്ന് അനുഭവസ്ഥർ പറയുന്നു.
English Summary: How To Reduce Heat Inside The House