ADVERTISEMENT

കോവിഡ് ലോക്ഡൗൺ കാലത്ത് സമയം ചെലവഴിക്കാൻ പറ്റിയ മാർഗമാണ് ഗാർഡനിങ്. ഇൻഡോർ പ്ലാന്റുകളിൽ പ്രധാനിയാണ് ലക്കി ബാംബൂ. ഭാഗ്യം കൊണ്ടുവരാൻ കഴിയുന്ന സസ്യമായാണ് ലക്കി ബാംബൂവിനെ കണക്കാക്കുന്നത്. ചൈനീസ് വാസ്തുശാസ്ത്രമായ ഫെങ്ങ്ഷൂയില്‍ ഇതിനു വലിയ പ്രാധാന്യമുണ്ട്. ഇന്ന് മിക്ക വീടുകളിലും ഓഫീസുകളിലും ഇതുണ്ട്. ചൈനീസ് മുള എന്നാണ് ഇത് അറിയപ്പെടുന്നത് എങ്കിലും ലക്കി ബാംബു മുളവര്‍ഗ്ഗത്തില്‍പ്പെട്ട ചെടിയല്ല എന്നതാതാണ് വാസ്തവം. ഒന്നര അടി മാത്രം ഉയരം വയ്ക്കുന്ന സസ്യമാണ് ഇത്. കാഴ്ചയിൽ അതിന്റെ തണ്ടുകൾ മുളകളോട് സമാനമാണ് എന്ന് മാത്രം.

ഒരു അലങ്കാരചെടി എന്ന നിലയിലും ലക്കി ബാംബൂ ഏറെ പ്രശസ്തം. മണ്ണിലും വെള്ളത്തിലും ഇത് നടാം. മണ്ണില്‍ നടുമ്പോള്‍ വെള്ളം വാര്‍ന്നു പോകുന്ന ചട്ടിയില്‍ നടണം. ഇല്ലെങ്കില്‍ വേര് ചീഞ്ഞു പോകാന്‍ സാധ്യതയുണ്ട്. നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാത്ത രീതിയില്‍ വേണം ഇത് നടാന്‍. ചെറിയ ഈര്‍പ്പം ആണ് ലക്കി ബാംബൂവിനു നല്ലത്. ഒന്നിടവിട്ട ദിവസങ്ങളില്‍ മതിയാകും വെള്ളം ഒഴിക്കല്‍.

ഇനി വെള്ളത്തില്‍ ആണ് നടുന്നതെങ്കില്‍ ക്ലോറിന്‍ ചേരാത്ത വെള്ളത്തില്‍ വേണം നടാന്‍. മഴവെള്ളം ആണെങ്കില്‍ അത്രയും നല്ലത്. വെള്ളത്തില്‍ ആണ് ലക്കി ബാംബൂ നടുന്നതെങ്കില്‍ ആഴ്ചയില്‍ ഒരു ദിവസം എങ്കിലും വെള്ളം മാറ്റണം. ഇല്ലെങ്കില്‍ ബാക്ടീരിയല്‍ ഇന്‍ഫെക്ഷന്‍ വന്നു വേരുകള്‍ ചീഞ്ഞുപോകാന്‍ സാധ്യതയുണ്ട്. വീടിനകത്താണെങ്കിലും പുറത്താണെങ്കിലുംvസൂര്യപ്രകാശം നേരിട്ട് ലക്കി ബാംബൂവില്‍ പതിയാന്‍ പാടില്ല. പക്ഷേ സൂര്യപ്രകാശം തീരെ ഇല്ലാത്ത സ്ഥലത്ത് വയ്ക്കാനും പാടില്ല. ഇലകളില്‍ മഞ്ഞ കണ്ടാല്‍ ആ ഭാഗം മുറിച്ചു കളയാനും ശ്രദ്ധിക്കുക.

lucky-bamboo-home

മുട്ടതോടുകള്‍ വൃത്തിയാക്കിയത് അഞ്ചെണ്ണം പൊടിച്ചത് ഒരു പ്ലാസ്റ്റിക്‌ പാത്രത്തില്‍ ഇടണം. ഇതില്‍ അരലിറ്റര്‍ വെള്ളം ഒഴിക്കണം. ശേഷം അഞ്ചു ദിവസം ഇത് അടച്ചു വെയ്ക്കണം. ഇത് അഞ്ചു ദിവസം കഴിഞ്ഞു അരിച്ചു എടുക്കണം. ഇത് ലക്കി ബാംബൂവിനു ആഴ്ചയില്‍ ഒരു വട്ടം ഒഴിച്ച് കൊടുത്താല്‍ ലക്കി ബാംബൂ നല്ല ആരോഗ്യത്തോടെ വളരും. ഈ മിശ്രിതം ഒഴിക്കുമ്പോളും ആഴ്ചയില്‍ ഒരിക്കല്‍ ലക്കി ബാംബൂവിന്റെ വെള്ളം മാറ്റി കൊടുക്കാന്‍ ശ്രദ്ധിക്കണം.

English Summary- Lucky Bamboo growing Tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com