ADVERTISEMENT

ലോക്ഡൗൺ കാലത്ത് വെറുതെ മൊബൈലും കുത്തിയിരിക്കുന്നതിനു പകരം സമയം ഫലപ്രദമായി വിനിയോഗിക്കാനുള്ള ഒരു ഉപാധിയാണ് ഗാർഡനിങ്. എന്നാൽ ഇത് നേരമ്പോക്ക് മാത്രമല്ല അൽപം  പണവും ലഭിക്കാനുള്ള വകയുണ്ട് എന്ന് കാണിച്ചു തരികയാണ് ഡിസൈനർ ഷിന്റോ വർഗീസ് (Concepts Design Studio, Ernakulam).

വീടുപണി മഴക്കാലത്തിനു മുൻപ് പൂർത്തീകരിച്ചു ഗൃഹപ്രവേശം നടത്താൻ പ്ലാനിട്ടിരുന്ന ആയിരക്കണക്കിന് കുടുംബങ്ങളാണ് ലോക്ഡൗൺ മൂലം നിരാശരായത്. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം കയ്യിലെ കാശു മുഴുവൻ അവസാന ഘട്ടമാകുമ്പോൾ തീരും. പിന്നെ എങ്ങനെയെങ്കിലും കയറിത്താമസിച്ചാൽ മതിയെന്നാകും. ഗാർഡനിലേക്ക് ചെടികൾ വാങ്ങാനും ലാൻഡ്സ്കേപ് ഒരുക്കാനുമൊന്നും പണം ഉണ്ടാവുകയില്ല.

garden-making-pith

ഈ ലോക്ഡൗൺ കാലത്ത് നിങ്ങൾക്കുതന്നെ ചെറിയ ഗാർഡനിങ് ചെയ്യാവുന്നതാണ്. മണിപ്ലാന്റ്, ലക്കി ബാംബൂ, സാൻസവേര തുടങ്ങി നിരവധി ചെടികൾ അനായാസം ലഭിക്കും. ഇത് ചെറിയ  തൈകളായി ഗ്രോബാഗുകളിൽ ചകിരിച്ചോർ നിറച്ച് ഒരുക്കിവയ്ക്കാം. ഇത്തരം ചെടികൾ കടകളിൽ പോയി വാങ്ങാൻ ഇന്ന് നല്ലൊരു തുകയാകും. ആ പണം നിങ്ങൾക്ക് ലാഭിക്കാം. അതെങ്ങനെയെന്നാണ് വിഡിയോയിൽ വിവരിക്കുന്നത്..

garden-making

അൽപം മാർക്കറ്റിങ് പാടവമുണ്ടെങ്കിൽ, സോഷ്യൽ മീഡിയ വഴിയും മറ്റും നിങ്ങൾക്ക് ഇത് മാർക്കറ്റ് ചെയ്യാം. ലോക്ഡൗൺ തീരുമ്പോൾ വിപണനം ചെയ്യുകയുമാകാം. സംഭവം ക്ലിക് ആകുകയാണെങ്കിൽ അതുവഴി മോശമല്ലാത്തൊരു തുകയും നേടാം. ഒപ്പം ആത്മസംതൃപ്തിയും.

English Summary- Gardening Tips during Lockdown

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com