ലോക്ഡൗൺ; അടുക്കളത്തോട്ടത്തിൽ വളർത്താം മുരിങ്ങ; ഇവ ശ്രദ്ധിക്കുക
Mail This Article
ലോക്ഡൗൺ കാലത്ത് പച്ചക്കറിത്തോട്ടവും കൃഷിപ്പണിയുമായി മലയാളി മുറ്റത്തേക്കിറങ്ങിയിരിക്കുകയാണ്. വീട്ടില്‍ ഉറപ്പായും നട്ടുവളര്‍ത്തേണ്ട മരമാണ് മുരിങ്ങ. നിരവധി പോഷകമൂല്യങ്ങളുള്ള ഔഷധ സസ്യം തന്നെയാണ് മുരിങ്ങ. ഇതിന്റെ ഇലയും പൂവും കായും എല്ലാം നമുക്ക് കഴിക്കാം. നമ്മുടെ എല്ലാ പ്രദേശങ്ങളിലും ഒരുപോലെ പിടിക്കാൻ ബുദ്ധിമുട്ടുള്ള ഒരു മരമാണ് മുരിങ്ങ മരം.
മെയ്, ജൂണ്‍ മാസങ്ങള്‍ ആണ് മുരിങ്ങ നട്ടുവളര്‍ത്താന്‍ പറ്റിയ സമയം. സാധാരണ ചെടികള്‍ക്ക് നല്‍കുന്നത്ര വെള്ളം ഒന്നും മുരിങ്ങയ്ക്ക് വേണ്ട. നല്ല സൂര്യപ്രകാശം ഉള്ള സ്ഥലമാണ് മുരിങ്ങയ്ക്ക് ആവശ്യം. തളിര്‍ത്തു വന്നാൽ പിന്നെ ഒട്ടും ജലസേചനം മുരിങ്ങയ്ക്ക് ആവശ്യം വരില്ല. മുരിങ്ങയുടെ തണ്ട് പെട്ടെന്ന് ഒടിഞ്ഞു പോകാന്‍ സാധ്യത ഉള്ളതിനാല്‍ ഇടക്ക് കമ്പ് കോതി വിടാവുന്നതാണ്.
മുരിങ്ങ നന്നായി വളരുന്നുണ്ട് എന്നാല്‍ കായഫലം കുറവാണ് എന്നു പലരും പറയാറുണ്ട്. വെള്ളം കുറവുള്ള ഇടങ്ങളില്‍ മുരിങ്ങ നന്നായി പിടിക്കും. ഇനി വെയില്‍ ലഭിച്ചിട്ടും പൂക്കുന്നില്ല എങ്കില്‍ ചെറുചൂടു കഞ്ഞിവെള്ളം ഒഴിച്ച് കൊടുക്കാം. അതുപോലെ കടുക് അരച്ച് ചെറു ചൂടുവെള്ളത്തില്‍ കലക്കി ഒഴിച്ച് കൊടുക്കുന്നതും ഫലം നല്‍കും. മുരിങ്ങ ഇതോടെ നന്നായി പൂക്കും.
മുരിങ്ങയുടെ കാര്യത്തില്‍ ഏറ്റവും ശ്രദ്ധിക്കേണ്ട മറ്റൊന്നാണ് മഴക്കാലത്ത് വെള്ളം കെട്ടിനില്‍ക്കാത്ത സ്ഥലം തെരഞ്ഞെടുക്കണം എന്നത് . നാലഞ്ചടി ഉയരം വെക്കുമ്പോള്‍ കൂമ്പ് നുള്ളിക്കൊടുക്കണം. കൂടുതല്‍ ശിഖരങ്ങള്‍ ഉണ്ടാകാനും ഒരുപാട് ഉയരത്തില്‍ പോകാതെ കായ്കള്‍ ലഭിക്കാനും നല്ലതാണ്.
English Summary- Moringa Plant Home Vegtable Garden