ADVERTISEMENT

കോവിഡ് ലോക്ഡൗൺ കാലത്ത് ബോറടിച്ചിരിക്കാതെ എന്തെങ്കിലും കാര്യങ്ങളിൽ സജീവമാവുക എന്നതാണ് പ്രധാനം. അതിനു ഏറ്റവും നല്ല ഒരു മാർഗമാണ് ഗാർഡനിങ്. പ്രകൃതിയേയും പച്ചപ്പിനെയും ക്യാൻവാസിലേക്ക് പകർത്തുന്നതിനൊപ്പം അവയ്ക്കു ജീവൻ നൽകുക കൂടി ചെയ്യുകയാണ് എറണാകുളം ചിറ്റൂർ സ്വാദേശി ആയ ആഷിൽ ആന്റണി എന്ന യുവ ആർട്ടിസ്റ്റ്. ആർ എൽ വി കോളേജിൽ വിഷ്വൽ ആർട് പഠിച്ചു അനിമേഷൻ, ഗ്രാഫിക് ഡിസൈനർ എന്നീ ജോലികൾ പാടേ ഉപേക്ഷിച്ച് വരയ്ക്ക് വേണ്ടി മാറ്റി വച്ചിരിക്കുകയായിരുന്നു ആഷിലിന്റെ നിമിഷങ്ങൾ. അങ്ങനെ ജോലി ചെയ്യുന്ന വാൾ ഫ്രെയിംസ് ആർട് ഗ്യാലറിയിലെ സ്റ്റുഡിയോയിൽ മണി പ്ലാന്റ് ചെടികൾ നട്ടു പിടിപ്പിച്ചു. കാലിയാകുന്ന പെയിന്റ് ബോട്ടിലുകളിൽ ആയിരുന്നു ചെടി നട്ടു പിടിപ്പിച്ചത്. അങ്ങനെ തുടങ്ങിയ കൗതുകം  ഇന്ന് വീട്ടിലെ ബാൽക്കണിയിലും മുറ്റങ്ങളിലും വീട്ടകങ്ങളിലും ആയി പടർന്നു പന്തലിച്ചു.

ജോലിയും വരയും അതിനൊപ്പം തന്നെ ചെടി പരിപാലനവുമായി പോയിരുന്നു. ഒരു ചെടിക്കു വേണ്ടി ഉള്ള അന്വേഷണം പല യാത്രകളിലും പലരുടെയും പരിചയത്തിലേക്കും പല കൂട്ടായ്മകളിലേയ്ക്കും കൊണ്ടെത്തിച്ചു. അങ്ങനെ ഏതാണ്ട് മുന്നൂറോളം ഇല ചെടികളാണ് ഈ കലാകാരന്റെ കയ്യിൽ ഉള്ളത്.

സമയം തികയാതെ ഇരുന്നപ്പോഴാണ് കോവിഡ്19 ലോക്ഡൗൺ ആയതു. ഇപ്പോൾ ഇവ പല ക്രമത്തിലും രീതിയിലും ചിട്ടപെടുത്തുന്നതിനൊപ്പം അവയെ കൂടുതൽ പരിപാലിക്കുക കൂടി ചെയ്യുകയാണ് ആഷിൽ. കേരളത്തിൽ അധികം കണ്ടുവരാത്ത എയർ പ്ലാൻസ് ആണ് ആഷിലിന്റെ കളക്ഷനിൽ കൂടുതൽ.

ആന്തൂറിയം ഫാമിലി ഇനത്തിൽ പെട്ട വിവിധ ഇനങ്ങളും കൂട്ടത്തിൽ ഉണ്ട്.ടിലാൻസ്യ  സ്ട്രിപ്റ്റോഫില്ല,( Tillandsia streptophylla), ടിലാൻസ്യ ക്യാപിറ്റാറ്റ (Tillandsia capitata ), ടിലാൻസ്യ ബ്രാക്കികോലസ് Tillandsia brachycaulos) ടിലാൻസ്യ കേർലി  ജയന്റ് അയനന്ത (Tillandsia curly giant ionantha) എന്നിങ്ങനെ വിവിധ ഇനം എയർ പ്ലാന്റുകൾ ആഷിലിന്റെ ശേഖരണത്തിൽ ഉണ്ട്.

art-garden

ഇവ എല്ലാം ആഷിലിന്റെ ആർട്ടുകൾക്കൊപ്പം വച്ചു ഡെക്കറേറ്റു ചെയ്യുവാൻ ആണ് ഈ ലോക്ഡൗൺ കാലം പ്രയോജനപ്പെടുത്തുന്നത്. ഇപ്പോൾ ആഷിലിന് ഇതൊരു പാഷൻ ആണ്. ജീവിതത്തിലെ ദിനചര്യകൾ ക്കൊപ്പം തന്നെ ഇവയുടെ പരിപാലനവും ശുശ്രൂഷയും  എല്ലാം നടന്നു പോകുന്നു. എ ജെ ആന്റണിയുടെയും മേരി ഫിലോമിനയുടെയും മകൻ ആണ് ആഷിൽ.എന്തായാലും ഈ കോവിഡ് കാലവും ലോക്ഡൗണും വെറുതെ ഇരുന്നു കളയാൻ ഇല്ല. പുതിയ ചെടിക്കായി ഉള്ള അന്വേഷണത്തിലും അതിന്റെ ഒപ്പം വരയും തുടരുകയാണ് ഈ ചെറുപ്പക്കാരൻ.

English Summary- Youth Maintain Garden during Lockdown

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com