വെറും 8 ദിവസം; ഇന്ത്യയിലെ ആദ്യ സമ്പൂർണ സ്റ്റീൽ വീട് റെഡി! വിഡിയോ
Mail This Article
വെറും എട്ടു ദിവസം കൊണ്ട് ഒരു വീട് പണിയാന്‍ സാധിക്കുമോ ? ഔറംഗബാദിലെ ആര്‍ക്കിടെക്റ്റ് ദമ്പതികളായ പൂജ , പിയൂഷ് കപാഡിയ ഇത് പ്രാവര്‍ത്തികമാക്കിയവരാണ്. എങ്ങനെയാണ് ഇവരുടെ നിര്‍മ്മാണരീതി എന്നാണോ ചിന്തിക്കുന്നത് ? എങ്കില്‍ കേട്ടോളൂ... സാധാരണ കെട്ടിടങ്ങള്‍ സിമെന്റില്‍ പണിയുമ്പോള്‍ , ഇവര്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നത് സ്റ്റീലും കോൺക്രീറ്റും പ്രീഫാബ്രിക്കേറ്റഡ് രീതിയിൽ ഉപയോഗിച്ചാണ്. ഇതാണ് ഇത്രയെളുപ്പം വീടുകള്‍ നിര്‍മ്മിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നത്.
തീപിടിത്തമോ , ഭൂമികുലുക്കമോ ഒന്നും ഇവരുടെ നിര്‍മ്മിതികളെ ബാധിക്കില്ല. എങ്ങനെ വേണമെങ്കിലും റിസൈക്കിള്‍ ചെയ്യാവുന്ന വസ്തുവാണ് സ്റ്റീല്‍ എന്ന് പിയൂഷ് കപാഡിയ പറയുന്നു. അതുകൊണ്ട് തന്നെ സീറോ വെയിസ്റ്റ് ആണ് പുറംതള്ളുന്നത്. സുസ്ഥിരനിര്‍മ്മിതികള്‍ക്കൊപ്പം തന്നെ കാലാവസ്ഥയ്ക്ക് കൂടി അനുയോജ്യമായ വീടുകള്‍ നിര്‍മ്മിക്കാനാണ് പൂജയ്ക്കും പിയൂഷിനും ഇഷ്ടം. അങ്ങനെയാണ് Steel and Concrete Composite Structures എന്ന ആശയത്തിലേക്ക് വരുന്നത്.
ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ സ്റ്റീല്‍ എക്സ്പോര്‍ട്ടര്‍ ആണ് ഇന്ത്യ എന്ന് പിയൂഷ് പറയുന്നു. അതുകൊണ്ട് തന്നെ നിര്‍മ്മാണചിലവും സമയവും കുറയ്ക്കാന്‍ സ്റ്റീല്‍ തിരഞ്ഞെടുക്കുന്നത് വഴി സാധിക്കും.
സിമന്റ് , മണൽ, വെള്ളം ഒന്നും ഉപയോഗിക്കാതെയാണ് ഇവര്‍ വീടുകള്‍ നിര്‍മ്മിക്കുന്നത്. ഫ്ലെക്സിബിലിറ്റി, ലൈഫ് സ്പാന്‍ എന്നിവയുടെ കാര്യത്തിലും സ്റ്റീല്‍ തന്നെ മുന്‍പില്‍ എന്ന് പൂജയും പിയൂഷും സ്വന്തം വീട് ചൂണ്ടിക്കാട്ടി പറയുന്നു.
English Summary- Prefabricated Steel House within 8 days